HOME
DETAILS

അപകടവളവുകളും ഉണങ്ങിയ മരങ്ങളും; മലമ്പുഴ റോഡില്‍ വാഹനങ്ങള്‍ക്ക് ദുരിതയാത്ര

  
backup
April 30 2019 | 08:04 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%b5%e0%b4%b3%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%89%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%b0%e0%b4%99

അകത്തേത്തറ: വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കുള്ള റോഡിലെ അപകടവളവുകളും ഉണങ്ങിയ മരങ്ങളും വാഹനയാത്രക്കു ഭീഷണിയാകുന്നു. ഒലവക്കോട്-മലമ്പുഴ റോഡില്‍ നിരവധി അപകടവളവുകളാണുള്ളത്. സായി ജങ്ഷന്‍ കഴിഞ്ഞാല്‍ ആണ്ടിമഠത്താണ് ആദ്യത്തെ അപകട വളവ്. ഇതുകഴിഞ്ഞാല്‍ പിന്നെ അകത്തേറ, മന്തക്കാട്, മലമ്പുഴ ഭാഗങ്ങളില്‍ നിരവധി അപകട വളവുകളാണുള്ളത്. മലമ്പുഴ ഉദ്യാനത്തിനും ഫാന്റസി പാര്‍ക്കിനടുത്തുള്ള ഭാഗത്ത് അപകടവളവ് ഏറെ അപകടകരമാണ് മിക്കയിടത്തും വളവുകള്‍ സൂചിപ്പിക്കുന്ന ബോര്‍ഡുകളോ വാഹനങ്ങളുടെ വേഗത കുറക്കുന്നതിനായി വേഗത നിയന്ത്രണ സംവിധാനങ്ങളോ ഇല്ല.
ഒലവക്കോട് സായി ജങ്ഷന്‍ മുതല്‍ മലമ്പുഴ വരെയുള്ള എട്ട് കി.മീറ്റര്‍ ദൂരത്തിലെ റോഡ് മലമ്പുഴ പഞ്ചായത്തില്‍ പാലക്കാട് നഗരസഭയുള്‍പ്പെടുന്നതാണ്. പാലക്കാട് നഗസഭയും തുടര്‍ന്ന് അകത്തേത്തറ ഗ്രാമപഞ്ചായത്തും മന്തക്കാട് മുതല്‍ മലമ്പുഴ പഞ്ചായത്തിന്റെയും പരിധിയിലാണ്. കാലങ്ങളായി തകര്‍ന്ന റോഡുകള്‍ സഞ്ചാര യോഗ്യമാക്കിയെങ്കിലും ഈ റോഡിലെ അപകട വളവുകള്‍ ഇനിയും തിര്‍ന്നിട്ടില്ല. അയല്‍ ജല്ലകളില്‍നിന്നും തമിഴ്‌നാടില്‍നിന്നും നിരവധി വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി മലമ്പുഴ ഉദ്ധിനത്തിലേക്കും ഫാന്റസിപാര്‍ക്കിലേക്കും വന്നുപോകുന്നത്.
അവധിക്കാലം ആയതിനാല്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഇതിനു പുറമെ ദേശിയപാതയില്‍നിന്ന് കഞ്ചിക്കോട്-മലമ്പുഴ റോഡ് വഴി മണ്ണാര്‍ക്കാട് ഭാഗകത്തേക്കു സ്വകാര വാഹനങ്ങള്‍ കടന്നു പോകുന്നത് ഇതുവഴിയാണ്. അപകട വളവുകള്‍ക്കുപുറമെ റോഡരികിലെ ഉണങ്ങിയ മരങ്ങളും വാഹന കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാണ്.
റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്ക് ഉണങ്ങിയ മരത്തിന്റെ കൊമ്പുകള്‍ വീണ് വാഹനങ്ങള്‍ കേടുപാടുകളും യാത്രക്കാര്‍ക്കു പരുക്കു പറ്റിയട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്.കാലപ്പഴക്കത്താല്‍ ഉണങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റി പുതിയ മരങ്ങള്‍ വച്ചുപിടിപ്പിക്കാന്‍ ഭരണസമതിയും തയ്യാറാകത്തതാണ് ഈ ദുരവസ്ഥക്കു കാരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago