വിദ്യാനികേതന്‍ കെട്ടിടോദ്ഘാടനവും ടാഗോര്‍ ജയന്തി ആഘോഷവും
തളിപ്പറമ്പ്: ടാഗോര്‍ വിദ്യാനികേതന്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനവും ടാഗോര്‍ ജയന്തി ആഘോഷവും പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു.
ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷനായി. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നിര്‍മിച്ച ഹൈടെക് ഐ ടി ലാബ് തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു.
കാലടി സംസ്‌കൃത സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.പി രവീന്ദ്രന്‍ ടാഗോര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എം ഉബൈദുള്ള മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ എം പ്രസിന്ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയര്‍മാന്‍ വത്സല പ്രഭാകരന്‍, എം വിജയലക്ഷ്മി, പി.എം.മുസ്തഫ, എസ്.പി.രമേശന്‍, സി.പി.കമലാക്ഷന്‍, ഡോ.എം.രവീന്ദ്രന്‍, വി.വി.ബാലകൃഷ്ണന്‍, കെ.പ്രമോദ് കുമാര്‍, ടി.കെ പ്രഭാകരന്‍, ടി.പി.ശ്രീജ, എല്‍.വി.രാമചന്ദ്രന്‍ സംസാരിച്ചു. പി.പി.ശ്രീനിവാസന്‍ സ്വാഗതവും വി.രമ നന്ദിയും പറഞ്ഞു.
ടാഗോര്‍ വിദ്യാനികേതന്‍ അലൂംനി അസോസിയേഷന്‍ സ്‌കൂളിന് നിര്‍മിച്ചു നല്‍കുന്ന പടിപ്പുരയുടെ ശിലാസ്ഥാപനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."