ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ ഗ്രേഡ് വാങ്ങിയ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന് 5,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും.
മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ഗ്രേഡ് നിബന്ധനയില്ല. വിജയിച്ചാല്‍ മതി. 40 ശതമാനമോ കൂടുതലോ ഭിന്നശേഷിത്വമുള്ളതും 2020 ല്‍നടന്ന പരീക്ഷ പാസായവരുമായിരിക്കണം. അപേക്ഷ നിര്‍ദിഷ്ട രേഖകള്‍ സഹിതം മാനേജിങ് ഡയരക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കണം. സെപ്റ്റംബര്‍ 30ന് വൈകീട്ട് അഞ്ചു വരെ അപേക്ഷ സ്വീകരിക്കും. (ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി മാത്രമേ സ്വീകരിക്കൂ. നെറ്റില്‍ നിന്നും ലഭിച്ച മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി സ്വീകരിക്കില്ല.) അപേക്ഷഫോം www.hpwc.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 04712347768, 7152, 7153, 7156.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."