ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടാനൊരുങ്ങി ജി.സി.സി രാജ്യങ്ങള്‍
റിയാദ്: യൂറോപ്യന്‍ യൂണിയനില്‍ നിന്നും സ്വതന്ത്രമായ ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടാനുള്ള നീക്കവുമായി ജി.സി.സി ബ്രിട്ടന്‍ സാമ്പത്തിക ഫോറം. ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടനില്‍ ചേര്‍ന്ന രണ്ടാമത് സാമ്പത്തിക ഫോറത്തിലാണ് സ്വതന്ത്ര വാണിജ്യ കരാറില്‍ ഏര്‍പ്പെടുന്നതിന് കൂടുതല്‍ അനുകൂല ചര്‍ച്ചകളോടെ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്.
നിലവില്‍ മികച്ച വ്യാപാരബന്ധമാണ് ബ്രിട്ടനുമായി ജി.സി.സി അംഗരാജ്യങ്ങള്‍ക്കുള്ളത്. 2020 അവസാനത്തോടെ ജി.സി.സിയിലെ പ്രമുഖ രാജ്യമായ യു.എ.ഇയുമായുള്ള ബ്രിട്ടന്റെ വാണിജ്യം 25 ബില്യന്‍ പൗണ്ട് (120.9 ബില്യണ്‍ ദിര്‍ഹം) ആയി ഉയര്‍ത്താനാണ് പദ്ധതി. ബ്രെക്‌സിറ്റിനു ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ ലണ്ടനുമായി കൂടുതല്‍ മികച്ച നിലയിലേക്കുള്ള വാണിജ്യ കരാറുകള്‍ക്കാണ് മുതിരുന്നതെന്ന് സഊദി അറേബ്യന്‍ വാണിജ്യകാര്യ മന്ത്രി മാജിദ് ബിന്‍ അബ്ദുള്ള അല്‍ ഖസബി വ്യക്തമാക്കി.
1980 മുതല്‍ ബ്രിട്ടനുമായി സ്വതന്ത്ര വാണിജ്യ കരാറിന് ജി.സി.സി രാജ്യങ്ങള്‍ നീക്കം നടത്തിയെങ്കിലും യൂറോപ്യന്‍ യൂണിയന്‍ നിഷേധ നിലപാട് കൈക്കൊണ്ടതിനാല്‍ ഇത് നടപ്പിലാകാതെ പോവുകയായിരുന്നു. എന്നാല്‍, ഹിതപരിശോധനയിലൂടെ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ വിടുന്നതോടെ ജി.സി.സിയുമായുള്ള കരാര്‍ യാഥാര്‍ഥ്യമാകുമെന്ന് സാമ്പത്തിക ഫോറത്തിനു ശേഷം മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി അറിയിച്ചു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് നൂറ് മില്യന്‍ പൗണ്ടിന്റെ പുതിയ ഗള്‍ഫ് ഫണ്ടിന് രൂപം നല്‍കാനും ധാരണ രൂപപ്പെട്ടതായി ജി.സി.സി നേതൃത്വം അറിയിച്ചു. ബ്രിട്ടന്‍ ജി.സി.സി സ്വതന്ത്ര വാണിജ്യ കരാര്‍ നടപ്പിലാകുന്നതോടെ ഗള്‍ഫ് വാണിജ്യ മേഖലയില്‍ വലിയ ഉണര്‍വാകും ലഭിക്കുക.
അറബ് ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സ് മേല്‍ നോട്ടത്തില്‍ നടന്ന വാണിജ്യ ഫോറത്തില്‍ ബ്രിട്ടനിലെ സഊദി അംബാസിഡര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നവാഫ് ബിന്‍ അബ്ദുല്‍ അസിസ്, ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍ സിക്രട്ടറി ജനറല്‍ ഡോ: അബ്ദുല്‍ ലത്വീഫ് ബിന്‍ റാഷിദ് അല്‍ സയാനി, സഊദി അറേബ്യന്‍ വാണിജ്യ കാര്യ മന്ത്രി മാജിദ് ബിന്‍ അബ്ദുള്ള അല്‍ ഖസബി, ബ്രിട്ടീഷ് അന്താരാഷ്ട്ര വാണിജ്യ മന്ത്രി ഡോ: വില്യം ഫോക്‌സ്, കൂടാതെ ജി.സി.സി യിലെ വിവിധ രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാര്‍ അറബ്, ബ്രിട്ടീഷ് ബിസിനസുകാര്‍ ഫോറത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."