HOME
DETAILS

പൊലിസിലെ ബാലറ്റുകളിലെ അട്ടിമറി സ്ഥിരീകരിച്ച് ഡി.ജി.പി: ബാലറ്റുകള്‍ ശേഖരിക്കാന്‍ ഇടപെടലുണ്ടായെന്ന് ഇന്റലിജന്‍സ് മേധാവി

  
backup
May 07 2019 | 12:05 PM

police-balate-problom-new-issue

തിരുവനന്തപുരം: പൊലിസുകാരുടെ തപാല്‍ ബാലറ്റുകളിലെ അട്ടിമറി സ്ഥിരീകരിച്ച് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ജനപ്രാധിനിധ്യനിയമം ലംഘിച്ചതായും സംശയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേസെടുത്ത് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചീഫ് ഇലക്ടറല്‍ ഓഫിസര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.


ക്രമക്കേടിനെക്കുറിച്ച് മണ്ഡലം തിരിച്ച് അന്വേഷിക്കാനും ശുപാര്‍ശയുണ്ട്. കൂടുതല്‍ മണ്ഡലങ്ങളില്‍ ഇടപെടല്‍ നടന്നെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിപുലമായ അന്വേഷണം നടത്താന്‍ ഡി.ജി.പി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ശുപാര്‍ശ നല്‍കിയത്. പൊലിസ് അസോസിയേഷന് വേണ്ടി തിരുവനന്തപുരം വട്ടപ്പാറ പോസ്റ്റോഫീസില്‍ പൊലിസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ വന്നതില്‍ ഒരു പൊലിസുകാരനെയും പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതിന് വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശമയച്ച മറ്റൊരു പൊലിസുകാരനെയും സസ്‌പെന്‍ഡ് ചെയ്യാനും ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്റലിജന്‍സ് മേധാവി എ.ഡി.ജി.പി ടി.കെ വിനോദ്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടും ഡി.ജി.പി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.


കള്ളവോട്ടിന് വഴിയൊരുക്കുന്ന തരത്തില്‍ വോട്ട് ചെയ്യുന്നതിന് മുന്‍പും ശേഷവും ബാലറ്റുകള്‍ ശേഖരിക്കാന്‍ ഇടപെടലുണ്ടായെന്നാണ് ഇന്റലിജന്‍സ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഇടത് അനുകൂല പൊലിസ് അസോസിയേഷന്‍ നേതാക്കള്‍ പൊലിസുകാരെ ഭീഷണിപ്പെടുത്തി ബാലറ്റുകള്‍ കൈവശമാക്കുകയും ഒരേ വിലാസത്തില്‍ നൂറുകണക്കിന് ബാലറ്റുകള്‍ തപാല്‍ മാര്‍ഗമെത്തിക്കുകയും ചെയ്തു.


ആറ്റിങ്ങല്‍, കൊല്ലം, ആലത്തൂര്‍, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലാണ് ക്രമക്കേടുകളേറെയും. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളില്‍ 85 ശതമാനം പോസ്റ്റല്‍ ബാലറ്റുകളിലും ക്രമക്കേടുണ്ടായി. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്റലിജന്‍സ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സേനയിലെ 56,000 പൊലിസുകാരില്‍ 90ശതമാനവും പോസ്റ്റല്‍ വോട്ടാണ് ചെയ്തത്. സ്ഥലം മാറ്റുമെന്ന ഭീഷണി ഭയന്ന് പൊലിസുകാര്‍ മൊഴിനല്‍കാന്‍ തയ്യാറായിട്ടില്ല. ആരുടെയും പേരെടുത്ത് പറഞ്ഞുള്ള മൊഴി രേഖപ്പെടുത്താനുമായില്ല. ബാലറ്റുകള്‍ നല്‍കണമെന്ന വാട്‌സ്ആപ് സന്ദേശങ്ങള്‍ സംഘടനാ നേതാക്കളുടെ നിര്‍േദശപ്രകാരം പ്രചരിപ്പിച്ചു. അസോസിയേഷന്‍ അംഗത്തിന്റെ തിരുവനന്തപുരം വട്ടപ്പാറയിലെ വീട്ടിലേക്ക് നൂറുകണക്കിന് ബാലറ്റുകള്‍ എത്തി. മറ്റു ജില്ലകളിലും ഇങ്ങനെ സംഭവിച്ചു. ഭീഷണിപ്പെടുത്തി ബാലറ്റുകള്‍ വാങ്ങിയിട്ടുമുണ്ട്. പൊലിസ് സൊസൈറ്റികള്‍ കേന്ദ്രീകരിച്ചും ബാലറ്റ് ശേഖരിച്ചു. വോട്ടെണ്ണല്‍ ദിനമായ23ന് രാവിലെ എട്ടുവരെ പോസ്റ്റല്‍ വോട്ടിന് സമയമുള്ളതിനാല്‍ ബാലറ്റ് ശേഖരിക്കുന്നത് തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  10 days ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  11 days ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  11 days ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  11 days ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  11 days ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  11 days ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  11 days ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  11 days ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  11 days ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  11 days ago