HOME
DETAILS

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

  
February 28, 2025 | 4:06 AM

24000 crores to complete the march

തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കുന്ന മാർച്ച് കടക്കാൻ സംസ്ഥാന സർക്കാരിന് വേണം 24,000 കോടി. ഇതിനായി കടമെടുക്കാനുള്ള അനുമതിതേടി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും. സംസ്ഥാനത്തിന് പൊതു വിപണിയിൽ നിന്ന് 41,257 കോടി രൂപയാണ് കടമെടുക്കാൻ കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച 1,920 കോടി കടമെടുത്തിരുന്നു. ഇനി 605 കോടി മാത്രമാണ് നടപ്പു സാമ്പത്തികവർഷത്തിൽ കടമെടുക്കാനുള്ള പരിധി.  

ഇത് മാർച്ച് പകുതിയോടെ കടമെടുക്കാനാണ് മാറ്റിവച്ചിരിക്കുന്നത്. കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കും മുൻവർഷം എടുത്ത വായ്പകൾ കുറച്ചാണ് ഇത്തവണയും കേന്ദ്രം വായ്പാപരിധി നിശ്ചയിച്ചത്. എന്നാൽ, ഇനിയും സംസ്ഥാനത്തിന് കടമെടുക്കാൻ അറഹതയുണ്ടെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. മാർച്ച് മാസത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 15,000 കോടി കൂടി കടമെടുക്കാനുള്ള അനുമതിതേടി ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഇന്നോ നാളെയോ ഡൽഹിയിലെത്തി ധനസെക്രട്ടറിയെ കാണും. ട്രഷറിയിലെ നീക്കിയിരുപ്പ് ഈടുവച്ച് 10,000 കോടിയും വൈദ്യുതിനഷ്ടം നികത്തുന്നതുമായി ബന്ധപ്പെട്ട് 0.5 ശതമാനവും കടമെടുക്കാനാകും.

ഇത് ഏകദേശം 5,500 കോടി വരുമെന്നാണു കണക്കാക്കുന്നത്. ഇതിന് അനുമതി നൽകണമെന്നും കേന്ദ്ര ധന സെക്രട്ടറിയോട് അഭ്യർഥിക്കും. ഇത് രണ്ടും ലഭിച്ചാൽ 15,000 കോടി ട്രഷറിയിൽ എത്തും. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ മാർച്ച് മാസം ട്രഷറി പൂട്ടേണ്ടി വരും. സാമ്പത്തിക വർഷാവസാന മാസം ട്രഷറി പൂട്ടിയെന്ന ചീത്ത പ്പേരും കേൾക്കേണ്ടി വരും. കഴിഞ്ഞ ചൊവ്വാഴ്ച കടമെടുത്ത 1,920 കോടി ഉപയോഗിച്ച് ക്ഷേമപെൻഷനും സംസ്ഥാന പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണത്തിന്റെ അവസാന ഗഡു കുടിശ്ശികയും നൽകും.

ക്ഷേമപെൻഷൻ നൽകാൻ 721 കോടി വേണം. പെൻഷൻ പരിഷ്‌കരണത്തിന്റെ നാലാം ഗഡു നൽകാൻ 600 കോടിയോളം രൂപ വേണ്ടിവരും. 2025-26 വർഷത്തെ തനത് നികുതിയേതര വരവായി 19,145.53 കോടി രൂപ ലഭിക്കുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. ഇതിൽ 14,121.14 കോടിയും ലോട്ടറിയിൽ നിന്നുള്ള വരുമാനമാണ്. 

 

മാർച്ചിൽ വേണം 

ശമ്പളവും പെൻഷനും നൽകാൻ - 6,689 കോടി 
ക്ഷേമപെൻഷൻ - 820 കോടി 
വായ്പ ഗഡു, പലിശ - 6,200 കോടി 
കരാറുകാരുെട കുടിശ്ശിക - 3,000 കോടി 
ദൈനംദിന ചെലവ് - 4,000 കോടി 
പ്ലാൻ ഫണ്ട് - 7,500 കോടി 

 

തനത് നികുതിയേതര വരവുകൾ 

ലോട്ടറി - 14,121.14 കോടി 
ഇരുമ്പേതര ഖനനവും ധാതു വ്യവസായവും - 753.72 കോടി 
പൊതുജനാരോഗ്യം - 439.63 കോടി 
വനം- 384. 43 കോടി 
പൊലിസ് - 296.48 കോടി 
വിദ്യാഭ്യാസം, കായിക വിനോദം, കല- 328. 49 കോടി 
സഹകരണം - 330.04 കോടി 
പലിശ വരവിനങ്ങൾ - 280.60 കോടി 
ലാഭവും ലാഭവിഹിതവും - 265.36 കോടി 
മറ്റുള്ളവ - 1,945.64 കോടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  6 days ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  6 days ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  6 days ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  6 days ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  6 days ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  6 days ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  7 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  7 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  7 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  7 days ago