HOME
DETAILS

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുസ്‌ലിംകളെ അവഗണിക്കുന്ന മുന്നണികള്‍

  
backup
April 28 2019 | 19:04 PM

todays-artcle-no-of-muslim-candidate-in-india-too-less-spm

രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നു ഘട്ടം അവസാനിച്ചു. കേരളത്തില്‍ 20 മണ്ഡലങ്ങളിലും ജനങ്ങള്‍ വിധിയെഴുതി. ഇനി ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പാണ്. തെരഞ്ഞെടുപ്പിനു ശേഷമാണെങ്കിലും ജനാധിപത്യത്തിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് അനിവാര്യമായും പ്രശ്‌നവല്‍കരിക്കേണ്ട ഒരു സാഹചര്യം കേരളത്തിലെ മുസ്‌ലിംകളെ സംബന്ധിച്ച് നിലവിലുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 27 ശതമാനമുള്ള ഒരു സമുദായത്തിന് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ലഭിച്ച പങ്ക് എത്രയാണെന്ന് പരിശോധിക്കണം.


യു.ഡി.എഫ് പട്ടികയില്‍ മൂന്നും (15%) എല്‍.ഡി.എഫ് പട്ടികയില്‍ നാലും (20%) സീറ്റുകളിലാണ് മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവര്‍ മത്സരിച്ചത്. പാര്‍ട്ടി തിരിച്ചു കണക്കെടുത്താല്‍ കോണ്‍ഗ്രസ് ഒന്നും മുസ്‌ലിം ലീഗ് രണ്ടും സി.പി.എം ഒരു സ്വതന്ത്രനടക്കം മൂന്നും സി.പി.ഐ ഒന്നും സീറ്റുകളാണ് സമുദായ അംഗങ്ങള്‍ക്ക് നല്‍കിയത്.
ഇടതുപക്ഷത്തെക്കാള്‍ മുസ്‌ലിംകളുടെ പിന്തുണ കൂടുതല്‍ ആസ്വദിക്കുന്ന കോണ്‍ഗ്രസ് ഒരു സീറ്റ് മാത്രം സമുദായത്തിനു നല്‍കിയതിലെ അനീതി പ്രത്യേകം എടുത്തുപറയാതെ വയ്യ. മതവും ജാതിയുമില്ലെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ ഉള്‍ക്കൊള്ളുന്ന എല്‍.ഡി.എഫും മറ്റുള്ള സമുദായക്കാരുടെ പിന്നില്‍ തന്നെയാണ് മുസ്‌ലിം സമുദായത്തെ എപ്പോഴും നിര്‍ത്തിപ്പോന്നിട്ടുള്ളത്. മുസ്‌ലിം സമുദായത്തിനോട് താരതമ്യേന കൂടുതല്‍ അനുഭാവ നിലപാട് സ്വീകരിക്കുന്നു എന്നതാണ് ഇടതുപക്ഷത്തെക്കാള്‍ കോണ്‍ഗ്രസിനോട് മുസ്‌ലിംകള്‍ക്ക് ആഭിമുഖ്യമുണ്ടാകാന്‍ കാരണം. ഇടതുപക്ഷം മുസ്‌ലിം അവഗണന മുഖമുദ്രയാക്കിയ പാര്‍ട്ടിയായതിനാലാണ് അവരുടെ അവഗണന ചര്‍ച്ചയ്ക്ക് വരാത്തതും. എന്നാല്‍ അതേ നിലപാട് കോണ്‍ഗ്രസും ആവര്‍ത്തിക്കുകയാണെങ്കില്‍ സമുദായം ബദല്‍ നിലപാടിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് തീര്‍ച്ച.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്‌ലിം സമുദായത്തിലുള്ളവര്‍ക്ക് രണ്ടു സീറ്റുകള്‍ നല്‍കുയും അതിലൊന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു മത്സരിക്കാനായി തിരിച്ചെടുക്കുകയുമാണ് ചെയ്തത്. ബാക്കിയായതാകട്ടെ വിജയസാധ്യത തീരെ കുറഞ്ഞ ആലപ്പുഴ സീറ്റും. ക്രൈസ്തവര്‍ക്കു നാലും (ജനസംഖ്യ 17%) നായര്‍ സമുദായത്തിന് ആറും (ജനസംഖ്യ 12%) സീറ്റുകള്‍ നല്‍കിയപ്പോഴാണ് മുസ്‌ലിം സമുദായത്തിന് ( ജനസംഖ്യ 27%) കേവലം ഒരു സീറ്റ് നല്‍കി കോണ്‍ഗ്രസ് അപമാനിച്ചത്.
ഫാസിസ്റ്റുകള്‍ അടിച്ചമര്‍ത്തിയും സവര്‍ണ അധീശത്വം അപരവല്‍കരിച്ചും മുസ്‌ലിം സമുദായം അരികിലായിപ്പോയത് സാമൂഹ്യനീതി സംബന്ധിച്ച പല കമ്മിഷന്‍ റിപ്പോര്‍ട്ടുകളും എടുത്തുകാണിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ കേരളം പോലൊരു സംസ്ഥാനത്തു പോലും മുസ്‌ലിംകളെ അദൃശ്യരാക്കാന്‍ കോണ്‍ഗ്രസ് പോലൊരു മതേതര പാര്‍ട്ടി ശ്രമിച്ചുവെന്നത് ഈ തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം സമുദായത്തെ ഞെട്ടിച്ചുകളയുക തന്നെ ചെയ്തു.
മോദിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരേ നിലപാടെടുക്കേണ്ട ഘട്ടത്തില്‍ ശ്രദ്ധ മാറിപ്പോകരുത് എന്നു കരുതിയാണ് കടുത്ത സങ്കടത്തോടെയാണെങ്കിലും വോട്ടെടുപ്പ് കഴിയുംവരെ സമുദായം മൗനം പാലിച്ചത്. ഗുജറാത്ത് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കാന്‍ പോലും കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ ഭയക്കുന്നത് എല്ലാവര്‍ക്കുമറിയാം.


ജനസംഖ്യാ കണക്കു നോക്കിയാല്‍ പോലും ആറില്‍ കുറയാത്ത സീറ്റില്‍ മത്സരിക്കാന്‍ അര്‍ഹതയുള്ള കേരളത്തില്‍ മുസ്‌ലിം സമുദായത്തെ കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ ഒതുക്കിയതിന്റെ കാരണം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സമുദായത്തോട് വിശദീകരിക്കുക തന്നെ വേണം. തങ്ങള്‍ മതേതര പാര്‍ട്ടിയാണ്, സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ മതവും ജാതിയും നോക്കാറില്ല തുടങ്ങിയ ന്യായീകരണങ്ങള്‍ കൊണ്ട് സമുദായം തൃപ്തിപ്പെടുമെന്ന് കരുതേണ്ടതില്ല.
മുസ്‌ലിംലീഗ് രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നുണ്ടല്ലോ എന്ന ന്യായവും സ്വീകാര്യമല്ല. കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കിയിട്ടും ക്രൈസ്തവ സമുദായത്തില്‍ നിന്ന് നാലു പേര്‍ക്ക് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത് എന്തുകൊണ്ടാണെന്ന മറുചോദ്യത്തിന് നിങ്ങള്‍ മറുപടി പറയേണ്ടി വരും.


എന്‍.എസ്.എസ് ജന. സെക്രട്ടറിയും കര്‍ദിനാളും വിഷമിക്കുന്ന ഒന്നും ചെയ്യാതിരിക്കുന്നതു പോലെ മുസ്‌ലിം സമുദായത്തെകൂടി രാഹുല്‍ ഗാന്ധിയും മുല്ലപ്പള്ളി രാമചന്ദ്രനും കരുതേണ്ടതുണ്ട്. സമ്മര്‍ദ രാഷ്ട്രീയം പയറ്റിയ ചരിത്രം കേരളത്തിലെ മുസ്‌ലിം സമുദായത്തിന് ഇല്ലാത്തതുകൊണ്ട് അവരെ ചവിട്ടിയരച്ച് അദൃശ്യരാക്കുകയും അവരുടെ കര്‍തൃത്വം ഏറ്റെടുക്കുകയും ചെയ്യാമെന്ന മേല്‍ക്കോയ്മാ നിലപാട് ഇനി അംഗീകരിച്ചു തരാനാവില്ല.
2002ല്‍ ഗുജറാത്തില്‍ ആയിരക്കണക്കിന് മുസ്‌ലിംകളെ വംശഹത്യ നടത്തുകയും ലക്ഷങ്ങള്‍ നാടുവിടുകയും ചെയ്തത് ആരും മറക്കാനിടയില്ല. അന്ന് കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്‌സാന്‍ ജാഫ്‌റി സഹായത്തിനായി മുഖ്യമന്ത്രി മുതല്‍ ഇന്ത്യന്‍ പ്രസിഡന്റിനെ വരെ വിളിച്ചിട്ടും മറുപടി ലഭിക്കാതിരുന്നതും ഒടുവില്‍ മായാ കോട്‌നാനി അടക്കമുള്ള ഫാസിസ്റ്റുകളാല്‍ ചുട്ട് ചാമ്പലാക്കപ്പെടുകയും ചെയ്തതും ഓര്‍മ വേണം.


അത്രമേല്‍ പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തെ രാഷ്ട്രീയമായി മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ശ്രമിക്കണമെന്ന് പോലുമല്ല പറയുന്നത്. വളരെ കുറഞ്ഞതാണെങ്കിലും ഉണ്ടായിരുന്ന പങ്കാളിത്തം തട്ടിപ്പറിച്ചതിലുള്ള പ്രതിഷേധമാണ് സമുദായം പങ്കുവയ്ക്കുന്നത്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന മറ്റെല്ലാ ജാതിമത സമുദായങ്ങളോടും കോണ്‍ഗ്രസ് ആശയവിനിമയം നടത്തുകയും പാര്‍ലമെന്ററി രംഗത്ത് അര്‍ഹമായ വിഹിതം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ച് അത്തരമൊരു നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?


മുസ്‌ലിംലീഗിനു വോട്ട് ചെയ്യുന്നു എന്നതുകൊണ്ടു മാത്രം കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത മുസ്‌ലിം സമുദായത്തിനില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലീഗ് മത്സരിക്കുന്ന 24 സീറ്റുകളിലൊഴിച്ച് യു.ഡി.എഫിന് മുസ്‌ലിം വോട്ടുകള്‍ കാര്യമായി കിട്ടാതിരുന്നത് സമുദായത്തിന്റെ അതൃപ്തി കൊണ്ടു തന്നെയാണ്. രാജ്യത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമുദായം കോണ്‍ഗ്രസിനു വോട്ട് ചെയ്തിട്ടുണ്ട്. പാര്‍ലമെന്ററി പങ്കാളിത്തത്തിന്റെ കാര്യത്തില്‍ കാണിച്ച അനീതി തിരുത്താതെ വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു സമുദായം കണ്ണടച്ചു വോട്ട് കുത്തുമെന്ന് കരുതേണ്ട. സര്‍ക്കാര്‍ അഭിഭാഷകര്‍, വിവിധ സര്‍ക്കാര്‍ കമ്മിറ്റികളിലെ അംഗങ്ങള്‍, സി.ഡബ്ല്യു.സികള്‍, അക്കാദമിക് കമ്മിറ്റികള്‍ തുടങ്ങി സര്‍ക്കാരിന്റെ പദവികള്‍ നിശ്ചയിക്കുമ്പോഴൊന്നും മുസ്‌ലിം സമുദായത്തെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല.


സര്‍ക്കാരില്‍ പങ്കാളിത്തമുണ്ടാകുമ്പോള്‍ ലീഗിനു നല്‍കുന്നതു കൊണ്ട് മുസ്‌ലിം സമുദായം തൃപ്തിപ്പെടണമെന്നാണോ ഉദ്ദേശിക്കുന്നത്? ഇത് എത്രത്തോളം നീതിയുക്തമാകും? കോണ്‍ഗ്രസ് എം.പിമാര്‍ എം.പി ഫണ്ട് വിനിയോഗിച്ചപ്പോഴും സമുദായത്തോട് കടുത്ത അനീതി കാണിച്ചിട്ടുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളും സിദ്ധാന്തങ്ങളും സ്വതന്ത്രമായി വിലയിരുത്താന്‍ ഈ സമുദായത്തിന് ശേഷിയുണ്ട്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസിനെ സൂക്ഷ്മമായി വിലയിരുത്താന്‍ ഈ സമുദായത്തിനാവും. എം.ഐ ഷാനവാസിനു ശേഷം സമുദായത്തോടു ബന്ധമുള്ള ഒരാളും പാര്‍ലമെന്റില്‍ വേണ്ടെന്ന നിലപാട് കോണ്‍ഗ്രസിനുണ്ടോ? നിലവില്‍ അത്തരമൊരു സാഹചര്യമുണ്ട്. രാഹുല്‍ ഗാന്ധിയുടെ പേരില്‍ വയനാട് സീറ്റ് ത്യാഗം ചെയ്തപ്പോള്‍ സംഭവിച്ചത് അതാണ്. രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മുസ്‌ലിംകള്‍ പോകാനേ പാടില്ലെന്ന നിലപാട് കോണ്‍ഗ്രസിനുണ്ടെന്ന് പൊതുജനത്തിന് തോന്നുന്നത് അത്ര ഗുണകരമായ സന്ദേശമല്ല നല്‍കുക എന്ന് പാര്‍ട്ടി നേതാക്കള്‍ ഓര്‍ക്കുന്നതു നന്ന്.


ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരേ സമുദായം കോണ്‍ഗ്രസിന് അനുകൂലമായി ഒന്നിക്കുമ്പോള്‍ വോട്ട് ഏകീകരിക്കപ്പെടും എന്ന അടിസ്ഥാനത്തില്‍ വീണ്ടും സമുദായത്തെ അപമാനിക്കാനുള്ള നീക്കം തുടരുന്നത് ഗുണകരമാവില്ല. നിയമസഭാ, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ഇനിയും വരുമെന്നും അവിടെ ഫാസിസം ചര്‍ച്ചയേ ആവില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം ഓര്‍ക്കുന്നത് നന്ന്.

( സമസ്ത മുശാവറ അംഗമാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

Kerala
  •  3 days ago
No Image

കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും 

Kerala
  •  3 days ago
No Image

വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു;  ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി 

Kerala
  •  3 days ago
No Image

വന്യജീവി സംഘര്‍ഷ  പ്രതിരോധത്തിന് പ്രൈമറി റെസ്‌പോണ്‍സ് ടീം

Kerala
  •  3 days ago
No Image

പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം

Kerala
  •  3 days ago
No Image

എസ് ഐ സി വിഖായ സഊദി ചെയർമാൻ സയ്യിദ് മാനു തങ്ങൾ അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

പറഞ്ഞുപറ്റിക്കുന്നു സർക്കാർ;   ദുരന്തഭൂമിയിലേക്ക് മടങ്ങേണ്ടിവരിക നിരവധി കുടുംബങ്ങൾ

Kerala
  •  3 days ago
No Image

യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്

International
  •  3 days ago
No Image

തിരുവനന്തപുരത്ത് യുവാവ് അമ്മയെ ആക്രമിച്ച് വീട് തകർത്തു; അറസ്റ്റിൽ

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-27-02-2025

latest
  •  3 days ago