HOME
DETAILS

മലയാളിയുടെ ജയില്‍ മോചനത്തിന് ഇനിയും നാല് വര്‍ഷം കൂടി കാത്തിരിക്കണം

  
backup
August 30 2018 | 03:08 AM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%a4-2

ദമാം: അനധികൃത ടാക്‌സിയില്‍ യാത്രചെയ്യുന്നതിനിടെ മദ്യക്കടത്തു കേസില്‍ പിടിയിലായ മലയാളി യുവാവിന് ജയില്‍ മോചനമായില്ല. ഇനിയും നാല് വര്‍ഷം കൂടി കാത്തിരുന്നാലേ മോചനം സാധ്യമാകൂ.
11 വര്‍ഷമായി മക്കയിലെ ഇസ്‌ലാഹിയ ജയിലില്‍ കഴിയുന്ന മലപ്പുറം വേങ്ങര നെല്ലിപ്പറമ്പ ഊരകം സ്വദേശി അബ്ദുല്‍ റസാഖ് കൊളക്കാടന്റെ മോചനമാണ് നീളുന്നത്. ഇദ്ദേഹത്തിന്റെ മോചനം 15 വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ സാധിക്കൂവെന്നാണ് സ്ഥിരീകരണം. ഇദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടണ്ട സഹായം ചെയ്യണമെന്ന വീട്ടുകാരുടെ ആവശ്യം പരിഗണിച്ച് സന്നദ്ധ പ്രവര്‍ത്തകന്‍ നബ്ഹാന്‍ സയ്യിദ് കൊളത്തോട് എംബസിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്ന് എംബസി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ജയിലില്‍ സന്ദര്‍ശനം നടത്തിയ എംബസി ഉദ്യോഗസ്ഥനോട് ജയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. 2007ല്‍ ജിദ്ദയില്‍ ഒരു ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ ജോലിക്കെത്തിയതായിരുന്നു അബ്ദുല്‍ റസാഖ് . ജോലി ആവശ്യാര്‍ഥം ഒരു മലയാളിയുടെ ടാക്‌സിയില്‍ മക്കയിലേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹം പൊലിസ് പിടിയിലായത്. വഴിയിലെ വാഹന പരിശോധനക്കിടെ ഇവരുടെ വാഹനത്തില്‍ നിന്നും ലഹരി വസ്തുക്കള്‍ പിടികൂടുകയായിരുന്നു.
ഒടുവില്‍ അബ്ദുല്‍ റസാഖ് നിരപരാധിയാണെന്നും താനാണ് ലഹരി ഒളിപ്പിച്ചതെന്നും ഡ്രൈവര്‍ കോടതിയില്‍ ബോധ്യപ്പെടുത്തിയെങ്കിലും ഡ്രൈവറുടെ ശിക്ഷ തന്നെ റസാഖിനും വിധിക്കുകയായിരുന്നു. ലഹരി സാധനങ്ങള്‍ കച്ചവടത്തിനായി കടത്തുകയെന്നാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയത്. ഇതോടെ റസാഖിന്റെ കുടുംബം ദുരിതത്തിലായി. ഭാര്യാ പിതാവിന്റെ സംരക്ഷണത്തിലാണ് ഭാര്യ ഫാത്തിമയും രണ്ടണ്ടു മക്കളും.
റസാഖിന്റെ മോചനത്തിനായി മുഖ്യമന്ത്രിക്കും നോര്‍ക്കയ്ക്കും പരാതി നല്‍കിയിരുന്നു. 11 വര്‍ഷം ജയിലില്‍ വാസം പൂര്‍ത്തിയാക്കിയ അബ്ദുല്‍ റസാഖിന് ഇതോടെ ഇനിയും നാല് വര്‍ഷം കൂടി കാത്തിരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago