സഊദിയിലെത്തുന്നവർക്ക് മൂന്ന് ദിവസം ഹോം ക്വാറന്റൈൻ
റിയാദ്: സഊദിയിലേക്ക് ഭാഗികമായ പ്രവേശനം അനുവദിച്ചതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് ആളുകൾ എത്തിത്തുടങ്ങി. ഇന്ന് രാവിലെ മുതലാണ് സഊദിയിലേക്ക് കര, വ്യോമ മാർഗങ്ങൾ വഴി ആളുകൾ പ്രവേശിച്ചു തുടങ്ങിയത്. സഊദി അറേബ്യ പ്രഖ്യാപിച്ച നടപടിക്രമങ്ങൾ പാലിച്ചു സഊദിയിലേക്ക് പ്രവേശനം ലഭിക്കുന്നവർ മൂന്ന് ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്ന് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു.
യാത്രയുടെ 48 മണിക്കൂറിനുള്ളില്‍ അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് എടുത്ത കൊവിഡ് നെഗറ്റീവ് ഫലങ്ങൾ കരുതണമെന്നും സഊദിയിലെത്തിയാൽ മൂന്നുദിവസത്തെ ക്വാറന്റൈനില്‍ കഴിയുകയും വേണമെന്ന നിർദേശമാണ് അധികൃതർ വ്യക്തമാക്കിയത്. നാട്ടിലെ അംഗീകൃത സെന്ററുകളിൽ നിന്നുള്ള പിസിആര്‍ ടെസ്റ്റ് സർട്ടിഫിക്കറ്റുകളാണ് കൈവശം കരുതേണ്ടത്.
വിമാനത്താവളത്തില്‍ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കുമെന്നും ക്വാറന്റൈനില്‍ മുന്നുദിവസം കഴിയുമെന്ന സത്യവാങ്മൂലം എഴുതി വാങ്ങുകയും ചെയ്യുമെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."