HOME
DETAILS

പ്രളയ ബാധിതര്‍ക്ക് വാഹന വകുപ്പിന്റെ വക ഇരുട്ടടി

  
backup
September 06 2018 | 05:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8

ചങ്ങനാശേരി: കനത്ത മഴയിലുണ്ടായ പ്രളയത്തിലെ ദുരിതങ്ങള്‍ക്കു പിന്നാലെ കുട്ടനാട്ടുകാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ അടി. കഴിഞ്ഞ ആഴ്ചകളില്‍ നടക്കേണ്ടിയിരുന്ന രജിസ്‌ട്രേഷന്‍ നടപടികള്‍ മുടങ്ങിയവരില്‍ നിന്നും വന്‍തുക പിഴ ആവശ്യപ്പെടുന്നതായാണ് ആക്ഷേപം.
പുതിയതും പഴയതുമായ വാഹനങ്ങളുടെ വിവിധതരം രജിസ്‌ട്രേഷനുകളാണ് കുട്ടനാട്ടുകാര്‍ക്ക് യഥാസമയം നടത്താനാകാതെ പോയത്. എന്നാല്‍ വെള്ളമിറങ്ങിയ ശേഷം മാമ്പുഴക്കരിയിലെ ജോയിന്റ് ആര്‍ടിഒ ഓഫീസിലെത്തിയവരോട് ആയിരക്കണക്കിനു രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. ഒന്നിന് രജിസ്‌ട്രേഷന്‍ നടത്തേണ്ടവരാണ് ഇന്നലെയെത്തിയവരില്‍ അധികവും പിറ്റേന്ന് ഞായറാഴ്ചയായതും ഇവര്‍ക്കു വിനയായി പുതിയ ഓട്ടോറിക്ഷയുടെ താത്കാലിക രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെയെത്തിയ ഒരാളോട് 2500 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്.
ബന്ധുവീട്ടിലായിരുന്നെന്നും കളിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയതെന്നും പറഞ്ഞിട്ടും സര്‍ക്കാര്‍ നിയമമാണെന്നും പിഴയടച്ചേ മതിയാകുയെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ചതെന്നാണ് രജിസ്‌ട്രേഷനെത്തിയവര്‍ പറയുന്നത്.എന്നാല്‍ കുട്ടനാടിനു വെളിയിലുള്ള ദുരിതാശ്വാസക്യാമ്പുകള്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം ദ്രോഹപരമാണെന്നാണ് വാഹനഉടമകളുടെ പരാതി.
13 മുതല്‍ 31 വരെയുള്ള കാലാവധിയില്‍ നടത്തേണ്ടിയിരുന്ന രജിസ്‌ട്രേഷനുകള്‍ക്കു മാത്രമെ ഇളവു ലഭിക്കുവെന്നും അതിനുശേഷമുള്ളവരില്‍ നിന്നും പിഴ ഈടാക്കണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നും ലഭിച്ചിട്ടുള്ള നിര്‍ദേശമെന്ന് കുട്ടനാട് ജോയിന്റ് ആര്‍ടിഒ അധിക്യതര്‍ പറഞ്ഞു. ഈ തീരുമാനം നിലവില്‍ വന്നത് വെള്ളപ്പൊക്കത്തില്‍ സര്‍വവും നശിച്ച കുട്ടനാട്ടുകാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. വെള്ളം പരിധിവിട്ടുയര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ കുട്ടനാട്ടുകാര്‍ വാഹനവുമായി സമീപമുള്ള ഉയര്‍ന്ന പ്രദേശങ്ങളിലേക്കു പോയിരുന്നു.
ചിലര്‍ വീടിനു സമീപത്തുള്ള പാലങ്ങളിലും ഉയര്‍ന്ന പുരയിടങ്ങളിലും വാഹനമിട്ടിട്ടാണ് ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും അഭയം തേടിപോയത്. എന്നാല്‍ ഇവയില്‍ പലവാഹനങ്ങളും പിന്നീട് വെള്ളത്തിനടിയിലായി. കേടായ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ രജിസ്‌ട്രേഷനു കൊണ്ടുപോകാനാകാതെ വിഷമിച്ചവരും ഏറെയാണ്. മിക്ക വാഹനഉടമകളും ആഴ്ചകളായി പണിയില്ലാത്തതിനാല്‍ കയ്യില്‍ പണമൊന്നുമില്ലാതെ വിഷമിക്കുകയാണ്.
വീടുകളില്‍ മടങ്ങിയെത്തിയ കുടുംബങ്ങള്‍ ആദ്യത്തെ ഒരാഴ്ച വീടുകള്‍ താമസയോഗ്യമാക്കുകയാരുന്നു ചെയ്തത്. എന്നാല്‍ ഒന്നോ രണ്ടോ ദിവസത്തെ ഇടവേളയുടെ പേരില്‍ ആയിരങ്ങള്‍ പിഴയീടാക്കുന്നത് ദുരിതബാധിതരോടുള്ള കടുത്ത അനീതിയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കുറഞ്ഞപക്ഷം 10 ദിവസത്തെയെങ്കിലും രജിസ്‌ട്രേഷന്‍ കാലാവധി നീട്ടി നല്‍കണമെന്നും എല്ലാത്തരം പ്രവഡത്തികള്‍ക്കും പിഴ ഒഴിവാക്കി തരണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  3 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago