HOME
DETAILS

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി കുടുതല്‍ സംഘടനകളും സ്ഥാപനങ്ങളും രംഗത്ത്

  
backup
August 29 2018 | 06:08 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%b9

കൊച്ചി: ദുരിതബാധിതര്‍ക്കായി ആശ്വാസവുമായി രംഗത്തെത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ദുരിതബാധിതര്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ എത്തിച്ചും കൂടുതല്‍ സ്ഥാപനങ്ങളും വ്യക്തികളും സംഘനകളും രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ഥനയ്ക്ക് കൂടുതല്‍ അനുകൂല പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.
ദുരിതാശ്വാസനിധിയിലേയ്ക്ക് സിന്തെറ്റിന്റെ 50 ലക്ഷം രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സിന്തെറ്റ് ഇന്‍ഡസ്ട്രീസ് നല്‍കുന്ന 50 ലക്ഷം രൂപയുടെ ചെക്ക് മാനേജിങ് ഡയറക്ടര്‍ ഡോ. വിജു ജേക്കബ് മുഖ്യമന്ത്രിക്ക് കൈമാറി. എറണാകുളം ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരിലൂടെയും നേരിട്ടും സിന്തൈറ്റ് നടപ്പാക്കിയ 50 ലക്ഷം രൂപയുടെ ദുരിതാശ്വാസപുനരധിവാസ പരിപാടികള്‍ക്കു പുറമെയാണിത്.

70 ലക്ഷംരൂപയുടെ ഉല്‍പന്നങ്ങളുമായി കെവിന്‍കെയര്‍


പ്രമുഖ നിത്യോപയോഗ ഉല്‍പ്പന്ന ബ്രാന്‍ഡായ കെവിന്‍കെയര്‍ 70 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ വിതരണം ചെയ്തു. കെവിന്‍സ് മില്‍ക്ക് ഷേക്ക്, ലസ്സി, മാ ഫ്രൂട്ട് ഡ്രിങ്കുകള്‍, രുചി പിക്ക്ള്‍സ്, ഗാര്‍ഡന്‍ സ്വീറ്റ്‌സ്, സ്്‌നാക്‌സ്, സ്പിന്‍സ് ടാല്‍ക്, ചിക്, നൈല്‍ ഷാമ്പൂ, മീര വെളിച്ചെണ്ണ എന്നീ ഉല്‍പ്പന്നങ്ങളാ്ണ് ക്യാമ്പുകളില്‍ വിതരണം ചെയ്തത്. കമ്പനിയുടെ ജീവനക്കാരും തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ സികെ എന്‍ജി. കോളേജിലെ എന്‍എസ്എസ് അംഗങ്ങളും ചേര്‍ന്നാണ് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തത്. ഇവയ്ക്കു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് കമ്പനി 10 ലക്ഷം രൂപയും സംഭാവന ചെയ്തു. കമ്പനിയുടെ നാഷനല്‍ സെയില്‍സ് മാനേജര്‍ ബിനു ശേഖര്‍ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി.


ശ്രീധരീയം 20 ലക്ഷം രൂപ നല്‍കി


മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേയ്ക്ക് ശ്രീധരീയം ആയുര്‍വേദ ഗ്രൂപ്പ് 20 ലക്ഷം രൂപ നല്‍കി. ശ്രീധരീയം ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഹരി എന്‍. നമ്പൂതിരി മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. ശ്രീധരീയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ശ്രീജിത് എന്‍. പി., ശ്രീരാജ് എന്‍. പി. എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.


ആശ്വാസം എത്തിച്ച് ഇന്ത്യാ സിമെന്റ്‌സും


പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിച്ച് ഇന്ത്യാ സിമെന്റ്‌സ് മാനേജ്‌മെന്റും ജീവനക്കാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സംസ്ഥാനത്തെ ദുരിതം അനുഭവിക്കുന്ന 42,000 പേര്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യാ സിമന്റ്‌സ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ പി അറിയിച്ചു. 11.5 ലക്ഷം രൂപയുടെ അരി, 6.5 ലക്ഷം രൂപയുടെ പലവ്യഞ്ജനങ്ങള്‍, 2.7 ലക്ഷം രൂപയ്ക്കുള്ള സോപ്പ്, ടൂത്ത്‌പേസ്റ്റ് തുടങ്ങിയവ, 11.6 ലക്ഷം രൂപയ്ക്കുള്ള വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 32 ലക്ഷം രൂപയുടെ ആശ്വാസം എത്തിക്കാന്‍ കമ്പനിക്കായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ലളിതമായ ക്ലെയിംസ് സെറ്റില്‍മെന്റ് പ്രക്രിയയുമായി ഡി.എച്ച്.എഫ്.എല്‍


ഡി.എച്ച്.എഫ്.എല്‍ പ്രമേരിക്ക ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് കേരളത്തിലെ വെള്ളപ്പൊക്ക കെടുതിയാല്‍ ബാധിക്കപ്പെട്ട പോളിസി ഉടമകളായ ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചു. ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന്, ക്ലെയിം ഡോക്യുമെന്റേഷന്‍ ആവശ്യകതകള്‍ ലളിതമാക്കുകയും ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയകളുടെ മേല്‍നോട്ടത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്തു.


 ഗിരിവര്‍ഗ്ഗ കോളനിയില്‍ അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു


പെരുമ്പാവൂര്‍ : എറണാകുളം ജില്ലയിലെ പ്രധാന ഗിരിവര്‍ഗ്ഗ കോളനിയായ പൊങ്ങന്‍ചുവട് കോളനിയിലും ഇടമലയാര്‍ താളുകണ്ടം കോളനിയിലും ഉള്‍പ്പെട്ട 160 കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ ഉള്‍പ്പെട്ട ഭക്ഷ്യ ധന്യ കിറ്റിന്റെ വിതരണം അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. ആസ്‌ട്രേലിയയിലെ ബുണ്ടബര്‍ഗ് ഇന്ത്യന്‍ മലയാളി അസോസിയേഷനും കോതമംഗലം ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒന്നര ലക്ഷം രൂപയുടെ ഭക്ഷ്യ ധാന്യ കിറ്റാണ് വിതരണം ചെയ്തത്. ഉരുള്‍പൊട്ടലില്‍ മണ്ണിടിഞ്ഞ് നാശനഷ്ടം നേരിട്ട ബീന ജോസഫിന്റെ വീട് എം.എല്‍.എ സന്ദര്‍ശിച്ചു.
കാണി രാജപ്പന്‍ പ്ലാമുടി, കോതമംഗലം മുനിസിപ്പല്‍ കൗണ്‌സിലര്‍ അനൂപ് ഇട്ടന്‍, കോതമംഗലം ക്രിക്കറ്റ് ക്ലബ്ബ് പ്രസിഡന്റ് ജോയി കുര്യാക്കോസ്, ഭാരവാഹികളായ ഡോ. ദീപക് ബാബു, അനില്‍ വര്‍ഗീസ്, കുര്യന്‍ ജോസഫ്, ബുണ്ടബര്‍ഗ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ജോബി ജോണ്, സന്തോഷ് ജോര്‍ജ്, എസ്.സി പ്രമോട്ടര്‍ സുമ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സാന്ത്വന ഹസ്തവുമായി തൃക്കാക്കര നഗരസഭ


കാക്കനാട്: തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ കടമക്കുടി ഗ്രാമപഞ്ചായത്തിന്റെ വാര്‍ഡുകളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ഔദ്യോഗിക ഓണാഘോഷം ഉപേക്ഷിച്ച് ഭരണ സമിതിയുടെ നേതൃത്വത്തില്‍ അഞ്ഞുറോളം പേര്‍ ശുചീകരണ പ്രവര്‍ത്തനവുമായി കടമക്കുടിയിലെത്തിയത്.13സംഘങ്ങളായി വീടുകള്‍, പൊതുസ്ഥലങ്ങള്‍, അംഗന്‍വാടികള്‍, റോഡുകള്‍, ഓടകള്‍ എന്നിവ ശുചീകരിച്ചു.
തൃക്കാക്കരയില്‍ നിന്നു പുറപ്പെടും മുമ്പേ ഓരോ സംഘങ്ങളും ശുചീകരണത്തിനിറങ്ങേണ്ട കേന്ദ്രങ്ങള്‍ നിശ്ചയിച്ചിരുന്നു. ഓരോ സംഘങ്ങള്‍ക്കുമുള്ള വാഹനങ്ങളും തൊഴില്‍ ഉപകരണങ്ങളും പ്രത്യേകം നല്‍കിയിരുന്നതിനാല്‍ ശ്രമദാനം എളുപ്പമായി. ടാങ്കറുകളില്‍ കുടിവെള്ള വിതരണവും നടത്തി. കടമക്കുടി പഞ്ചായത്തിലെ 13 വാര്‍ഡുകളിലും സംഘം ശുചീകരണം നടത്തി.തൃക്കാക്കരയെ നഗരസഭയാക്കി ഉയര്‍ത്തും മുമ്പ് കടമക്കുടിയും ചേരാനല്ലൂരും തൃക്കാക്കരയും ഒരു ബ്ലോക്ക് പഞ്ചായത്തായി പ്രവര്‍ത്തിച്ചിരുന്നു. ഈ അടുപ്പം കൂടി മുന്‍നിര്‍ത്തിയാണ് ശുചീകരണത്തിനു കടമക്കുടിയെ തിരഞ്ഞെടുത്തത്.
നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഇരുപത്തഞ്ചോളം വാഹനങ്ങളിലായി പൊതുനിരത്തിലെ മാലിന്യങ്ങള്‍ നീക്കി. നാലു സംഘങ്ങളായി തിരിഞ്ഞു വീടുകളും പരിസരങ്ങളും പൊതുസ്ഥാപനങ്ങളും നിരത്തുകളുമൊക്കെ ശുചീകരിച്ചു. തൃക്കാക്കര നഗരസഭ ഒഫീസ് പരിസരത്ത് രാവിലെ 8 മണിക്ക് ഒത്തുചേര്‍ന്ന നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ 43 വാര്‍ഡുകളിലേയും ശുചിത്വ ആരോഗ്യ സമിതി അംഗങ്ങള്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, അംഗന്‍വാടി,കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ വിവിധ സാമൂഹൃ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 540 വോളണ്ടിയേഴ്‌സ് നഗരസഭയുടെ മുഴുവന്‍ ശുചീകരണ വാഹനങ്ങള്‍ മാലിന്യം ശേഖരിക്കുന്ന 23 കുടുംബശ്രീ വാഹനങ്ങള്‍ ആറ് വാട്ടര്‍ ടാങ്കര്‍ ലോറികള്‍, ജെ.സി.ബി, ആംബുലന്‍സ് എന്നിവയുള്‍പ്പടെയാണ് കടമക്കുടിയിലെത്തിയത്.
നഗരസഭയുടെ മുഴുവന്‍ ശുചീകരണ വാഹനങ്ങളിലായി പ്രളയത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നും ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റി.നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.ടി.ഓമന, വൈസ് ചെയര്‍മാന്‍ സാബു ഫ്രാന്‍സിസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.ടി.എല്‍ദോ, ജിജോ ചിങ്ങംതറ,മേരി കുര്യന്‍, ഷബ്‌ന മെഹറലി, സെക്രട്ടറി പി.എസ്.ഷിബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി സി.എച്ച് സെന്റര്‍


പെരുമ്പാവൂര്‍: പ്രളയബാധിതരുടെ വീടുകളില്‍ സഹായമെത്തിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള സി.എച്ച് സെന്റര്‍ പ്രവര്‍ത്തകര്‍ വാഴക്കുളം പഞ്ചായത്തിലെ മൗലൂദ് പുരയില്‍ ദുരിതമനുഭവിച്ച 55 കുടുംങ്ങള്‍ക്ക് എറണാകുളം ജില്ല സി.എച്ച് സെന്ററിന്റെ സഹായത്തോടെ ഒരു ലക്ഷം രൂപയുടെ ഭക്ഷണകിറ്റുകള്‍ നല്‍കി.
എറണാകുളം സി. എച്ച് സെന്റര്‍ നല്‍കുന്ന അവശ്യസാധനങ്ങളുടെകിറ്റുകളുടെ വാഴക്കുളം പഞ്ചായത്ത്തല ഉദ്ഘാടനം മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷാജഹാനില്‍ നിന്നും വാര്‍ഡ് മെമ്പര്‍ സജീന സിദ്ധീഖ് കിറ്റുകള്‍ ഏറ്റുവാങ്ങി. മൗലൂദ് പുരശാഖ പ്രസിഡന്റ് ഇ.കെ അബൂബക്കര്‍ അധ്യക്ഷനായിരുന്നു. വനിത ലീഗ് ജില്ല ട്രഷറര്‍ ഷാജിതനൗഷാദ് മെഡിക്കല്‍ കിറ്റ് കൈമാറി. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.എ.നൗഷാദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എന്‍.എം പരീത്, കെ.കെ.അബ്ദുല്‍ റഹ്മാന്‍, എം.എസ്.എഫ് ശാഖാ നേതാക്കളായ മുഹമ്മദ് നൂര്‍ ഫഹദ് മുഹമ്മദ് അലി, മുഹമ്മദ് മുസ്തഫ, നിയാസ് നിഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.


എന്‍.ജി.ഒ. അസോസിയേഷന്‍ ശുചീകരണ വസ്തുക്കള്‍ നല്‍കി


തൃപ്പൂണിത്തുറ : എന്‍. ജി. ഒ അസോസിയേഷന്‍ തൃപ്പൂണിത്തുറ ബ്രാഞ്ച് പ്രളയബാധിത പ്രദേശങ്ങളായ പറവൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മരട് തൃപ്പൂണിത്തുറ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യവസ്തുകള്‍ വിതരണം നടത്തുകയും ചെയ്തു. ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണം നടത്തുന്നതിനായി എന്‍.ജി.ഒ. അസോസിയേഷന്‍, തൃപ്പൂണിത്തുറ ബ്രാഞ്ച് 100 ലിറ്റര്‍ ക്ലീനിംഗ് ലോഷന്‍ ഗ്രാമപഞ്ചായത്തിന് നല്‍കി. അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എ. കെ. ദാസന്‍ ശുചീകരണ വസ്തുക്കള്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ ജേക്കബിന് കൈമാറി. തൃപ്പൂണിത്തുറ ബ്രാഞ്ച് സെക്രട്ടറി ലിജോ ജോണി, ട്രഷറര്‍ പി. ജയകുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ കേശവദാസ് മെംബര്‍മാരായ ജയകുമാര്‍ ഇ. എസ്., സാജു തുടങ്ങിയവര്‍ ചടങ്ങിസംബന്ധിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago