പച്ചക്കറി വികസനം: ജില്ലതല അവാര്‍ഡുകള്‍ വിതരണം ചെയ്തു
പാലക്കാട് : കഴിഞ്ഞ വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിപ്രകാരം ജില്ലയിലെ മികച്ച കര്‍ഷകര്‍, പച്ചക്കറി ക്ലസ്റ്റര്‍, വിദ്യാര്‍ത്ഥികള്‍ , അധ്യാപകര്‍ , സ്ഥാപനങ്ങള്‍ , കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയതു. ജില്ലയിലെ മികച്ച കര്‍ഷകനായി കൊല്ലങ്കോട് ആലാംപാളയം സ്വദേശി തങ്കവേലുവിനെയും പച്ചക്കറി ക്ലസ്റ്റര്‍ വിഭാഗത്തില്‍ മേനോന്‍പാറ പച്ചക്കറി ഉദ്പാദക സംഘത്തെയും തെരഞ്ഞെടുത്തു. മികച്ച വിദ്യാര്‍ത്ഥിയായി എടത്തനാട്ടുകര അലനെല്ലൂര്‍ പി കെ എച്ച് എം ഒ യൂ പി സ്‌കൂളിലെ പി അക്ഷയ്, അധ്യാപകനായി അലനെല്ലൂര്‍ പി കെ എച്ച് എം ഒ യൂ പി സ്‌കൂളിലെ വി റസാഖ്, വിദ്യാലയത്തിന് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിയിലെ ഗാന്ധിസ്മാരകം യൂ പി സ്‌കൂളും, പ്രധനാധ്യാപകനായി അലനെല്ലൂര്‍ പി കെ എച്ച് എം ഒ യൂ പി സ്‌കൂളിലെ കെ കെ അബൂബക്കര്‍ എന്നിവരെ തെരഞ്ഞെടുത്തു. മികച്ച അസിസ്റ്റന്റ് ഡയറക്ടറായി ചിറ്റൂര്‍ കൃഷിഭവനിലെ ഗിരീഷ് കുമാര്‍, അഗ്രികള്‍ച്ചറല്‍ ഓഫീസറായി മുതലമട കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സിന്ദുദേവി, ചിറ്റൂര്‍ കൃഷി ഭവനിലെ ശിവസുബ്രമണ്യം എന്നിവരെയും മികച്ച പൊതുമേഖലാ സ്ഥാപനമായി കഞ്ചിക്കോട് ഐ റ്റി ഐ, സ്വകാര്യ സ്ഥാപനമായി പടലിക്കാട് നവജീവന്‍ എഫ് സി കോണ്‍വെന്റിനെയും തെരഞ്ഞെടുത്തു. ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഗീത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.ഡി.തലകന്‍, പ്രൊജക്ട് ഡയറക്ടര്‍ ആത്മ ജെസ്സി, അസോസിയേറ്റ് പ്രൊഫസര്‍ ഡോ: ഷണ്‍മുഖ സുന്ദരം, ലീഡ് ബാങ്ക് മാനേജര്‍ ജോസഫ്, ഡിസ്ട്രിക്റ്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ രവികുമാര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, വി.എഫ്.പി.സി.കെ മാനേജര്‍ അജിത് എന്നിവര്‍ സംസാരിച്ചു. തടര്‍ന്ന് അവാര്‍ഡ് വിതരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."