HOME
DETAILS
MAL
ലൈന്‍ റഫറിയുടെ ദേഹത്തേക്ക് പന്തടിച്ചു; യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് നൊവാക് ജോക്കോവിച്ചിനെ അയോഗ്യനാക്കി
backup
September 07 2020 | 07:09 AM
പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിടെ ഒരു ലൈന്‍ റഫറിയുടെ ദേഹത്തേക്ക് പന്തടിച്ചതിന് തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി.
സ്പാനിഷ് താരം പാബ്ലോ ബുസ്റ്റയ്ക്കെതിരെ 56ന് പിന്നിട്ട് നില്‍ക്കവെയാണ് സംഭവം നടന്നത്. സെര്‍വ് നഷ്ടപ്പെട്ട ജോക്കോവിച്ച് കോര്‍ട്ടില്‍ നിന്നും പുറത്തേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി ലൈന്‍ റഫറിയുടെ കഴുത്തില്‍ തട്ടിയത്.
സംഭവത്തില്‍ ഖേദമുണ്ടെന്നും, മനപ്പൂര്‍വ്വമായിരുന്നില്ല എന്നും ജോക്കോവിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. 'അവര്‍ക്ക് ഉണ്ടായ വേദനയില്‍ ഞാന്‍ മാപ്പ് രേഖപ്പെടുത്തുന്നു. മനപ്പൂര്‍വ്വമല്ലായിരുന്നു. പക്ഷെ തെറ്റായിപ്പോയി. സംഭവത്തില്‍ ഞാന്‍ ഏറെ ദുഖിതനാണ്.' ജോക്കോവിച്ചിന്റെ കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."