നാഷനല്‍ അര്‍ബന്‍ മിഷന് പദ്ധതിയുടെ ഭാഗമായി സെമിനാര്‍ നടത്തി
എടപ്പാള്‍: നഗരങ്ങളില്‍ ലഭ്യമായ തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മൂന്നുവര്‍ഷം കൊണ്ട് ഗ്രാമപ്രദേശങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന നാഷനല്‍ അര്‍ബന്‍ മിഷന് (എന്‍.ആര്.യു.എം) പദ്ധതിയുടെ ഭാഗമായി സെമിനാര്‍ നടത്തി.
പദ്ധതിയുടെ രണ്ടണ്ടാംഘട്ടത്തില് ഉള്‍പ്പെടുത്തി ഐ.സി.എ.പി തയാറാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍,വട്ടംകുളം പഞ്ചായത്തുകളെ ക്ലസ്റ്ററായി രൂപീകരിച്ച് പദ്ധതി വിഭാവനം ചെയ്യുന്നതിനായാണ് പൊന്നാനിയില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. എടപ്പാള്‍,വട്ടംകുളം പഞ്ചായത്തുകളെ മാത്രമാണ് ജില്ലയില്‍ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.
പഞ്ചായത്തുകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് വിനിയോഗിക്കുന്ന തുകയ്ക്കു പുറമേ 30 ശതമാനം സബ്സിഡിയായി ലഭിക്കും.ഇരു പഞ്ചായത്തുകളും നീക്കിവയ്ക്കുന്ന തനതുഫണ്ടണ്ട് ഉള്‍പ്പെടെയുള്ള ആകെ തുകയ്ക്കും സബ്സിഡി ലഭിക്കും. പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിന് കൈമാറിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. കൊട്ടാരക്കര എസ്.ഐ.ആര്.ഡിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന സെമിനാര്‍ പ്രസിഡന്റ് കെ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.പി.മോഹന്‍ദാസ്, മലപ്പുറം പിഎയു പ്രോജക്ട് ഡയറക്ടര്‍ പി.സി.ബാലഗോപാല്‍ ക്ലാസെടുത്തു. ബിഡിഒ എം.പി.രാമദാസ് സംസാരിച്ചു. അടുത്ത യോഗം 12ന് രാവിലെ വട്ടംകുളത്തും വൈകിട്ട് എടപ്പാളിലും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."