HOME
DETAILS

ലാലുജിയെ കാണാന്‍ എന്നെ ഒന്ന് സഹായിക്കുമോ? നിങ്ങള്‍ക്കുവേണ്ടി പടച്ചവനോട് ഞാന്‍ പ്രാര്‍ത്ഥിക്കാം

  
backup
May 11 2019 | 08:05 AM

guess-who-came-to-dinner-with-lalu-prasad-11-05-2019

 

2018 ഓഗസ്റ്റ് 21 ഒരു വലിയ പെരുന്നാള്‍ ദിനമായിരുന്നു. മുംബൈയിലെ സുബുര്‍ബാന്‍ ബന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂഷനില്‍ ഹൃദയ രോഗിയായി ചികിത്സയില്‍ കഴിയുന്ന ലാലു പ്രസാദ് യാദവിനെ എനിക്കന്നാണ് കാണാന്‍ ഉണ്ടായിരുന്നത്. ഈയടുത്ത് (ഏപ്രില്‍ 6ന് ) പ്രസിദ്ധീകൃതമായ ഗോപാല്‍ഗഞ്ച് മുതല്‍ റൈസിന വരെ; എന്റെ രാഷ്ട്രീയ യാത്രയുടെ കഥ എന്ന പേരില്‍ പ്രസിദ്ധീകൃതമായ ആത്മകഥയുടെ കയ്യെഴുത്തുപ്രതി ഏകദേശം ഞാന്‍ അന്നേക്ക് ചെയ്തു കഴിഞ്ഞിരുന്നു. അതിലെ ചില ഉള്ളടക്കങ്ങളെ കുറിച്ച് ലാലുവുമായി സംസാരിച്ചു കൃത്യത വരുത്തുകയായിരുന്നു എന്റെ സന്ദര്‍ശനത്തിന്റെ ഉദ്ദേശം.

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും ഹോസ്പിറ്റലിലേക്ക് ഒരു ഓട്ടോ പിടിച്ചു. യാത്രക്കിടെ ഡ്രൈവര്‍ എന്നോട് ചോദിച്ചു: ലാലു പ്രസാദ് ജിയെ അറിയുമോ? അദ്ദേഹവും ആ ഹോസ്പിറ്റലിലാണ്..

ഹാ... ഞാന്‍ അദ്ദേഹത്തെ കാണാനാണ് പോകുന്നത് ' ഉത്സാഹത്തോടെ തന്നെ പറഞ്ഞു.
കിഴക്കന്‍ യുപി കാരനായ ആ മുസ്‌ലിം ഓട്ടോക്കാരന്‍ പെട്ടെന്ന് ബ്രേക്ക് ചവിട്ടി ഓട്ടോ ഒരു ഭാഗത്തേക്ക് ഒതുക്കി..
സാര്‍... ലാലുജിയെ കാണാന്‍ എന്നെ ഒന്ന് സഹായിക്കുമോ? നിങ്ങള്‍ക്കുവേണ്ടി പടച്ചവനോട് ഞാന്‍ പ്രാര്‍ത്ഥിക്കാം.

എനിക്ക് ചെറിയ പരിഭ്രമം തോന്നി. ഇയാള്‍ക്ക് ലാലുവിനെ കാണാന്‍ അവസരമൊരുക്കാന്‍ ആകുമോ എന്ന് എനിക്ക് അറിയില്ലായിരുന്നു. അതൊട്ട് എന്റെ താല്‍പര്യം അല്ലതാനും. തടി തപ്പാന്‍ വേണ്ടി ഞാനയാളോട് മൊബൈല്‍ നമ്പര്‍ തരാനും അവസരം കിട്ടിയാല്‍ തരിച്ചു വിളിച്ചു കൊള്ളാം എന്നും പറഞ്ഞൊപ്പിച്ചു.

എനിക്ക് അമിതാഭ ്ബച്ചനെയും ലാലുജിയെയും കാണാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ പോയി പോയി ലാലുവിനെ കാണുമായിരുന്നു. എന്നെ ബോധ്യപ്പെടുത്താന്‍ എന്നോണം പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു.

ഒരു കടലാസ് കഷ്ണത്തില്‍ അന്‍സാരി എന്ന പേര് എഴുതി താഴെ ഫോണ്‍ നമ്പറും എഴുതി എന്റെ കയ്യില്‍ തന്നു. ഇറങ്ങാന്‍ നേരത്ത് അയാള്‍ വീണ്ടും പറഞ്ഞു: ലാലു ജി സെ മുജെ മില്‍ വാ ദേനാ ബാബു, ലാലുവിനെ കാണാന്‍ എന്നെ ഒന്ന് സഹായിക്കു... അല്ലാഹു നിങ്ങളെ അനുഗ്രഹിക്കും.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കയറുമ്പോഴേക്ക് ഞാനതു മറന്നിരുന്നു. ലാലുവിന്റെ ഒരു സഹായി അവിടെ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. നാലാം ഫ്‌ലോറില്‍ എത്തുംമുമ്പേ രൂപയിലെ എഡിറ്ററായ രുദ്ര ശര്‍മയും കൂടെ ചേര്‍ന്നു.

ലാലുവിന്റെ നില അത്ര ആരോഗ്യകരമല്ലായിരുന്നു. ഹൃദയ ഓപ്പറേഷന്‍ കഴിഞ്ഞിട്ടേയുള്ളൂ. ബ്ലഡ് പ്രഷറും ഷുഗറും വല്ലാതെ ഏറിയിട്ടുണ്ടായിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ഇടയ്ക്കിടെ വന്നും പോയും കൊണ്ടിരുന്നു. അതിനിടയിലും ഞങ്ങളോട് അദ്ദേഹം ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരുന്നു.

ഡോക്ടര്‍മാര്‍ ഷുഗറും പ്രഷറും ഒക്കെ പരിശോധിക്കുന്നു. ചിലര്‍ സെല്‍ഫി എടുക്കന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ ഹരിയാനയില്‍ നിന്നും അദ്ദേഹത്തിന്റെ പേര കുട്ടിയുടെ ഫോണും അറ്റന്‍ഡ് ചെയ്തു.

ലാലുവിന്റെ പെരുമാറ്റം ഹൃദ്യമായിരുന്നു. എല്ലാവരോടും പുഞ്ചിരിയോടെ സംസാരിക്കുന്നു. എന്തോ പരിശോധനക്കായി വന്ന ഒരു നഴ്‌സിനോട് അദ്ദേഹം പറഞ്ഞു: ആ , നിനക്ക് കല്യാണപ്രായം ആയിപ്പോയല്ലോ... അധികം വൈകിക്കരുത്...

ഏകദേശം ആറു മണിയാവുമ്പോഴേക്കും എന്റെ മീറ്റിംഗ് കഴിഞ്ഞു ഞാന്‍ പോകാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ആ ഓട്ടോ ഡ്രൈവറുടെ കാര്യം ഓര്‍ത്തത്. വെറുതെ ഞാനത് ലാലുവിനോട് സൂചിപ്പിച്ചു.

ഞങ്ങള്‍ പോകുന്നതും കാത്ത് ഹരിയാനയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ പുറത്ത കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ ഓട്ടോ ഡ്രൈവറുടെ അഭിലാഷം കേട്ടപ്പോള്‍ ലാലു ആവേശഭരിതനായി. അയാളുടെ ഫോണ്‍ നമ്പര്‍ വല്ലതും കയ്യില്‍ കരുതിയിട്ടുണ്ടോ അദ്ദേഹം ചോദിച്ചു.

പോക്കറ്റില്‍ ഉണ്ടായിരുന്ന സ്ലിപ്പെടുത്ത് ഞാന്‍ ലാലുവിനെ നല്‍കി. ജെഡിയു എംഎല്‍എ ആയ ഭോല യാദവിന് ആ നമ്പര്‍ നല്‍കിയിട്ടു വിളിക്കാന്‍ പറഞ്ഞു. ഫോണ്‍ കണക്ട് ആയപ്പോള്‍ ഫോണ്‍ വാങ്ങി ലാലു അന്‍സാരിയോട് സംസാരിച്ചു: നിങ്ങളുടെ പേരെന്താണ്? നിങ്ങള്‍ പെട്ടെന്ന് ഇങ്ങോട്ട് വരൂ .. ഇന്ന് ബക്രീദ് അല്ലേ, ബലിയറുത്ത ഒരു ആടിന്റെ ലിവര്‍ കൂടെ എടുത്തോളൂ....

ഫോണ്‍ വെച്ചിട്ട് പുറത്തുനില്‍ക്കുന്ന നേതാക്കളോട് രണ്ടുദിവസം കഴിഞ്ഞ് വിളിക്കാന്‍ പറയാനും ആ ഡ്രൈവര്‍ വന്നാല്‍ കൂട്ടിക്കൊണ്ടുവരാനും അദ്ദേഹം ഭോലയോട് നിര്‍ദ്ദേശിച്ചു.

ഒരു അരമണിക്കൂര്‍ കഴിയുമ്പോഴേക്കും ഒരു പൊതിയില്‍ ലിവറുമായി അന്‍സാരി വന്നു. അയാള്‍ നിയന്ത്രണാതീതമായി വിതുമ്പുന്നുണ്ടായിരുന്നു.

കരയാതെ, ലക്ഷമണിന്റെ കൂടെ ചെന്ന് നല്ല കുരുമുളകും ഉപ്പും വെളുത്തുള്ളിയും വെണ്ണയും ചേര്‍ത്തു അത് വേവിച്ച് കൊണ്ടു വാ നമുക്ക് അത് കഴിക്കാം ... ലാലു പറഞ്ഞു.

ലാലുവിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കിച്ചണിലേക്ക് ലക്ഷ്മണന്റെ കൂടെ അന്‍സാരിയും ചെന്നു. കുറച്ചു കഴിഞ്ഞു നന്നായി വേവിച്ച ലിവര്‍ ഒരു പ്ലേറ്റില്‍ അന്‍സാരി ലാലുവിന് മുന്‍പില്‍ വച്ചു. കൂടെ ഇരിക്കാന്‍ ലാലു നിര്‍ദേശിച്ചു.

അയ്യോ അങ്ങയുടെ പ്ലേറ്റില്‍ നിന്ന് ഞാനും കഴിക്കാനോ? ഞാന്‍ വെറും ഒരു പാവമാണേ. ഒരു ഓട്ടോ ഡ്രൈവര്‍. നിങ്ങളെ കാണാന്‍ പറ്റിയില്ലേ... അതുതന്നെ വലിയ അനുഗ്രഹം. എനിക്ക് എല്ലാം കിട്ടിയത് പോലെ ആയി.

ഹാ... നീ മിണ്ടാതിരുന്ന കഴിക്ക് ... ഇല്ലെങ്കില്‍ നല്ല പെട വച്ചുതരും ഞാന്‍...
ലാലു സ്‌നേഹത്തോടെ ശാസിച്ചു.

അന്‍സാരിയും കൂടെയിരുന്ന് ഒരേ പ്ലേറ്റില്‍ നിന്ന് അവര്‍ കഴിച്ചു. ലാലു ഇറച്ചി തിന്നുന്നത് കണ്ട് ഇടക്ക് കയറിവന്ന വന്ന നേഴ്‌സ് വെപ്രാളപ്പെട്ടു. അദ്ദേഹം ചിരിച്ചു കൊണ്ട് കൊണ്ട് പറഞ്ഞു: ഡോക്ടറോട് പറഞ്ഞക്കേൂ... നിങ്ങളുടെ ഗുളികകളെകാള്‍ നല്ലതാണ് ഇതെന്ന്. ഇത് ബലിയറുത്ത ഇറച്ചിയാണ്.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് അന്‍സാരിയോട് ലാലു പറഞ്ഞു: ഇനി അന്‍സാരി പോയ്‌ക്കൊള്ളൂ, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി.

അല്ലാഹുവേ ലാലുവിനെ നല്ല ആരോഗ്യം നല്‍കണേ... അന്‍സാരി പോകാന്‍ നേരത്ത് വിതുമ്പുന്നുണ്ടായിരുന്നു.

അയാള്‍ പോയി കഴിഞ്ഞപ്പോള്‍ ലാലു ഞങ്ങളോട് പറഞ്ഞു എട്ടു മണി ആയിരിക്കുന്നു. നിങ്ങള്‍ക്ക് തരാന്‍ മാത്രം ഇല്ലായിരുന്നു അത്. നിങ്ങള്‍ ഹോട്ടലിലേക്ക് പോയി നല്ല ഭക്ഷണം കഴിച്ചോളൂ.

 

The Telegraph ല്‍ Nalin Verma എഴുതിയ കുറിപ്പ് വിവര്‍ത്തനം ചെയ്ത് മുഹമ്മദ് കോമത്ത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago