അര്‍ണബിന് മികച്ച മാധ്യമപ്രവര്‍ത്തനത്തിന് അവാര്‍ഡായി ഫ്രെയിം ചെയ്ത ചെരിപ്പുകള്‍
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്ക് മികച്ച മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവര്‍ഡ് നല്‍കാനായി ഫ്രെയിം ചെയ്ത ചെരിപ്പുകളുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയും സംവിധായകന്‍ അനുരാഗ് കശ്യപും ചാനല്‍ ഓഫിസില്‍.
പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പമാണ് താന്‍ പോയതെന്നും എന്നാല്‍ ചെന്നപ്പോള്‍ അനുവാദമില്ലാതെ കയറ്റാന്‍ അനുവദിക്കില്ലെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതായും കുനാല്‍ കമ്ര ഫേസ്ബുക്കില്‍ കുറിച്ചു.
ഇരുവരും റിപ്പബ്ലിക് ഓഫിസിന്റെ മുന്നില്‍ ചെരിപ്പ് പിടിച്ച് നില്‍ക്കുന്ന ചിത്രവും കുനാല്‍ കമ്ര ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഫ്രെയിം ചെയ്ത ചെരിപ്പുകള്‍ക്ക് താഴെ അവാര്‍ഡെഡ് ടു അര്‍ണാബ് ഗോസ്വാമി, ഇന്‍ ഹിസ് എക്‌സലന്‍സ് ഓഫ് ജേര്‍ണലിസം എന്ന് ഇരുവരുടെയും പേരുകളോടെ കുറിക്കുകകയും ചെയ്തിട്ടുണ്ട്.
മാധ്യമ വിചാരണയില്‍
പ്രതിഷേധിച്ച് റിപ്പബ്ലിക്
ടി.വിയില്‍ രാജി
ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബര്‍ത്തിക്കെതിരായ മാധ്യമ വിചാരണയില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ രാജിവച്ചു. ശാന്തശ്രീ സര്‍ക്കാര്‍, തേജീന്ദര്‍ സിങ് സാധി എന്നിവരാണ് രാജിവച്ചത്.
ധാര്‍മികമായ കാരണങ്ങളാല്‍ റിപ്പബ്ലിക് ടി.വി വിടുകയാണെന്ന് ശാന്ത ശ്രീ സര്‍ക്കാര്‍ അറിയിച്ചു. റിയ ചക്രബര്‍ത്തിയെ നിന്ദിക്കാന്‍ റിപ്പബ്ലിക് ടി.വി നടത്തുന്ന ആക്രമണാത്മക അജണ്ടയെ എതിര്‍ക്കാന്‍ തനിക്കാവില്ലെന്നും അവര്‍ പറഞ്ഞു. റിപ്പബ്ലിക് ടി.വിയുടെ ജമ്മു കശ്മീര്‍ ബ്യൂറോ ചീഫ് തേജീന്ദര്‍ സിങ് സോധിയും സമാന ആരോപണമുന്നയിച്ചാണ് രാജിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."