സ്വര്‍ണക്കടത്ത്: ഇടതുമുന്നണിയ്ക്ക് മുട്ടിടിയ്ക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖന്റെ ബന്ധുവിനെ ചോദ്യം ചെയ്യുമ്പോള്‍ ഇടതുമുന്നണിയ്ക്ക് മുട്ടിടിയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് മുന്നോട്ടുപോകുമ്പോള്‍ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നെഞ്ചിടിക്കുന്നതും മുട്ടിടിക്കുന്നതും ഇടതുമുന്നണിക്കാണെന്ന് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം കൊണ്ടു അഴിമതി മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഴിമതി മറച്ചു വയ്ക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തത്. സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ചു പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കുന്നതിന് പകരം, വലിയ അഭിഭാഷകരെ കൊണ്ട് വന്ന് കേസ് അന്വേഷണം തടസപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ആന്തൂര്‍ നഗരസഭയുടെ ക്രൂരനിലപാടില്‍ മനംനൊന്താണ് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തത്. സിപിഎം എഴുതി കൊടുത്ത അന്വേഷണ റിപ്പോര്‍ട്ട് വച്ചാണ് ഇപ്പോള്‍ അന്വേഷണം അവസാനിപ്പിക്കുന്നത്. സാജന്റെ മരണത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ രക്ഷപ്പെടുത്തുന്ന റിപ്പോര്‍ട്ടാണിത്. ഇക്കാര്യത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം വേണം. ഒരു പ്രവാസിയും ഇങ്ങനെ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."