HOME
DETAILS
MAL
അരുണാചല്‍ ഇന്ത്യയുടേത്; ചൈനയുടെ വാദം തള്ളി യു.എസ്
backup
October 04 2020 | 04:10 AM
വാഷിങ്ടണ്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക. അരുണാചല്‍ പ്രദേശിനെ വര്‍ഷങ്ങളായി ഇന്ത്യയുടെ ഭാഗമായാണ് യു.എസ് അംഗീകരിച്ചുവരുന്നതെന്നും നിയന്ത്രണരേഖ ലംഘിച്ചു നടത്തുന്ന കടന്നുകയറ്റങ്ങളെ ശക്തമായി എതിര്‍ക്കുന്നുവെന്നും യു.എസ് വിദേശകാര്യ വകുപ്പ്.
'അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായാണ് അറുപത് വര്‍ഷമായി യു.എസ് കണക്കാക്കുന്നത്. സൈന്യത്തെ ഉപയോഗിച്ചോ അല്ലാതെയോ നിയന്ത്രണരേഖ ലംഘിച്ച് നടത്തുന്ന ഏകപക്ഷീയമായ എല്ലാ കടന്നുകയറ്റങ്ങളെയും അതിശക്തമായി എതിര്‍ക്കുന്നു.'- യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം സൈനികനടപടികളിലേക്ക് നീങ്ങാതിരിക്കാന്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."