പച്ചമുളക്; അമേത്തിയില്‍ സരിതാ നായര്‍ക്ക് ചിഹ്നം ആയി
ലഖ്‌നോ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന അമേത്തിയില്‍ സരിതാ എസ്. നായര്‍ക്ക് അനുവദിച്ച ചിഹ്നം പച്ച മുളക്. രാഹുലിന്റെ രണ്ടാമത്തെ മണ്ഡലമായ വയനാട്ടില്‍ മല്‍സരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് സോളാര്‍ കേസിലെ പ്രതിയായ സരിതാ നായര്‍ അമേത്തിയില്‍ മല്‍സരിക്കുന്നത്. തിരുവനന്തപുരം മലയിന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. സ്വതന്ത്രയായാണ് അമേത്തിയില്‍ സരിത മല്‍സരിക്കുന്നത്. എസ്.പിയും ബി.എസ്.പിയും ചേര്‍ന്നുള്ള മഹാസഖ്യം രാഹുലിനെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. കഴിഞ്ഞതവണ രാഹുലിനോട് പരാജയപ്പെട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇക്കുറിയും അമേത്തിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി.
ചില കേസുമായി ബന്ധപ്പെട്ട വിശദരേഖകള്‍ ഹാജരാക്കാതിരുന്നതിനാലാണ് ഇലക്ടറല്‍ ഓഫിസര്‍ വയനാട്ടിലെ സരിതയുടെ പത്രിക തള്ളിയത്. ഇതേ കാരണത്താല്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെ നല്‍കിയ പത്രികയും തള്ളിപ്പോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."