വന്യജീവി സംഘര്‍ഷ പ്രതിരോധത്തിന് പ്രൈമറി റെസ്‌പോണ്‍സ് ടീം
തിരുവനന്തപുരം: വന്യജീവി സംഘര്‍ഷം കൂടുതലുളള പഞ്ചായത്തുകളിലും നഗരസഭകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരുടെ പ്രൈമറി റെസ്‌പോണ്‍സ് ടീം രൂപീകരിക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായ സംസ്ഥാനതല സമിതി യോഗം ചേര്‍ന്ന് ജില്ല, പ്രാദേശികതല സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖ തയാറാക്കണം. സംസ്ഥാനതല സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തണം. ജില്ലാതല സമിതിയില്‍ അതാത് മേഖലയിലുള്ള എം.പി, എം.എല്‍.എമാരെയും ഉള്‍പ്പെടുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
വന്യജീവി ആക്രമണം രൂക്ഷമായ 273 ഗ്രാമപഞ്ചായത്തുകളുണ്ട്. 75 നിയമസഭ മണ്ഡലങ്ങളിലായാണ് ഈ പഞ്ചായത്തുകള്‍ സ്ഥിതിചെയ്യുന്നത്. വനം വകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കണ്‍ട്രോള്‍ റൂം വഴി പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍, വന്യമൃഗ ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ജില്ലാ കലക്ടര്‍, പൊലിസ് മേധാവി, ഇതര വകുപ്പുകള്‍ തുടങ്ങിയവര്‍ക്ക് ലഭ്യമാക്കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. മാര്‍ച്ച് 15നകം മുഴുവന്‍ സമിതികളും രൂപീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മറ്റു നിര്‍ദേശങ്ങള്‍ 
വന്യജീവി ആക്രമണം നേരിടാന്‍ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ വെച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കണം
നഷ്ടപരിഹാരം കാലാനുസൃതമായി പരിഷ്‌കരിക്കുന്നത് പരിഗണിക്കും
ലൈഫ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് പരിശോധിക്കും. ഇതിന് വനം, കൃഷി, മൃഗസംരക്ഷണം, ധന വകുപ്പുകളുടെ 
സെക്രട്ടറിമാര്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."