HOME
DETAILS

ജീവകാരുണ്യം: മതങ്ങളിലും ദര്‍ശനങ്ങളിലും

  
backup
May 16 2019 | 21:05 PM

mujeeb-thangal-konnar-todays-article-17-05-2019


കാരുണ്യത്തിന്റെ മാസമാണു റമദാന്‍. കാരുണ്യം പെയ്തിറങ്ങുന്ന ഈ മാസത്തില്‍ നമുക്കുചുറ്റും ജീവിതം വഴിമുട്ടിയവര്‍ക്കു ജീവകാരുണ്യപ്രവര്‍ത്തനം ചെയ്യുകയെന്നത് ഒരോരുത്തരുടെയും ബാധ്യതയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്‌ലാമുള്‍പ്പെടെ എല്ലാ ദര്‍ശനങ്ങളും മഹത്തായ സ്ഥാനമാണു നല്‍കുന്നത്.

ജീവകാരുണ്യം ഖുര്‍ആനില്‍

ഇസ്‌ലാമിന്റെ നിയമസംഹിതയാണു വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആന്‍ അവതീര്‍ണമായതു പരിശുദ്ധ റമദാനിലാണ്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ഖുര്‍ആന്‍ മഹത്തായ സ്ഥാനമാണു നല്‍കിയിരിക്കുന്നത്. അഗതികളെയും അനാഥരെയും നിരാലംബരെയും സഹായിക്കുമ്പോള്‍ നമുക്കിഷ്ടപ്പെട്ടവയില്‍ നിന്നു ദാനം ചെയ്യണമെന്നാണ് ഖുര്‍ആന്‍ പറയുന്നത്.
'നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്നു ചെലവഴിക്കുന്നതുവരെ പുണ്യം നേടാനാവില്ല. ( 3:92)
'നിങ്ങള്‍ക്കു നാം നല്‍കിയിട്ടുള്ളതില്‍ നിന്നു ചെലവഴിക്കുവിന്‍ (2:254)
ഇങ്ങനെയാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്. രാപകലുകളില്‍ രഹസ്യമായും പരസ്യമായും സമ്പത്തുകള്‍ ചെലവഴിക്കുന്നവര്‍ക്കു രക്ഷിതാവിന്റെയടുക്കല്‍ പ്രതിഫലമുണ്ടെന്നാണു ഖുര്‍ആന്‍ വെളിപ്പെടുത്തുന്നത്. നിരാലംബരുടെ കണ്ണീരൊപ്പിയവര്‍ക്ക് എഴുപതു മടങ്ങു പ്രതിഫലമാണ് അല്ലാഹു നല്‍കുന്നത്.


'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നതു ധാന്യമണിയോടാകുന്നു. അത് ഏഴു കതിരുകള്‍ ഉല്‍പ്പാദിപ്പിച്ചു. ഓരോ കതിരിലും നൂറു ധാന്യമണിയും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയിരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും(എല്ലാം) അറിയുന്നവനുമാണ്.' (2:261)
'അല്ലാഹുവിന് ഉത്തമമായ കടം (ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ) നല്‍കുന്നവന് അല്ലാഹു അനേകം ഇരട്ടിയായി വര്‍ധിപ്പിച്ചുകൊടുക്കുന്നതാണ്.( 2:245)

പ്രവാചക വചനങ്ങളില്‍

ലോകത്തിനു കാരുണ്യമായാണ് അല്ലാഹു മുഹമ്മദ് നബി (സ)യെ അയച്ചത്. ഔദാര്യത്തിന്റെയും ഉദാരതയുടെയും ജീവകാരുണ്യത്തിന്റെയും പ്രതീകമായിരുന്നു പ്രവാചകന്‍.


നബി(സ) പറഞ്ഞു: 'വ്രതം പരിചയാണ്. ദാനധര്‍മം പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണ്.'
നമ്മള്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകുറ്റങ്ങള്‍ക്കു ദാനധര്‍മം പ്രായശ്ചിത്തമാവുമെന്നാണ് ഈ തിരുവചനത്തിന്റെ സാരം.
നമുക്കു ചുറ്റും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന അനേകം പേരുണ്ട്. അവരുടെ വയറു നിറയ്ക്കല്‍ ഏറ്റവും പുണ്യമുള്ള കാര്യമാണ്. നബി (സ) പറഞ്ഞു: 'ഏററവും ശ്രേഷ്ഠകരമായ ദാനം വിശക്കുന്നവന്റെ വയറു നിറയ്ക്കലാണ്.'
നരകമോചനത്തിന്റെ മാസമാണു റമദാന്‍. നമ്മള്‍ ചെയ്യുന്ന ദാനധര്‍മങ്ങള്‍ നരകമോചനത്തിനു വഴിയൊരുക്കും. തിരുദൂതര്‍ പറഞ്ഞു: 'നിങ്ങള്‍ ദാനധര്‍മം ചെയ്യുക. കാരണം, ദാനം നരകത്തില്‍ നിന്നുള്ള മോചനമാണ്.'
പാവങ്ങള്‍ക്കു ഭക്ഷണം നല്‍കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ വിശിഷ്ട കൊട്ടാരം തയ്യാറാക്കിയിട്ടുണ്ടന്നാണു തിരുവചനം.
പ്രവാചക ശിരോമണി മുഹമ്മദ് നബി(സ) പറഞ്ഞു: 'ഏതൊരു സത്യവിശ്വാസിയും വിശക്കുന്ന ഘട്ടത്തില്‍ ഭക്ഷണം നല്‍കിയാല്‍ സ്വര്‍ഗീയ പഴങ്ങളെ അല്ലാഹു അവനെ ഭക്ഷിപ്പിക്കും.' (അബൂദാവൂദ്)


നമ്മള്‍ നമ്മുടെ കഴിവിന് അനുസരിച്ചു ദാനം ചെയ്യക. അതു നമ്മുടെ സമ്പല്‍സമൃദ്ധിക്കു വഴിയൊരുക്കും. നബി(സ) പറഞ്ഞു: 'ദാനധര്‍മം മൂലം ഒരാളുടെയും സമ്പത്തിനെ ചുരുക്കുകയില്ല.' ദാനത്തിന് അനുസരിച്ചു സമ്പത്തു വര്‍ധിക്കുമെന്നാണ് ഈ ഹദീസിന്റെ സാരം.
മുഹമ്മദ് നബി(സ)പറഞ്ഞു: 'ഭൂമിയിലുള്ളവര്‍ക്കു നിങ്ങള്‍ കരുണ ചെയ്യുക. എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങള്‍ക്കു കരുണ ചെയ്യും'. (തുര്‍മുദി). വീണ്ടും നബി പറയുന്നു, 'തന്റെ അടിമകളില്‍ നിന്നു കരുണയുള്ളവര്‍ക്ക് അല്ലാഹു കരുണ ചെയ്യുന്നു.' (ബുഖാരി)
മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ് ഇപ്രകാരമാണ്: 'ജനങ്ങള്‍ക്കു കരുണ ചെയ്യാത്തവന് അല്ലാഹു കരുണ ചെയ്യുകയില്ല'.
നബി(സ) പറഞ്ഞു: 'നിങ്ങള്‍ കരുണ ചെയ്യൂ. നിങ്ങള്‍ക്കു കാരുണ്യം നല്‍കപ്പെടും.'
കാരുണ്യം ഏറ്റവും ഉദാത്തമായ ദര്‍ശനമായാണു പ്രവാചകന്‍ കാണുന്നത്. സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കാകുമ്പോള്‍ കാരുണ്യത്തിന്റെ മാറ്റു കൂടുന്നു.


നബി ഒരിക്കല്‍ പറഞ്ഞു: 'നിങ്ങള്‍ കാരുണ്യവാന്മാരാവുക. കാരണം അല്ലാഹു കരുണ്യവാനും കരുണ ഇഷ്ടപ്പെടുന്നവനുമാണ്.'
മറ്റൊരു പ്രവാചക വചനം ഇപ്രകാരമാണ്: 'ആരെങ്കിലും വിശ്വാസിക്കു ലൗകികപ്രശ്‌നം പരിഹരിച്ചു കൊടുക്കുന്ന പക്ഷം അദ്ദേഹത്തിന്റെ പുനരുത്ഥാന നാളിലെ ബുദ്ധിമുട്ടുകള്‍ അല്ലാഹു ദൂരീകരിച്ചു കൊടുക്കും. കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം പകരുന്നവരെ അല്ലാഹു ഇഹലോകത്തും പരലോകത്തും ആശ്വാസം പ്രദാനം ചെയ്യും. മനുഷ്യന്‍ മനുഷ്യനെ സഹായിക്കുമ്പോള്‍ അല്ലാഹു സഹായിക്കും.'
ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ് ഏതൊരു മനുഷ്യന്റെയും ജീവിതാഭിലാഷമാണ്. ദാനശീലം ദീര്‍ഘായുസിനു വഴിയൊരുക്കും. ദാവൂദ് നബി (സ) യോടൊന്നിച്ചു സഹവസിച്ച ഒരു വ്യക്തി മൂന്നുനാള്‍ കൊണ്ട് കാലഗതി പ്രാപിക്കുമെന്നു ദിവ്യവെളിപാടുണ്ടായി. ഈ വിവരം ദാവൂദ് നബി പ്രസ്തുത വ്യക്തിയെ വളരെ വിഷമത്തോടെ അറിയിച്ചു. കാലചക്രം മുന്നോട്ടു തിരിഞ്ഞു. ഒരു മാസം പിന്നിട്ടപ്പോള്‍ മരണവൃത്താന്തത്തെക്കുറിച്ച് അല്ലാഹുവില്‍ നിന്നു മുന്നറിയിപ്പു ലഭിച്ച ആ വ്യക്തിയെ കാണാനിടയായപ്പോള്‍ നബി ആശ്ചര്യപ്പെട്ടു.
ഈ സന്ദര്‍ഭത്തില്‍ മലക്കുല്‍ മൗത്ത് അസ്‌റാഈല്‍ പ്രത്യക്ഷപ്പെട്ടു ദാവൂദ് നബി (അ)യെ ഇപ്രകാരം അറിയിച്ചു: 'പ്രവാചകരേ, ആ വ്യക്തി മരണപ്പെടേണ്ട ഒരു ദിവസം മുമ്പ് ഒരു ദരിദ്രന് ഇരുപതു ദിര്‍ഹം ദാനം നല്‍കി. ആ കാരണത്താല്‍ അദ്ദേഹം നല്‍കിയ ഓരോ ദിര്‍ഹമും ഓരോ കൊല്ലമായി പരിഗണിച്ച് ഇരുപതു വര്‍ഷത്തെ ദീര്‍ഘായുസ് അല്ലാഹു അദ്ദേഹത്തിനു നല്‍കി.

ജീവകാരുണ്യം ഇതര മതങ്ങളില്‍

ഇസ്‌ലാമിനെപ്പോലെ ഇതരമതങ്ങളും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു മഹത്തായ സ്ഥാനം നല്‍കിയിട്ടുണ്ട്. കാരുണ്യത്തിന്റെ പ്രതീകമായാണു യേശു ക്രിസ്തുവിനെ ക്രൈസ്തവര്‍ വാഴ്ത്തുന്നത്. ക്രിസ്തുമതം കാരുണ്യത്തിന്റെ മഹാത്മ്യംലോകത്തെ പഠിപ്പിച്ചു.
ബൈബിള്‍ പറയുന്നു: 'ഔദാര്യമാന്‍ സമ്പുഷ്ടി പ്രാപിക്കും.'
സിഖ് മതസ്ഥാപകനായ ഗുരുനാനാക്ക് പറഞ്ഞു: 'മതത്തിന്റെ കാതല്‍ ദയയും കാരുണ്യവുമാണ്.'
ഹിന്ദുമതവും ജീവകാരുണ്യത്തിന്റെ അനിവാര്യത ജനസമൂഹത്തെ ബോധ്യപ്പെടുത്തി. കാരുണ്യത്തിന്റെ പ്രതീകമായ മുഹമ്മദ് നബിയെക്കുറിച്ചു ശ്രീ നാരായണഗുരു വിശേഷിപ്പിച്ചത്, 'കാരുണ്യവാന്‍ നബി മണിമുത്ത് രത്‌നമോ'യെന്നാണ്. പ്രവാചകനിലെ ദാനശീലവും കാരുണ്യവുമാണ് ഇങ്ങനെയൊരു നിരീക്ഷണത്തിനു ഗുരുവിനെ പ്രേരിപ്പിച്ചത്.
ഹിന്ദുമതപ്രബോധകരില്‍ അഗ്രിമസ്ഥാനം വഹിച്ച ശ്രീരാമകൃഷ്ണ പരമഹംസന്‍ പറഞ്ഞത് 'മാന്യമായ രീതിയില്‍ പണം സമ്പാദിക്കുകയും മനുഷ്യസമുദായത്തിന്റെ നന്മയ്ക്കായി അതു ചെലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണു കുലീനന്‍' എന്നാണ്.

ഗാന്ധിസത്തിലെ ജീവകാരുണ്യം

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും ജീവകാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു. ജാതീയതയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ട അധഃകൃതവിഭാഗത്തെ 'ദൈവത്തിന്റെ മക്കള്‍' എന്ന അര്‍ഥത്തില്‍ ഹരിജന്‍ എന്നു വിളിച്ചു കാരുണ്യത്തിന്റെ ഹസ്തം അവര്‍ക്കു നേരേ നീട്ടിയ മഹാനാണു ഗാന്ധിജി.
അര്‍ധനഗ്നനായ ബാപ്പുജിയോട് ഒരിക്കല്‍ ഒരു കുട്ടി ചോദിച്ചത്രേ, 'എന്തുകൊണ്ടാണ് അങ്ങ് ഷര്‍ട്ട് ധരിക്കാത്തതെ'ന്ന്. ഗാന്ധിജി പറഞ്ഞു: 'എനിക്കു ധരിക്കാനൊന്നുമില്ല.'
ഇതു കേട്ട കുട്ടി പറഞ്ഞു, 'എങ്കില്‍ ഞാന്‍ അങ്ങയ്‌ക്കൊരു ഷര്‍ട്ട് തരാം.
'മോനേ ഒരു ഷര്‍ട്ട് എനിക്കു മതിയാവില്ല', ഗാന്ധിജി മറുപടി കൊടുത്തു.
'എങ്കില്‍ രണ്ടെണ്ണം വാങ്ങിത്തരാ'മെന്നായി കുട്ടി.
ഗാന്ധിജി പറഞ്ഞു, 'അതും മതിയാവില്ലല്ലോ. എനിക്കു 40 കോടി ഷര്‍ട്ടു വേണം. കുട്ടിക്ക് അത്രയും വാങ്ങിത്തരാന്‍ കഴിയുമോ.'
'40 കോടിയോ', കുട്ടി അവിശ്വസനീയതയോടെ ചോദിച്ചു.
ഗാന്ധിജി പറഞ്ഞു: 'ഈ രാജ്യത്ത് കുപ്പായമിടാന്‍ വകയില്ലാത്ത അത്രയും ജനങ്ങളുണ്ടു കുട്ടീ.'
ഈ സംഭവം ഗാന്ധിജിയുടെ ജീവിതത്തിലെ പതിതമനസ്സുകളോടുള്ള മനോഭാവത്തിന്റെ പ്രതിഫലനമാണ്.

ജീവകാരുണ്യം ഗ്രീക്ക് ദാര്‍ശനിക
ചക്രവാളത്തില്‍

ലോകചരിത്രത്തിലെ ക്ലാസിക്കല്‍ സംസ്‌കാരമാണു ഗ്രീക്ക് സംസ്‌കാരം. അതു ലോകത്തിനു സമ്മാനിച്ച ദാര്‍ശനിക പ്രതിഭകളാണ് സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, പ്ലാറ്റോ എന്നിവര്‍. ഗ്രീക്ക് ദാര്‍ശനികചക്രവാളത്തില്‍ പ്രഭ പരത്തിയ ഈ തത്വചിന്തകരും ജീവകാരുണ്യത്തിന് അവരുടെ തത്വശാസ്ത്രത്തില്‍ വലിയ സ്ഥാനം നല്‍കി.


സോക്രട്ടീസ് തെരുവീഥിയിലൂടെ നടക്കുമ്പോള്‍ ഒരു ദരിദ്രന്‍ അദ്ദേഹത്തിനു നേരേ കൈ നീട്ടി, 'വല്ലതും തരണേ'യെന്നു യാചിച്ചു.
സോക്രട്ടീസ് കീശ തപ്പി നോക്കി. ഒരു നാണയത്തുട്ടുപോലുമില്ല. അദ്ദേഹം വിഷമത്തോടെ പറഞ്ഞു: 'സുഹൃത്തേ, എന്റെ പക്കല്‍ ഇപ്പോള്‍ ഒന്നുമില്ലല്ലോ.'
ഇതു കേള്‍ക്കേണ്ട താമസം ആ പാവപ്പെട്ട യാചകന്‍ പറഞ്ഞു: 'മതി മതി' ഈ സഹായം ഞാന്‍ ഒരിക്കലും മറക്കില്ല.
സോക്രട്ടീസ് അത്ഭുതത്തോടെ ചോദിച്ചു, 'ഞാന്‍ താങ്കള്‍ക്ക് ഒന്നും തന്നില്ലല്ലോ.'


നിറകണ്ണുകളോടെ ആ യാചകന്‍ പറഞ്ഞു: ' ഞാന്‍ സഹായം ചോദിക്കുമ്പോള്‍ എല്ലാവരും പുച്ഛത്തോടെ ആട്ടിയകറ്റുകയായിരുന്നു. എന്നാല്‍, ലോകം ആദരിക്കുന്ന ദാര്‍ശനികനായ അങ്ങ് എന്നെ സുഹൃത്തേ എന്നു വിളിച്ചല്ലോ. ഇന്നെനിക്കു കിട്ടിയ സഹായത്തില്‍ ഏറ്റവും വലുത് ആ നല്ല വാക്കാണ്.'
കൈയില്‍ പണമില്ലെങ്കിലും നല്ല വാക്കെങ്കിലും നല്‍കിയാല്‍ പാവപ്പെട്ടവന് ഒരു കൈതാങ്ങാണെന്ന വലിയ സന്ദേശമാണു സോക്രട്ടീസ് ഇതിലൂടെ ലോകത്തിനു പകര്‍ന്നു നല്‍കിയത്.
ഇത്തരം സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട്. കാരുണ്യത്തിനായി ദാഹിക്കുന്ന പതിത മനസ്സുകള്‍ക്ക് സ്‌നേഹ സാന്ത്വനത്തിന്റെ അമൃതമഴ വര്‍ഷിപ്പിക്കാന്‍ ഈ പുണ്യ മാസത്തില്‍ നാം തയ്യാറാവുക. 'ആയിരം സാഷ്ടാംഗ പ്രണാമത്തേക്കാള്‍ ഒരു മനുഷ്യനോട് കരുണ കാണിക്കുന്നതാണ് ഫലദായകം' എന്നാണ് ബെന്‍സന്റെ വാക്കുകള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago
No Image

വംശഹത്യക്ക് 'കൈത്താങ്ങ്';  ഇസ്‌റാഈലിന് 10 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്‍കി ജര്‍മനി

International
  •  2 months ago
No Image

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

Kerala
  •  2 months ago
No Image

സഊദിയില്‍ ഇനി ഹൈട്രജന്‍ ടാക്‌സിയും; ട്രയല്‍ റണ്‍ ആരംഭിച്ച് പൊതു ഗതാഗത അതോറിറ്റി

Saudi-arabia
  •  2 months ago
No Image

'കൂടുതല്‍ സ്വര്‍ണം പിടികൂടുന്നത് മലപ്പുറം ജില്ലയില്‍, കാരണം വിമാനത്താവളം അവിടെയായത്' വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Kerala
  •  2 months ago