HOME
DETAILS

അനങ്ങന്‍മലയുടെ പുരാവൃത്തങ്ങള്‍

  
backup
September 01 2018 | 19:09 PM

anangan-malayude-puravruthangal

 

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ അനങ്ങന്നടി പഞ്ചായത്തില്‍ ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി പാതയുടെ ഓരത്ത് കാണപ്പെടുന്ന കരിങ്കല്‍മലയാണ് അനങ്ങന്‍മല. ഒറ്റപ്പാലത്തുനിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വരോട് തൊട്ട് തൃക്കടീരിവരെയുള്ള ദൂരമത്രയും അനങ്ങന്‍മലയെ കണ്ടുകൊണ്ടിരിക്കാം. കറുത്തിരുണ്ട ആകാരത്തോടു കൂടി ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന അനങ്ങന്‍മലയ്ക്കു കീഴിലുള്ള പ്രദേശം എന്ന നിലയ്ക്കാണ് അനങ്ങനടി എന്ന സ്ഥലനാമം ഉണ്ടായത്. കേരളത്തിന്റെ ആധുനിക ചരിത്രത്തില്‍ അത്ര വലിയ പ്രാധാന്യമൊന്നും കല്‍പിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രദേശത്തിനു പക്ഷെ പ്രാചീന കേരള ചരിത്രത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്നതായി കാണാം. അനങ്ങന്‍മലയുടെ വടക്കുവശത്തെ പ്രകൃതി സൗന്ദര്യങ്ങളെ അടിസ്ഥാനമാക്കി ആ പ്രദേശത്തെ ടൂറിസ്റ്റ് സാധ്യതകള്‍ ഫലപ്രദമാക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് മാത്രമാണ് ആരംഭിച്ചത്. എന്നാല്‍, അനേകം സസ്യ-ഔഷധങ്ങളുടെ ലഭ്യത കൊണ്ടും വിവിധ ഗോത്രവര്‍ഗങ്ങളുടെ അധിവാസം കൊണ്ടും സന്ന്യാസിമാരും സൂഫികളും അടങ്ങിയ പരിവ്രാജകരുടെ സാന്നിധ്യം കൊണ്ടും വന്യമൃഗങ്ങളുടെ വിഹാരം കൊണ്ടുമെല്ലാം സജീവമായ ഒരു ഭൂതകാല ചരിത്രം അനങ്ങന്‍മലയ്ക്കുണ്ട്. ആ വശത്തേക്കു കടന്നുചെല്ലുന്ന വിശദ പഠനങ്ങള്‍ വേണ്ടത്ര ഉണ്ടായിട്ടില്ല.


ജൈനമുനിമാര്‍ ധാരാളമായി അധിവസിച്ചിരുന്ന ഒരു പ്രദേശമാണ് അനങ്ങന്‍മലയുടെ വടക്കേ ചെരിവിലുള്ള കീഴൂര്‍. കീഴൂരിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ ജൈന മഹര്‍ഷിമാരുടെ ലിഖിതങ്ങളില്‍ കാണാമെന്ന് തമിഴ്‌നാട്ടിലെ ചരിത്ര ഗവേഷകനായിരുന്ന മുരുകദാസ് രേഖപ്പെടുത്തിയിട്ടുണ്ട്. കീഴൂര്‍ ഭാഗത്ത് മുക്കാല്‍ നൂറ്റാണ്ടുവരെയും കാണപ്പെട്ടിരുന്ന ഗുഹകള്‍ ജൈനമുനിയറകളായിരുന്നു. പിന്നീടവ മണ്ണടിഞ്ഞ് അപ്രത്യക്ഷമായിപ്പോയി.
1970കള്‍ തൊട്ട് മലയാളം തമിഴ് ഉള്‍പ്പെടേ പല ദക്ഷിണേന്ത്യന്‍ ഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും പ്രധാന ആകര്‍ഷണ സ്ഥലമായി അനങ്ങന്‍മലയുടെ പരിസര പ്രദേശങ്ങള്‍ മാറുകയുണ്ടായി. രജനീകാന്തിന്റെയും കമലഹാസന്റെയും എം.ജി.ആറിന്റെയും നിരവധി ചിത്രങ്ങള്‍ ഈ പ്രദേശത്ത് ചിത്രീകരിച്ചിട്ടുണ്ട്. സിനിമാക്കാരുടെ ആകര്‍ഷണത്തിനുമുന്‍പു തന്നെ എഴുത്തുകാര്‍ അനങ്ങന്‍മലയുടെ ഗരിമയും പ്രകൃതി സൗന്ദര്യവും പകര്‍ത്തിയിരുന്നു. അപ്പു നെടുങ്ങാടി എഴുതിയ 'കുന്ദലത', ഇ.വി രാമന്‍പിള്ളയുടെ 'വള്ളുവക്കോനാതിരി' തുടങ്ങിയ നോവലുകളില്‍ അനങ്ങന്‍മല കടന്നുവന്നു. അതിനുംമുന്‍പ് പ്രാചീന തമിഴ് കവി തോലറുടെ കവിതകളിലും രമണമഹര്‍ഷിയുടെ ചില വരികളിലും ദ്രുതാചലം എന്ന പേരില്‍ പരാമര്‍ശിക്കപ്പെട്ടത് അനങ്ങന്‍മലയാണ് എന്ന അഭിപ്രായമുണ്ട്.

പരിവ്രാജകരുടെ മല

സൂഫി കവിയായിരുന്ന ഇച്ച മസ്താന്റെ 'വിരുത്തങ്ങള്‍' എന്നറിയപ്പെട്ട വരികളില്‍ ചിലതില്‍ അനങ്ങന്‍മല കടന്നുവന്നിട്ടുണ്ട്. ഹിമാലയ സഞ്ചാര സാഹിത്യകൃതികളില്‍ ഏറെ പ്രസിദ്ധമായ 'ഹിമഗിരി വിഹാരം' എന്ന കൃതി എഴുതിയ തപോവന സ്വാമികള്‍, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കീഴൂര്‍ പ്രദേശത്ത് പര്‍ണശാല കെട്ടിത്താമസിച്ചിരുന്ന ബ്രഹ്മാനന്ദ തീര്‍ഥപാദ സ്വാമികള്‍ ഉള്‍പ്പെടെ പല സന്ന്യാസിമാരും അനങ്ങന്‍മലയെ കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ഹൈന്ദവ പൂര്‍വികര്‍ക്കിടയില്‍ സവിശേഷമായ പരിഗണന നല്‍കപ്പെട്ടിരുന്ന ഒരു മലയാണ് അനങ്ങന്‍. തെക്കന്‍ കേരളത്തില്‍നിന്നുള്ള തൈക്കാട്ട് അച്ചാവിനെ പോലുള്ള ചില ഹൈന്ദവ സിദ്ധരും അനങ്ങന്‍മലയുടെ താഴ്‌വാരത്തില്‍ വന്ന് ഔഷധസസ്യങ്ങള്‍ ശേഖരിച്ചുപോയിരുന്നതായി പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.
വള്ളുവനാടിന്റെ നാട്ടുവൈദ്യ പാരമ്പര്യത്തില്‍ അനങ്ങന്‍മല ചെലുത്തിയ സ്വാധീനത്തിന്റെ അടയാളമായിരുന്നു അരനൂറ്റാണ്ടു മുന്‍പുവരെയും സമീപ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന നാട്ടുവൈദ്യ പരമ്പരകള്‍. തൈക്കാട്ട് മൂസ്സന്മാരും തൃത്താല മേഴത്തൂര്‍ വൈദ്യന്മാരും അനങ്ങന്‍മലയുടെ ഔഷധസമൃദ്ധിയെ ആശ്രയിച്ചവരായിരുന്നു. ആയുര്‍വേദവുമായും നാട്ടുവൈദ്യവുമായും ബന്ധപ്പെട്ട അനങ്ങന്‍മലയുടെ പ്രാചീനബന്ധം സ്ഥാപിക്കാനായി പണ്ടു പറയപ്പെട്ടിരുന്ന ഒരു കഥയാണ് ഹനുമാന്‍ മൃതസഞ്ജീവനി അന്വേഷിച്ച് ഈ മലയില്‍ വന്നിരുന്നുവെന്നത്. ഹനുമാന്‍ മലയുടെ മുകളില്‍ കാലുകുത്തിയപ്പോള്‍ മല ചലിച്ചുവെന്നും അങ്ങനെയാണ് അനങ്ങന്‍ എന്ന പേരുണ്ടായതെന്നും പറയപ്പെട്ടിരുന്നു. മലയുടെ ഏറ്റവും മുകളിലുള്ള ഒരടയാളം ഹനുമാന്റെ കാലടിപ്പാടായി കുട്ടികളൊക്കെ പറഞ്ഞുവന്നിരുന്നു. എന്നാല്‍, അത് ആദം നബിയുടെ കാലടിയാണെന്ന ഒരു മുസ്‌ലിം വേര്‍ഷനും കേള്‍വികള്‍ക്കിടയിലുണ്ട്.


കേള്‍വികളും കഥകളും എത്തരത്തില്‍ ആയിരുന്നാലും ശരി അനങ്ങന്‍മലയുടെ കിഴക്കും വടക്കും താഴ്‌വാരങ്ങളില്‍ അനേകം ഹിന്ദു-മുസ്‌ലിം സാധകര്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനംവരെയും വസിച്ചിരുന്നതായി വ്യക്തമായ പരാമര്‍ശങ്ങള്‍ കാണാം. ഖാദിരിയ്യാ സൂഫികള്‍ക്ക് പാലക്കാട് ജില്ലയിലുണ്ടായിരുന്ന സ്വാധീനം അത്തരം പരാമര്‍ശങ്ങള്‍ സാധൂകരിക്കുന്നുണ്ട്. ഇച്ച മസ്താന്‍ തന്നെയും അനങ്ങന്‍മലയുടെ താഴ്‌വാരത്ത് കുറച്ചുകാലം താമസിച്ചിരുന്നു. അതാവട്ടെ മുന്‍നൂറ്റാണ്ടുകളില്‍ ആ പ്രദേശത്തിന് കേരളീയ സൂഫി പാരമ്പര്യ ചരിത്രത്തിലുണ്ടായിരുന്ന പ്രാധാന്യത്തിന്റെയും പരിഗണനയുടെയും ഓര്‍മപ്പെടുത്തലുമായിരുന്നു. വള്ളുവനാട്ടെ മുസ്‌ലിംകളുടെ ഓര്‍മകളില്‍ ഇന്നും ജീവിച്ചിരിക്കുന്ന ബീരാന്‍ ഔലിയ എന്നറിയപ്പെട്ടിരുന്ന ആത്മീയ സാധകന്റെയും ഇഷ്ടപ്രദേശമായിരുന്നു അനങ്ങന്‍മലയുടെ താഴ്‌വാരങ്ങള്‍.
കുറുവ, ഉരുള, ചോല നായ്ക്കര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പെട്ട മലനിവാസികള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍വരെയും അനങ്ങന്‍മലയ്ക്കു മുകളിലും താഴ്‌വാരങ്ങളിലുമായി അധിവസിച്ചുവന്നു. നാലു പതിറ്റാണ്ടുമുന്‍പാണ് അനങ്ങന്‍മലയില്‍ നിന്ന് ആദിമ ഗോത്രവിഭാഗങ്ങള്‍ പറ്റെ ഒഴിഞ്ഞുപോയത്. തേനും ഔഷധച്ചെടികളും കാട്ടുഫലങ്ങളും വിറകുമെല്ലാം അനങ്ങന്‍മലയുടെ താഴ്‌വരയിലെത്തിച്ച് വില്‍പന നടത്തിയിരുന്ന ആദിവാസികളെ കുറിച്ച് ബ്രിട്ടീഷ് റവന്യു രേഖകളില്‍ വിവരങ്ങളുണ്ട്. പാലക്കാട്, കൊല്ലങ്കോട്, ചിറ്റൂര്‍ ഭാഗങ്ങളിലെ ആഢ്യ ഹൈന്ദവ പ്രമാണിമാര്‍ക്കു വനവിഭവങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നതിന്റെ രേഖകളും കാണാം. പതിഞ്ഞ മൂക്കും വിടര്‍ന്ന കണ്ണുകളും കുറിയ ശരീരവുമുള്ള കുറുവ വിഭാഗത്തില്‍പെട്ട ആദിവാസികളെയാണ് ഏറ്റവും ഒടുവിലത്തെ ഘട്ടങ്ങളില്‍ മലയുടെ സമീപ പ്രദേശങ്ങളില്‍ കാണപ്പെട്ടിരുന്നത്.

ജൈവവൈവിധ്യം

മുന്‍നൂറ്റാണ്ടുകളില്‍ വന്‍മരങ്ങള്‍ തിങ്ങിനിറഞ്ഞ താഴ്‌വാരമായിരുന്നു അനങ്ങന്‍മലയുടേത്. ബ്രിട്ടീഷുകാര്‍ റെയില്‍പാത നിര്‍മാണത്തിനും കൊച്ചിന്‍ പാലത്തിന്റെ നിര്‍മാണത്തിനുമായി ഈ വനപ്രദേശത്തുനിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയിരുന്നു. വേനല്‍ക്കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പലതരം വന്യജീവികളുടെ വംശനാശത്തിന് ഇതു വഴിയൊരുക്കി. കടുവയും പുലിയും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ അനങ്ങന്‍മലയുടെ വനപ്രദേങ്ങളിലുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പാലക്കാടുവഴി മദിരാശിയില്‍നിന്നെത്തിയ ചില സായിപ്പന്മാര്‍ അനങ്ങന്‍മലയുടെ ചെരുവില്‍ കൂടാരം കെട്ടി താമസിക്കുകയും മൃഗവേട്ട നടത്തുകയും ചെയ്തതിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഒറ്റപ്പാലം അമ്പലപ്പാറ ദേശക്കാരനായിരുന്ന ഭാസ്‌കര മേനവന്റെ 'വള്ളുവനാടും മദിരാശി സംസ്ഥാനവും' എന്ന പുസ്തകത്തില്‍ കാണാം. ഇദ്ദേഹം ബ്രിട്ടീഷ് റവന്യു വകുപ്പില്‍ ജീവനക്കാരനായിരുന്നു.


അനങ്ങന്‍മലയുടെ ഏറ്റവും വലിയ സവിശേഷത മഴക്കാലത്ത് അതിനുണ്ടാകുന്ന ഭാവപരിണാമങ്ങളാണ്. വേനലില്‍ ഉണങ്ങിക്കരിഞ്ഞു കറുത്തിരുണ്ട കരിങ്കല്‍കുന്നായി കാണപ്പെടുന്ന മല മഴപെയ്തു തുടങ്ങുന്നതോടെ പച്ചപ്പണിയാന്‍ തുടങ്ങും. ഓരോ മഴയ്ക്കുമുന്‍പും മലയിലേക്കു കനത്ത കോടമേഘങ്ങള്‍ ഇറങ്ങിവന്ന് അത്തരമൊരു മല അവിടെ ഉണ്ടായിരുന്നെന്ന് തോന്നിപ്പിക്കാത്ത വിധം അപ്രത്യക്ഷമാകും. മുകളില്‍നിന്നു കുത്തിയൊലിച്ചു ചോലകള്‍ വഴി താഴേക്കിറങ്ങുന്ന മലവെള്ളം സമീപത്തെ പാടങ്ങളിലേക്ക് ചെന്നുചേര്‍ന്നിരുന്നു. പ്രദേശത്തെ ജലസമ്പുഷ്ടമാക്കുന്നതില്‍ ഈ ചോലകള്‍ വലിയ പങ്കുവഹിച്ചു. നാലു പതിറ്റാണ്ടുമുന്‍പുവരെയും അനങ്ങന്‍മലയിലെ ചോലകള്‍ വേനലിലും സജീവമായിരുന്നു. താഴ്‌വാരത്തെ ജനങ്ങള്‍ വേനലില്‍ അത്തരം ചോലകളില്‍ ചെന്നു കുളിക്കുകയും അലക്കുകയും ചെയ്തിരുന്നു ഒരുകാലം വരെയും. പിന്നീട് മഴക്കാലത്തുമാത്രം സജീവമാകുന്ന താല്‍ക്കാലിക നീര്‍ച്ചാലുകളായി മാറി അവ. ചോലകളില്‍ മുന്‍പൊക്കെ ധാരാളം അപൂര്‍വ മത്സ്യഇനങ്ങള്‍ കാണാമായിരുന്നു. നാട്ടിലെ ജലാശയങ്ങളിലും പാടങ്ങളിലും വെള്ളക്കെട്ടുകളിലുമൊന്നും കാണാതിരുന്ന അത്തരം അപൂര്‍വ മത്സ്യങ്ങള്‍ 'ചോലമീനുകള്‍' എന്ന വേറിട്ട പേരിലാണ് അറിയപ്പെട്ടിരുന്നത്. മലമുകളില്‍ വറ്റാതെ കിടന്നിരുന്ന ആഴമേറിയ വെള്ളക്കുഴികളില്‍ വളര്‍ന്നിരുന്ന ചോലമീനുകള്‍ മഴവെള്ളത്തില്‍ താഴേക്കിറങ്ങി വന്നു പാടങ്ങളിലെത്തുമായിരുന്നു. മലയിറങ്ങുന്ന മീനുകളെ സാധാരണ മീനുകള്‍ക്കൊപ്പം തിന്നാന്‍ അനങ്ങന്‍മലയുടെ താഴ്‌വാരങ്ങളിലെയും പാടപ്രദേശങ്ങളിലെയും ജനങ്ങള്‍ മടിച്ചു. എന്നാല്‍, മലനിവാസികള്‍ അവയെ പിടികൂടി ചുട്ടുതിന്നിരുന്നു. കറുത്തിരുണ്ടതും തലയില്‍ തീച്ചുവപ്പും പാണ്ടുള്ളതും തുറിച്ചുനോക്കുന്നതു പോലെ വലിയ കണ്ണുകള്‍ ഉള്ളവയൊക്കെയുമായിരുന്നു ചോലമീനുകള്‍. ഈ രൂപവ്യതിയാനമാണു നാട്ടുജനങ്ങളെ അവ ഭക്ഷിക്കുന്നതില്‍നിന്നു പിന്തിരിപ്പിച്ചത്.

ഉരുള്‍പൊട്ടലുകളും പ്രളയവും

അനങ്ങന്‍മലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി വലിയ വെള്ളപ്പൊക്കാനുഭവം നേരിട്ടത്തിന്റെ മൂന്നു വിവരണങ്ങള്‍ ബ്രിട്ടീഷ് രേഖകളില്‍ കാണാം. 1820നും 1920നും ഇടയിലാണ് ഈ മൂന്ന് പ്രളയങ്ങളും ഉണ്ടായത്. എന്നാല്‍, താഴ്‌വാരപ്രദേശത്തെ പഴമക്കാര്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു മഹാപ്രളയത്തെ കുറിച്ചുള്ള കേട്ടുകേള്‍വി വിവരണങ്ങള്‍ ഏതു കാലത്തിന്റേതാണെന്നു വ്യക്തമല്ല. കരിങ്കല്‍മലയുടെ പ്രത്യക്ഷ രൂപത്തില്‍ കാണുന്നതിന് ഉള്ളില്‍ നിറയെ വെള്ളം കെട്ടിനില്‍ക്കുന്നുണ്ട് എന്ന വിശ്വാസം പഴമക്കാര്‍ക്കിടയിലുണ്ടായിരുന്നു. ഈ വിശ്വാസത്തെ ബലപ്പെടുത്തുന്ന വിധത്തില്‍ ചില അറ്റ വേനലുകളിലും മലക്കുമുകളിലെ കിണര്‍രൂപത്തിലുള്ള കുഴികളില്‍ തെളിജലം കാണപ്പെടുകയും ചെയ്തിരുന്നു. ഇങ്ങനെ മലക്കുള്ളില്‍ കെട്ടിക്കിടക്കുന്ന വെള്ളം പാറപ്പഴുതുകളിലൂടെ പൊട്ടിയൊലിച്ചുവന്നാണു പ്രളയം ഉണ്ടാകുന്നതെന്നു പഴമക്കാര്‍ കരുതി.
അനങ്ങന്റെ താഴ്‌വാരത്ത് സമീപകാലങ്ങളില്‍ പോലും കൊടുംവേനലില്‍ വറ്റാതെ കിടന്ന കിണറുകള്‍ അത്ഭുതകരമായ തെളിമയുള്ളവയായിരുന്നു. ഉരുള്‍പൊട്ടലെന്ന ദുരന്തം ചില വര്‍ഷങ്ങളില്‍ ഉണ്ടായെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ സുരക്ഷിതമായിരുന്നു. എന്നാല്‍, ഇത്തവണ കേരളത്തിന്റെ പല ഭാഗങ്ങളിലും വലിയ ഉരുള്‍പൊട്ടലുകളുണ്ടായ പെരുമഴ നാളുകളില്‍ അനങ്ങന്‍മലയുടെ ചില ഭാഗങ്ങളില്‍നിന്നു അസാധാരണ ശബ്ദങ്ങള്‍ കേട്ടതായി സമീപവാസികളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കാലവര്‍ഷം അതിന്റെ പ്രാചീനപ്രകൃതത്തിലേക്കു തിരിച്ചുപോകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോളെല്ലാം അനങ്ങന്‍മലയും ഇത്തരത്തില്‍ അതിന്റെ പ്രാചീനമുഴക്കങ്ങള്‍ പുറത്തെടുക്കാറുണ്ട്. ഉറങ്ങിക്കിടക്കുന്ന ഭൂതകാലം അനങ്ങന്‍മലയ്ക്കുണ്ട്.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  4 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  4 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  4 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  4 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  4 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  4 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  4 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  4 days ago