പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും
തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍. സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് കൊണ്ടു വന്ന കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് പ്രതികളുടെ ആസ്തി വിവരങ്ങള്‍ കണ്ടെത്താനും സ്വത്തുകള്‍ വിറ്റ് നിക്ഷേപകരുടെ പണം തിരികെ നല്‍കാനും സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ പ്രത്യേക കോടതിയിലേക്ക് മാറ്റി നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യും.
പ്രതികളുടെ ആസ്തി വിവരങ്ങള്‍ അന്വേഷിക്കുന്നതിനും കണ്ടുകെട്ടുന്നതിനുമൊക്കെയുള്ള അതോറിറ്റിയായി അഭ്യന്തര സെക്രട്ടറിയായ സഞ്ജയ് എം കൗളിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.പ്രതികളുടേയും ബിനാമികളുടേയും മുഴുവന്‍ ആസ്തികളും കണ്ടെത്തുക എന്നതായിരിക്കും അതോറിറ്റിയുടെ ആദ്യനടപടി. പിന്നീട് മുഴുവന്‍ സ്വത്തും കണ്ടുകെട്ടുകയും അവ ലേലം ചെയ്‌തോ വില്‍പന നടത്തിയോ പണം കണ്ടെത്തി നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യും.
നൂറുകോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പുകളില്‍, തട്ടിപ്പുകാരുടെ വിദേശത്തെയടക്കം സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിനും നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി രൂപീകരിക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നതാണ് 2018ല്‍ നിലവില്‍ വന്ന ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് (എൗഴശശേ്‌ല ഋരീിീാശര ഛളളലിറലൃ െഅര േ). ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യമായാണ് കേരളത്തില്‍ നടപടിയുണ്ടാകുന്നത്. പോപ്പുലര്‍ ഫിനാന്‍സില്‍ രണ്ടായിരം കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടന്നതായാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."