HOME
DETAILS

നോവലെഴുത്തിന്റെ പുതുവഴിയില്‍ ഹുദാ ബറകാത്ത്

  
backup
May 11 2019 | 19:05 PM

%e0%b4%a8%e0%b5%8b%e0%b4%b5%e0%b4%b2%e0%b5%86%e0%b4%b4%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%b4-2

 

അബൂദാബി ആസ്ഥാനമായ 'ഇന്റര്‍നാഷണല്‍ പ്രൈസ് ഫോര്‍ അറബ് ഫിക്ഷന്‍' അറബ് ലോകത്തെ ഏറ്റവും വലിയ സാഹിത്യ അവാര്‍ഡാണ്. ഇംഗ്ലണ്ടിലെ ബുക്കര്‍ പ്രൈസ് ഫൗണ്ടേഷന്റെ ഉപദേശ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന, ശൈഖ് ബിന്‍ മുഹമ്മദ് ബിന്‍ ഖാലിദ് അല്‍ നഹ്‌യാന്‍ രക്ഷാധികാരിയായ കമ്മിറ്റി 2007 ലാണ് നിലവില്‍ വന്നത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ചറല്‍ ടൂറിസം വിഭാഗമാണ് ഇതിന് ധനസഹായം നല്‍കുന്നത്. 128 പേജുകളടങ്ങിയ 'ബരീദുല്ലൈല്‍' അബൂദാബിയില്‍ നടന്ന ചടങ്ങില്‍ ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു. മൊറോക്കൊ, ഈജിപ്ത്, ലബനാന്‍, ഇറാഖ്, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ രചിക്കപ്പെട്ട ആറ് നോവലുകളുടെ ചുരുക്കപ്പട്ടികയില്‍ നിന്നാണ് ബരീദുല്ലൈലിനെ മികച്ച നോവലായി പ്രഖ്യാപിച്ചത്. പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള മുഴുവന്‍ നടപടി ക്രമങ്ങളും ബുക്കര്‍ സമിതി തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 2020 ല്‍ ഇംഗ്ലണ്ടിലെ 'വണ്‍വേല്‍ഡ് പബ്ലിക്കേഷന്‍' ഇംഗ്ലീഷ് കോപ്പിയുടെ പ്രസാധനം നിര്‍വ്വഹിക്കും. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍വരെയുള്ള കാലയളവിനുള്ളില്‍ എഴുതപ്പെട്ട നോവലുകളാണ് അവാര്‍ഡിന് പരിഗണിച്ചത്.

ഹുദാ ബറകാത്ത്

1952 ല്‍ ലബനാനിലെ ബൈറൂത്തിലാണ് ഹുദാ ബറകാത്തിന്റെ ജനനം. ലബനാനില്‍ ആധുനിക അറബി സാഹിത്യത്തില്‍ പ്രാവീണ്യം നേടി. അധ്യാപികയായും പത്രപ്രവര്‍ത്തകയായും ജോലിചെയ്ത ബറകാത്ത് പിന്നീട് ഫ്രാന്‍സിലേക്ക് പോയി. ആറ് നോവലുകളും രണ്ട് നാടകങ്ങളും ഏതാനും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹുദയുടെ നോവലുകളെ തേടി ഇതിനകം ധാരാളം അവാര്‍ഡുകള്‍ വന്നെത്തി. 2000 ല്‍ 'നജീബ് മഹ്ഫൂസ് അവാര്‍ഡ്' ബറകാത്തിന്റെ 'ഹാരിസുല്‍ മിയാഹ്' എന്ന നോവലിനായിരുന്നു. 2015 ല്‍ മാന്‍ബുക്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡിന് ഹുദാ ബറകാത്ത് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബറകാത്തിന്റെ നോവലുകളുടെ ഇതിവൃത്തം പലപ്പോഴും യുദ്ധങ്ങളെയും ദുരന്തങ്ങളെയും സംബന്ധിച്ചുള്ളതാണ്. അറബിയില്‍ എഴുതപ്പെട്ട നോവലുകള്‍ ഇംഗ്ലീഷ്, ഹിബ്രു, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ വിവിധ ലോക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഹജറുള്ളഹ്ക്ക്, ഹാരിസുല്‍ മിയാഹ്, അഹ്ലുല്‍ ഹവാ തുടങ്ങിയവ ഹുദാ ബറകാത്തിന്റെ പ്രധാനപ്പെട്ട നോവലുകളാണ്.

ബരീദുല്ലൈല്‍

ബറകാത്തിന്റെ ബരീദുല്ലൈല്‍ സമൂഹത്തിന്റെ വ്യത്യസ്ത കോണില്‍ ജീവിക്കുന്ന വ്യക്തികളുടെ കത്തുകളാണ്. ലളിതവും ഗ്രാഹ്യവുമാണ് നോവലിന്റെ ഭാഷ. അഥവാ, കഥാനായകരായ സാധാരണക്കാര്‍ എഴുതിയ കത്തുഭാഷയാണത്. 'ഖല്‍ഫന്നാഫിദ' എന്ന ആദ്യ ഭാഗം ധാരാളം കത്തുകളടങ്ങിയതാണ്. കാമുകന്‍ കാമുകിക്ക്, കൂട്ടുകാരന്‍ കാലങ്ങളായി അന്യ ദേശത്ത് കഴിയുന്ന സൂഹൃത്തിന്, മകന്‍ ഉമ്മാക്ക്, സഹോദരി സഹോദരന് അങ്ങനെ നീണ്ടുപോകുന്നു.
'ഫില്‍ മത്വാര്‍' എന്ന രണ്ടാം ഭാഗം ധാരാളം കഥാപാത്രങ്ങളടങ്ങിയതും മൂന്നാം ഭാഗം ഒരു പോസ്റ്റുമാന്റെ കഥയും വിവരിക്കുന്നു. ഒരോ കഥയും പരസ്പരം ബന്ധിതമാണ്. പരാതികളും ഒറ്റപ്പെടലുകളും ദു:ഖങ്ങളും പ്രതിഫലിച്ച് നില്‍ക്കുന്ന കത്തുകളായതുകൊണ്ട് തന്നെ നോവലില്‍ അങ്ങിങ്ങായി നാട്ടുഭാഷയും കടന്നുവന്നതായി കാണാം. മധ്യ കിഴക്കിലെ യുദ്ധങ്ങളും, അജ്ഞതയും, അരാജകത്വവുമെല്ലാം കത്തിന്റെ പ്രമേയങ്ങളാണ്. കിഴക്കന്‍ സമൂഹങ്ങളെയും മത പണ്ഡിതന്മാരെയും അറബ് ഭരണകൂടങ്ങളെയുമെല്ലാം നോവല്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. മത പണ്ഡിതന്മാരെ നിരൂപണ വിധേയമാക്കിയത് കൊണ്ടാവാം ലോകത്തിന്റെ ചില കോണുകളില്‍ നിന്ന് നോവലിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago
No Image

നിപ ആവർത്തിക്കുമ്പോഴും ഉത്തരമില്ലാതെ ആരോഗ്യവകുപ്പ്

Kerala
  •  3 months ago
No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago