HOME
DETAILS

ജില്ലയില്‍ രക്തദാതാക്കളില്‍ വന്‍ വര്‍ധനയുള്ളതായി റിപ്പോര്‍ട്ടുകള്‍

  
backup
May 06 2017 | 04:05 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%a4%e0%b4%a6%e0%b4%be%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3


ഒലവക്കോട്: രക്തദാതാക്കളുടെ എണ്ണത്തില്‍ വര്‍ഷന്തോറും വര്‍ധനയെന്ന് ജില്ലാ ആശുപത്രി രക്തബാങ്ക് അധികൃതര്‍. 2014ല്‍ 6,245 രക്തദാതാക്കളുണ്ടായിരുന്നത് 2015 ആകുമ്പോഴേക്കും 7,094 ആയി ഉയര്‍ന്നു. 2016ല്‍ ഇത് 7,867 ആയി. 2017 ല്‍ ഏപ്രില്‍വരെ 2,689 രക്തം നല്‍കിയത്. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ രക്തദാതാക്കള്‍ വര്‍ധിക്കും.
ഓരോ വര്‍ഷവും രക്തബാങ്ക് അധികൃതരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രക്തക്യാമ്പുകളും ബോധവത്കരണ ക്ലാസുകളുമെല്ലാമാണ് രക്തദാതാക്കളുടെ എണ്ണത്തിലെ വര്‍ധനയ്ക്കുള്ള പ്രധാന കാരണം. ഒരുമാസത്തില്‍ 800 മുതല്‍ 850 വരെ രക്തദാതാക്കളാണ് വിവിധ ക്യാമ്പുകളിലായി രക്തം ദാനം ചെയ്യുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 81 രക്തദാനക്യാമ്പുകള്‍ സംഘടിപ്പിച്ചതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രി രക്തബാങ്ക് സംസ്ഥാനത്തെ മികച്ച രക്തബാങ്കായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 82 ക്യാമ്പുകളാണ് സംഘടിപ്പിച്ചതെന്ന് ജില്ലാ ആശുപത്രി രക്തബാങ്ക് ഇന്‍ചാര്‍ജ് എം.വി. മോഹന്‍ദാസ് പറഞ്ഞു. ഡോ. രാധികയാണ് രക്തബാങ്ക് മെഡിക്കല്‍ ഓഫീസര്‍.  കഴിഞ്ഞവര്‍ഷത്തെ നേട്ടം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ജില്ലാ രക്തബാങ്ക് അധികൃതര്‍.
ജൂണ്‍ പതിനാലിന് ലോക രക്തദാന ദിനത്തിലാണ് സംസ്ഥാനത്തെ മികച്ച രക്തബാങ്കിനെ പ്രഖ്യാപിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്തദാനക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുപുറമെ താത്പര്യമുള്ളവര്‍ക്ക് ജില്ലാ ആശുപത്രി  രക്തബാങ്കിലെത്തി രക്തദാനം  ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. ജില്ലയിലെ ഏക സര്‍ക്കാര്‍ രക്തബാങ്കാണ് ജില്ലാ ആശുപത്രിയിലേത്. ജില്ലാ ആശുപത്രിയിലേക്ക് മാത്രമല്ല, സ്വകാര്യ ആശുപത്രികളിലേക്കെല്ലാം  അത്യാവശ്യം വരുമ്പോള്‍ രക്തമെത്തിക്കുന്നത് ഇവിടെനിന്നാണ്.
ഒറ്റപ്പാലം താലൂക്കാശുപത്രി, മണ്ണാര്‍ക്കാട് താലൂക്കാശുപത്രി, ആലത്തൂര്‍ താലൂക്കാശുപത്രി, കോട്ടത്തറ ഗവട്രൈബല്‍സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയാണ് ജില്ലാ ആശുപത്രി രക്തബാങ്കിന്റെ നാല് സ്റ്റോറേജ് സെന്ററുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  4 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  12 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  26 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago