HOME
DETAILS
MAL
പുരുഷ സംരക്ഷണത്തിന് പുരുഷ് ആയോഗ് വേണമെന്ന് എം.പിമാര്‍
backup
September 02 2018 | 23:09 PM
ന്യൂഡല്‍ഹി: സ്ത്രീകളില്‍നിന്ന് പീഡനമേല്‍ക്കേണ്ടി വരുന്ന പുരുഷന്മാര്ക്കും സംരക്ഷണം വേണമെന്ന് ബി.ജെ.പി എം.പിമാര്‍. ഇതിനായി ദേശീയ വനിതാ കമ്മിഷന് പോലെ പുരുഷ് ആയോഗ് എന്ന പേരില്‍ പുരുഷ സംരക്ഷണത്തിന് പ്രത്യേക വകുപ്പ് വേണമെന്ന് യു.പിയില്‍ നിന്നുള്ള ഹരിനാരായണ്‍ രാജ് ബബ്ബാര്‍, മധ്യപ്രദേശില്‍ നിന്നുള്ള അനുഷൂല് വര്‍മ എന്നീ ബി.ജെ.പി എം.പിമാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നിരവധി പേര് ഭാര്യമാരില്‍നിന്ന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കുവേണ്ടി ഒരു കമ്മിഷന് വേണ്ടതില്ലെന്ന് ദേശീയ വനിതാ കമ്മിഷന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെ എതിര്‍ത്തുകൊണ്ടാണ് എം.പിമാര്‍ സംരക്ഷണം വേണമെന്ന ആവശ്യവുമായ രംഗത്തെത്തിയത്. ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഇരുവരും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."