കാസര്‍കോട് മണ്ഡലത്തിലെ കള്ളവോട്ട്: ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്ററുടെ വിശദീകരണം
തിരുവനന്തപുരം: കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്തില്‍ സി.പി.ഐ.എം കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശ പ്രകാരമാണ് കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സൂചന.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വരണാധികാരിയായ ജില്ലാ കലക്ടറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.
കള്ളവോട്ടു സംബന്ധിച്ച് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റര്‍ കലക്ടര്‍ക്ക് വിശദീകരണം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ള്ളവോട്ട് നടന്നുവെന്ന് ആരോപിക്കുന്ന ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, വെബ് ക്യാം ഓപ്പറേറ്റര്‍ എന്നിവരെ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.
എന്നാല്‍ കള്ളവോട്ടെന്ന പേരില്‍ കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങള്‍ ഓപണ്‍ വോട്ടിന്റേതാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന് പറഞ്ഞിരുന്നു.
കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കണ്ണൂരിലെ പിലാത്തറയിലെയും എരമംകുറ്റൂരിലെയും വോട്ടിങ് ബൂത്തുകളിലുമാണ് കള്ളവോട്ട് നടന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഇതില്‍ പിലാത്തറയിലെ ദൃശ്യങ്ങള്‍് കോണ്‍ഗ്രസ് പുറത്തുവിടുകയും ചെയ്തു. കള്ളവോട്ട് ചെയ്തവരില്‍ പഞ്ചായത്തംഗം മുന്‍ പഞ്ചായത്തംഗവും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."