ഉത്തര്‍പ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസിന്റെ ബസ് ടു യു.പി കാംപയിന്‍ തുടങ്ങി
'27 വര്‍ഷത്തെ യു.പി അവശിഷ്ടങ്ങളിലൂടെ' എന്നാണ് കാംപയിനിന്റെ മുദ്രാവാക്യം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസിന്റെ ബസ് ടു യു.പി കാംപയിന്‍ തുടങ്ങി. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്താണ് കാംപയിന് നേതൃത്വം നല്‍കുന്നത്.
മൂന്ന് ദിവസം ബസില്‍ ഉത്തര്‍പ്രദേശിലൂടെ സഞ്ചരിക്കുന്നതാണ് പരിപാടി. '27 വര്‍ഷത്തെ യു.പി അവശിഷ്ടങ്ങളിലൂടെ' എന്നാണ് കാംപയിനിന്റെ മുദ്രാവാക്യം. ബസ് യാത്ര കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തു.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് തലവന്‍ രാജ് ബാബര്‍ യാത്രയില്‍ ഷീലാ ദീക്ഷിത്തിനെ അനുഗമിക്കും
എല്ലാ സ്റ്റോപ്പുകള്‍ക്കിടയിലും പൊതുജനങ്ങളുമായി ഷീല ദീക്ഷിത് സംവദിക്കും. യു.പിയിലെ ഇതുവരെയുളള സര്‍ക്കാറുകളുടെ പരാജയങ്ങള്‍ തുറന്നുകാണിക്കും ഈ ബസ് യാത്ര എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ആഗസ്റ്റില്‍ നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയില്‍ സോണിയാ ഗാന്ധി റോഡ് ഷോ സംഘടിപ്പിച്ചിരുന്നു. നിലവില്‍ ഗാന്ധി കുടുംബം മാത്രമെ കഴിഞ്ഞ ലോക്‌സഭാ ഇലകഷനില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ യു.പിയില്‍ നിന്ന് വിജയിച്ചിട്ടുള്ളു. തിരിച്ചുവരവിന് ശക്തമായ തയ്യാറെടുപ്പുകളാണ് കോണ്‍ഗ്രസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."