പ്രളയ ദുരിതാശ്വാസ നഷ്ടപരിഹാര തുക ലഭിച്ചില്ല: സഹായ സെല്ലിന് മുന്നില്‍ തിക്കും തിരക്കും; രണ്ട് വീട്ടമ്മമാര്‍ തളര്‍ന്നുവീണു
കാക്കനാട്: പ്രളയ ദുരിതത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി പരാതി നല്‍കാന്‍ കലക്ടറേറ്റിലെ ദുരിതാശ്വാസ സഹായ കേന്ദ്രത്തില്‍ പരാതി ബോധിപ്പിക്കാന്‍ എത്തിയ രണ്ട് വീട്ടമ്മമാര്‍ കുഴഞ്ഞുവീണു. പറവൂര്‍ സ്വദേശികളായ വിട്ടമ്മമാരാണ് പരാതി പരിഹാര സെല്ലിനു മുന്നിലെ തിക്കിലും തിരക്കിലും പെട്ട് തളര്‍ന്നു വീണത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെ ഭക്ഷണംപോലും കഴിക്കാതെയാണ് സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും അടക്കമുള്ളവര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നത്.
പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ അടക്കം അഞ്ഞൂറോളം പേരാണ് ഇന്നലെ നഷ്ടപരിഹാരത്തുക വൈകുന്നത് സംബന്ധിച്ച പരാതി ബോധിപ്പിക്കാന്‍ കലക്ടറേറ്റില്‍ എത്തിച്ചേര്‍ന്നത്. പ്രളയം വിഴുങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും തങ്ങള്‍ക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് പ്രളയ ബാധിതരുടെ പരാതി. പ്രളയം ഏറ്റവുമധികം ബാധിച്ച പറവൂര്‍ അടക്കമുള്ള മേഖലകളില്‍നിന്നൂള്ളവരാണ് പരാതിയുമായി എത്തിയത്. 10,000 രൂപമാത്രം നഷ്ടപരിഹാരം ലഭിച്ചവരാണ് പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."