ജപ്പാനിലെ അകിഹിതോ ചക്രവര്‍ത്തി പടിയിറങ്ങി
ടോക്കിയോ: 30 വര്‍ഷത്തിനു ശേഷം ജപ്പാനിലെ അകിഹിതോ ചക്രവര്‍ത്തി സ്ഥാനമൊഴിഞ്ഞു. തന്നെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ ചക്രവര്‍ത്തി ജപ്പാനിലെയും മറ്റു രാജ്യങ്ങളിലെയും മുഴുവന്‍ ആളുകള്‍ക്കും വേണ്ടി പ്രാര്‍ഥിക്കണമെന്ന് അവസാന പ്രസംഗത്തില്‍ അഭ്യര്‍ഥിച്ചു.
പത്നി മിക്കികോയ്ക്കും മകനും കിരീടാവകാശിയുമായ നെരൂഹിതോയ്ക്കുമൊപ്പം രാജകൊട്ടാരത്തിലെ പൈന്‍ മുറിയില്‍ ഉപവിഷ്ടനായ അദ്ദേഹം ഔദ്യോഗികമായി സ്ഥാനത്യാഗം പ്രഖ്യാപിക്കുകയായിരുന്നു. രാജകുടുംബത്തിലെ അംഗങ്ങളും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. പാര്‍ലമെന്റ് സ്ഥാനത്യാഗം അംഗീകരിക്കുന്നതോടെ പുതിയ ചക്രവര്‍ത്തിയായി മകന് നെരൂഹിതോ അധികാരമേല്‍ക്കും. കൊകാകുവിനു ശേഷം സ്ഥാനമൊഴിയുന്ന പ്രഥമ ചക്രവര്‍ത്തിയാണ് അകിഹിതോ. ആദ്യം പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് പ്രധാന ദേവാലയത്തില്‍ വച്ച് ദേവന്മാരോട് സ്ഥാനത്യാഗത്തെ കുറിച്ച് പറയുകയാണ് രീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."