രോഗികൾക്ക് ഭക്ഷണം നൽകാനും മുറികൾ അണുവിമുക്തമാക്കാനും കഴിയുന്ന റോബോട്ടുകളെ വികസിപ്പിച്ചു ഖത്തർ യൂണിവേഴ്സിറ്റി
ദോഹ: രോഗികൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാൻ ഖത്തർ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജ് ഓഫ് എൻജിനീയറിംഗിലെ (സിഇഎൻജി) മെക്കാനിക്കൽ- ഇൻഡസ്ട്രിയൽ എൻജിനീയറിംഗ് വകുപ്പ് പുതിയ റോബോട്ടുകളെ വികസിപ്പിച്ചു.
സിഇഎൻജിയിലെ വർക്ക്‌ഷോപ്പിൽ തന്നെയാണ് റോബോട്ടുകളെ നിർമിച്ചത്. പ്രാദേശിക വിപണിയിൽ ലഭ്യമായ സാമഗ്രികൾ ഉപയോഗിച്ച് ചെലവ് കുറഞ്ഞ രീതിയിലാണ് നിർമാണം. ഏൽപ്പിക്കുന്ന ജോലികൾ കാര്യക്ഷമതയോടെ കൃത്യതയോടെ ചെയ്യാൻ ശേഷിയുള്ളതാണ് റോബോട്ടുകൾ.കൂടാതെ ആശുപത്രികളും ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളും അണുവിമുക്തമാക്കാനും ഈ റോബോട്ടുകളെ ഉപയോഗിക്കാമെന്ന് നിർമാതാക്കൾ പറയുന്നു. രോഗികൾക്ക് ഭക്ഷണവും മരുന്നും വിതരണം ചെയ്യാൻ റോബട്ടുകളെ ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരം കൊവിഡ്-19 വ്യാപനം തടയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാവിയിൽ കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്താൻ തക്കവിധമാണ് റോബോട്ട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല സിഇഎൻജി റോബട്ടുകളെ നിർമിക്കുന്നത്. നേരത്തെ കീടനീശിനികൾ തളിക്കാനായും റോബോട്ടുകളെ വികസിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."