ബ്രസീല്‍ മുന്‍ പ്രസിഡന്റ് സില്‍വയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്ക്
ബ്രസീലിയ: ജയിലില്‍ കഴിയുന്ന ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂല ഡ സില്‍വയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു വിലക്കി കോടതി ഉത്തരവ്. ബ്രസീലിലെ ഉന്നത കോടതിയാണ് അഴിമതിക്കുറ്റം ചൂണ്ടിക്കാട്ടി സില്‍വയ്ക്കു വിലക്കേര്‍പ്പെടുത്തിയത്.
ഒക്ടോബറില്‍ ബ്രസീലില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ണായ വിധിപ്രഖ്യാപനം. കേസ് പരിഗണിച്ച ഏഴംഗ ബെഞ്ചില്‍ ആറുപേരും സില്‍വ മത്സരിക്കുന്നത് എതിര്‍ത്തു. കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് സില്‍വയുടെ വര്‍ക്കേഴ്സ് പാര്‍ട്ടി (പി.ടി) നേതാക്കളും അദ്ദേഹത്തിന്റെ അഭിഭാഷകരും പ്രതികരിച്ചു. സില്‍വയ്ക്കു വേണ്ടി ജനങ്ങളുടെ പിന്തുണയോടെ തെരുവില്‍ പോരാടുമെന്നും നേതാക്കള്‍ പറഞ്ഞു.
അഴിമതിക്കുറ്റത്തില്‍ അറസ്റ്റിലായ 72കാരനായ സില്‍വയ്ക്ക് ജനുവരിയില്‍ കോടതി 12 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെട്ട വ്യക്തിക്ക് ബ്രസീലില്‍ ഭരണഘടനാ പ്രകാരം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്കുണ്ട്. ബ്രസീലിലെ എന്‍ജിനീയറിങ് കമ്പനിയായ ഒ.എ.എസില്‍നിന്ന് ബീച്ചിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന 1.1 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന അപാര്‍ട്ട്മെന്റ് സ്വീകരിച്ചതായാണ് സില്‍വയ്ക്കെതിരായ കുറ്റം. എന്നാല്‍ ആരോപണം സില്‍വ നിഷേധിച്ചിട്ടുണ്ട്. 2003 മുതല്‍ 2011 വരെ ബ്രസീല്‍ പ്രസിഡന്റായിരുന്നു ലൂല ഡ സില്‍വ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."