HOME
DETAILS

പ്രളയഭൂമിയില്‍നിന്ന് പറന്നുയര്‍ന്ന രജനിക്ക് ആണ്‍കുഞ്ഞ് പിറന്നു

  
backup
August 30 2018 | 19:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b1

 

എരുമേലി: പ്രളയഭൂമിയില്‍നിന്ന് പറന്നുയര്‍ന്ന രജനിക്ക് ആണ്‍കുഞ്ഞ് പിറന്നു. മഹാപ്രളയത്തില്‍ ഒറ്റപ്പെട്ട എയ്ഞ്ചല്‍വാലിയില്‍നിന്ന് ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച പൂര്‍ണഗര്‍ഭിണിയായ ആറാട്ടുകയം മുത്തുമണ്ണില്‍ വീട്ടില്‍ എം.ആര്‍ രജനിയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പമ്പയാറ് കരകവിഞ്ഞതോടെ പാലങ്ങളും റോഡുകളും വെള്ളത്തില്‍ മൂടി. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട എയ്ഞ്ചല്‍വാലിയില്‍നിന്ന് ഹെലികോപ്റ്ററില്‍ രജനിയെ രക്ഷപ്പെടുത്തുകയായിരുന്നു. വെളിച്ചവും ഭക്ഷണവുമില്ലാതെ ഭീതിയോടെയാണ് എയ്ഞ്ചല്‍വാലി നിവാസികള്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച രജനി കഴിഞ്ഞ ദിവസം ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. റാന്നി സ്വദേശിയായ അനീഷിന്റെ ഭാര്യയാണ്. പ്രസവവുമായി ബന്ധപ്പെട്ടാണ് രജനി എയ്ഞ്ചല്‍വാലിയിലെ സ്വന്തം വീട്ടില്‍ എത്തിയിരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago