HOME
DETAILS
MAL
വിസ്മൃതിയിലാകുന്ന ജൈവവൈവിധ്യ കലവറ
backup
July 22 2016 | 19:07 PM
പഴയങ്ങാടി: ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ മാടായി തിരുവര്‍ക്കാട്ട് ഭഗവതിക്ഷേത്രത്തിനു ചുറ്റുമുളള വള്ളിക്കെട്ട് നാശത്തിലേക്ക്. ഉത്തരകേരളത്തില്‍ തന്നെ അത്യപൂര്‍വമായ ഈ വളളിക്കെട്ട് കൂടാതെ വിവിധയിനം പക്ഷികളും ജന്തുവൈവിധ്യങ്ങളും ഇവിടെയുണ്ട്. പകല്‍ നേരങ്ങളില്‍ പോലും ഇവിടെ മദ്യപന്മാരുടെയും കഞ്ചാവ് വലിക്കാരുടെയും സങ്കേതമായി മാറി. മാടായിപ്പാറ സംരക്ഷണ സമിതി വള്ളിക്കെട്ടിനു ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ നാളിതുവരെയായി നടപടികളൊന്നുമുണ്ടായില്ല. സ്വകാര്യ വ്യക്തി ഇവിടെ വള്ളിക്കെട്ട് കൈയേറിയതായി പരാതിയുണ്ടായിരുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും അവഗണിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."