HOME
DETAILS
MAL
ഇ.ഐ.എയ്ക്കെതിരേ 500 പ്രമുഖരുടെ കത്ത്
backup
September 02 2020 | 19:09 PM
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന പാരിസ്ഥിതികാഘാത പഠന (ഇ.ഐ.എ)ത്തിനെതിരേ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരടക്കമുള്ള 500 പേര് കേന്ദ്രസര്‍ക്കാരിന് തുറന്ന കത്തെഴുതി. രാജ്യത്തെ പരിസ്ഥിതി സുരക്ഷയെ ഇതു കാര്യമായി ബാധിക്കുമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുള്ള തുറന്ന കത്തില്‍ പ്രമുഖര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയടക്കമുള്ള പ്രമുഖ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. നേരത്തെ, പാരിസ്ഥിതികാഘാത പഠനത്തിന്റെ കരടില്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടിയിരുന്നു. ഇവയില്‍ പദ്ധതിയെ എതിര്‍ത്ത് 17 ലക്ഷത്തോളം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."