വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പൊലിസ്
വെഞ്ഞാറമൂട്: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ വിരോധമാണ് വെഞ്ഞാറമൂട് ഇരട്ടക്കൊലയിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ നാലിന് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് ഷഹിനെ പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ആക്രമിച്ചു. പിന്നീട് മെയ് 25ന് ഡി.വൈ.എഫ.്ഐ പ്രവര്ത്തകന് ഫൈസലിനു നേരെ വധശ്രമവുമുണ്ടായി. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായതെന്നാണ് പൊലിസ് പറയുന്നത്. ഇതിനായുള്ള ഗൂഢാലോചന പ്രദേശത്തെ ഫാംഹൗസില്‍ നടന്നെന്നും ഇപ്പോള്‍ പിടിയിലായവരില്‍ ആറു പേരും മറ്റു ചിലരും ഗൂഢാലോചനയുടെ ഭാഗമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡി.വൈ.എഫ്.ഐ തേവലക്കാട് യൂനിറ്റ് ജോയിന്റ് സെക്രട്ടറിയാണ് കൊല്ലപ്പെട്ട മിഥിലാജ്. നസീഹയാണ് ഭാര്യ. മുഹമ്മദ് ഇഹ്സാന്‍, മുഹമ്മദ് ഇര്ഫാന് എന്നിവര്‍ മക്കളാണ്. ഡി.വൈ.എഫ്.ഐ കലുങ്കിന്മുഖം യൂനിറ്റ് സെക്രട്ടറിയാണ് ഹക്ക് മുഹമ്മദ്. നജിലയാണ് ഭാര്യ. മകള്‍ ഐറദനീന്. നജില നാലുമാസം ഗര്‍ഭിണിയാണ്. മിഥിലാജിനെ വെമ്പായം മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിലും ഹക്ക് മുഹമ്മദിനെ പേരുമല മുസ്ലിം ജമാഅത്ത് ഖബര്‍സ്ഥാനിലുമാണ് ഖബറടക്കിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സി.പി.എം സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."