ജില്ലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സുലഭം
കുറവിലങ്ങാട് :ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന മുറ പോലെ നടക്കുന്നുവെങ്കിലും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ സുലഭം. പല സ്ഥലങ്ങളിലും വീടുകള്‍ കേന്ദ്രീകരിച്ചും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്കായി പൊലിസും, എക്‌സൈസും പരിശോധനകള്‍ തുടരുമ്പോള്‍ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കോളജ്-സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നത് മാതാപിതാക്കള്‍ക്കിടയിലും ആശങ്ക പരത്തുന്നു. ഏറ്റുമാനൂര്‍, പാലാ, കടുത്തുരുത്തി, വൈക്കം, കുറവിലങ്ങാട്, രാമപുരം, കോട്ടയം ടൗണ്‍, കുമരകം പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇവയുടെ വില്‍പന നടക്കുന്നുണ്ട്.
പൊലിസിന്റേയും, എക്‌സൈസിന്റേയും ഒത്താശകളും, സംരക്ഷണവുമുണ്ടെന്നുള്ള ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് നിവൃത്തിയില്ലാതെ നടത്തിയ പരിശോധനകള്‍ മാത്രമാണു ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ആക്ഷേപവും ശക്തം.പലരെയും ഉദ്യോഗസ്ഥര്‍ ഇത്തരം കേസുകളുടെ പേരില്‍ പിടികൂടാറുണ്ടെങ്കിലും ഉപയോഗത്തില്‍ കുറവില്ലെന്നതാണു വാസ്തവം. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരില്‍ നിന്നും ജില്ലയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പലയിടങ്ങളിലും ലഭിക്കുന്നുവെന്നതാണ് സത്യം. എന്നാല്‍ ഇത്തരത്തിലുള്ള പരിശോധന നടത്തുവാന്‍ അധികൃതര്‍ തയാറായിട്ടില്ല.
പലയിടത്തും കേസ് രജിസ്റ്റര്‍ ചെയ്തതുപോലും ദുര്‍ലഭമായ വകുപ്പുകള്‍ ചുമത്തി പിഴ ഈടാക്കുകയാണു ചെയ്തിട്ടുള്ളത്. വില്‍പന സംഘങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ എക്‌സൈസിന് കൈമാറിയാല്‍പോലും ചില രഹസ്യ അന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ വിവരം ചോര്‍ത്തിക്കൊടുക്കുന്നതുമൂലമാണു പാലാ, രാമപുരം, പൊന്‍കുന്നം, കുമരകം മേഖലകളിലെ സംഘത്തെ പിടികൂടുവാന്‍ സാധിക്കാത്തത് എന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."