HOME
DETAILS
MAL
ഹജ്ജ്: കാത്തിരിപ്പ് പട്ടികയിലെ 54 പേര്‍ക്കുകൂടി അവസരം
backup
July 23 2016 | 19:07 PM
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് കാത്തിരിപ്പ് പട്ടികയിലുള്‍പ്പെട്ട 54 പേര്‍ക്കുകൂടി ഹജ്ജിന് അവസരം ലഭിച്ചു. പട്ടികയില്‍ 305 മുതല്‍ 358 വരെയുള്ളവര്‍ക്കാണ് അവസരം ലഭിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഗ്രീന്‍കാറ്റഗറി വിഭാഗത്തിലുള്ളവര്‍ 2,17,150 രൂപയും അസീസിയ കാറ്റഗറിയിലുള്ളവര്‍ 1,83,300 രൂപയും അടക്കണം. മുഴുവന്‍ വിമാനക്കൂലിയും അടക്കേണ്ടവര്‍ കൂടുതലായി 15,200 രൂപയും അപേക്ഷാഫോറത്തില്‍ ബലികര്മത്തിനുളള കൂപ്പണ്‍ ആവശ്യപ്പെട്ടര് കൂടുതലായി 8,160 രൂപയും അടയ്ക്കണം.
പണമടച്ചതിന്റെ പേ ഇന്‍ സ്ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പിയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജൂലൈ 30നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് കമ്മിറ്റി ട്രെയ്നര്‍മാരെ സമീപിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."