HOME
DETAILS
MAL
ഉംറ തീര്‍ഥാടനം ഒക്ടോബര്‍ നാല് മുതല്‍; ആദ്യം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രം
backup
September 24 2020 | 03:09 AM
മക്ക: ഉംറ തീര്‍ഥാടനം പുനഃരാരംഭിക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് നിര്‍ദേശിച്ചു. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആദ്യ ഘട്ടത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് അനുവാദം നല്‍കിയത്.
നിശ്ചിത തീര്‍ഥാടകരുമായി ഉംറ തീര്‍ഥാടനം ഒക്ടോബര്‍ നാല് മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
നാല് ഘട്ടമായാണ് ഉംറ തീര്‍ഥാടനവും മദീന സന്ദര്‍ശനവും പൂര്‍ണമായി പുനഃസ്ഥാപിക്കുക. ആദ്യ ഘട്ടത്തില്‍ ഉംറ തീര്‍ഥാടനത്തിനായി രാജ്യത്തിനകത്തുള്ളവര്‍ക്കാണ് പ്രവേശനം അനുവദിക്കുക. അടുത്ത മാസം 4 മുതല്‍ ആരംഭിക്കുന്ന ആദ്യ ഘട്ടത്തില്‍ ആകെ ശേഷിയുടെ 30 ശതമാനമാണ് അനുവദിക്കുക.
പ്രതിദിനം ഏകദേശം 6000 തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഉംറ തീര്‍ഥാടകരെയും ഹറം സന്ദര്‍ശകരെയും അനുവദിക്കുന്ന രണ്ടാം ഘട്ടം ഒക്ടോബര്‍ 18 നായിരിക്കും ആരംഭിക്കുക. ഈ ഘട്ടത്തില്‍ 75 ശതമാനം തീര്‍ഥാടകരെ അനുവദിക്കും. 15,000 ഉംറ തീര്‍ഥാടകരെയും 40,000 ഹറം സന്ദര്‍ശകരേയും അനുവദിക്കും.
നവംബര്‍ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ തീര്‍ഥാടകരെ അനുവദിക്കുക. കൊവിഡ് മുക്ത രാജ്യക്കാര്‍ക്കായിരിക്കും ഘട്ടം ഘട്ടമായി ഉംറ അനുവദിക്കുക. കൊവിഡ് പൂര്‍ണമായും ഇല്ലാതായതിന് ശേഷമാണ് വിദേശ രാജ്യങ്ങളില്‍ നിന്നും പൂര്‍ണമായുള്ള അനുവാദം നല്‍കുകയുള്ളൂ. നൂറ് ശതമാനം തീര്‍ഥാടകരെ ഈ സമയം മുതല്‍ അനുവദിച്ചു തുടങ്ങും.
പ്രതിദിനം 20,000 ഉംറ തീര്‍ഥാടകരെയും 60,000 സന്ദര്‍ശകരെയുമാണ് നവംബര്‍ ഒന്ന് മുതല്‍ അനുവദിക്കുക.
കൊവിഡ് ഭീഷണി പൂര്‍ണമായും ഇല്ലാതായതായതിന് ശേഷം നാലാം ഘട്ടത്തിലാണ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് ഉംറ തീര്‍ഥാടനം പഴയ നിലയിലേക്ക് മാറുക.
ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ വഴിയായിരിക്കും ഉംറ തീര്‍ഥാടനത്തിനുള്ള അനുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."