തെക്കന്‍ ജില്ലകളിലെ കൂടുതല്‍ പ്ലസ്ടു ബാച്ചുകള്‍ മലബാറിലേക്ക്
നടപടി മലബാര്‍ മേഖലയിലെ സീറ്റുക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍
മലപ്പുറം: മലബാര്‍ ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആലോചന തുടങ്ങി. തെക്കന്‍ ജില്ലകളിലെ ഒഴിഞ്ഞുകിടക്കുന്ന പ്ലസ്ടു സീറ്റുകള്‍ അപേക്ഷകരേറെയുള്ള മലബാര്‍ ജില്ലകളിലേക്ക് മാറ്റുന്നതിനുള്ള ആലോചനകളാണ് ഹയര്‍ സെക്കന്‍ഡറി ഡയരക്ടറേറ്റ് തലത്തില്‍ നടക്കുന്നത്്. ഇതുസംബന്ധിച്ച പ്രാഥമിക വിവര ശേഖരണം പൂര്‍ത്തിയായി. പത്തനംതിട്ട ഉള്‍പ്പെടെ ചില തെക്കന്‍ ജില്ലകളില്‍ ലഭ്യമായ മെറിറ്റ് സീറ്റുകളിലേക്കു പോലും പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷകരുണ്ടാവാറില്ല.
തെക്കന്‍ ജില്ലകളില്‍ ആളില്ലാതെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലബാറില്‍ വിവിധ അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും പതിനായിരക്കണക്കിന് കുട്ടികള്‍ പുറത്ത് നില്‍ക്കേണ്ട അവസ്ഥയാണ് ഉണ്ടാവാറുള്ളത്്. ഇതുപരിഹരിക്കാന്‍ സര്‍ക്കാരിന് അധിക ബാധ്യതയില്ലാതെ നിലവിലുള്ള ബാച്ചുകളില്‍ 30 ശതമാനം വരെ മാര്‍ജിനല്‍ ഇന്‍ക്രീസ് വരുത്താറുണ്ട്്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം ഇക്കുറി ഇതും നടന്നിട്ടില്ല. മാര്‍ജിനല്‍ ഇന്‍ക്രീസ് നടത്തിയിട്ടും സീറ്റുക്ഷാമം തീരാത്തതിനെ തുടര്‍ന്ന് പരീക്ഷണാര്‍ഥം തെക്കന്‍ജില്ലകളില്‍ ഒഴിഞ്ഞ് കിടന്ന ഏഴ് പ്ലസ്‌വണ്‍ ബാച്ചുകള്‍ കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയിലേക്ക് മാറ്റിയിരുന്നു. ഒരു വിദ്യാര്‍ഥി പോലും അപേക്ഷകനായി എത്താത്ത ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ബാച്ചുകളാണ് ഇത്തരത്തില്‍ മലപ്പുറത്തേക്ക് മാറ്റിയിരുന്നത്്. ഇതിലൂടെ അഞ്ഞൂറോളം സീറ്റുകള്‍ മലപ്പുറം ജില്ലയില്‍ അധികമായി ലഭിച്ചിരുന്നു.
ഇതേ മാതൃകയില്‍ നാമമാത്ര കുട്ടികള്‍ മാത്രമെത്തുന്ന ബാച്ചുകള്‍കൂടി ഇത്തരം സീറ്റുക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ആലോചന നടത്തുന്നത്്. 50 കുട്ടികളാണ് ഒരു ഹയര്‍ സെക്കന്‍ഡറി ബാച്ചില്‍ വേണ്ടത്്. എന്നാല്‍ സംസ്ഥാനത്തെ 168 സ്‌കൂളുകളില്‍ 40ല്‍ താഴെ കുട്ടികളാണ് പഠനം നടത്തുന്നത്്. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഒരു ബാച്ചില്‍ 65 വരെ കുട്ടികള്‍ പഠിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ കുറവുള്ള ബാച്ചുകള്‍ പ്രവര്‍ത്തിക്കുന്നത്്. സംസ്ഥാനത്തെ 196 സര്‍ക്കാര്‍ സ്‌കൂള്‍ ബാച്ചുകളിലും 55 എയ്ഡഡ് ബാച്ചുകളിലും കഴിഞ്ഞ വര്‍ഷം പ്ലസ്ടുവില്‍ 40 ല്‍ താഴെ കുട്ടികളാണ് ഉണ്ടായിരുന്നത്്
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണം നടക്കാതിരുന്ന മാര്‍ജിനല്‍ ഇന്‍ക്രീസ് ഫലം വന്നയുടനെ പ്രഖ്യാപിക്കും. മുഖ്യഘട്ടത്തില്‍ അലോട്ടമെന്റ് ലഭിച്ച കുട്ടികള്‍ക്ക് ഈ സീറ്റുകളില്‍കൂടി സ്‌കൂള്‍മാറ്റം അനുവദിക്കും. സീറ്റ് തികയാത്ത ഘട്ടത്തില്‍ കുട്ടികള്‍ കുറവുള്ള ബാച്ചുകള്‍ സീറ്റ് ക്ഷാമം രൂക്ഷമായ മലബാര്‍ ജില്ലകളിലേക്കും തെക്കന്‍ ജില്ലയില്‍ കൂടുതല്‍ അപേക്ഷകരുള്ള തിരുവനന്തപുരം ജില്ലയിലേക്കും മാറ്റാനാണ് ആലോചന. നാമമത്ര കുട്ടികള്‍ മാത്രം പ്രവേശനം നേടിയ അന്‍പതോളം സര്‍ക്കാര്‍ സ്‌കൂളുകളെങ്കിലും കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ വിവരങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചിട്ടുള്ളത്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."