
റോഡ് വികസനത്തിന് കരാറുകാര്‍ തടസം നില്‍ക്കുന്നു: മന്ത്രി സുധാകരന്‍
ആലപ്പുഴ: കേരളത്തിലെ റോഡ് വികസനങ്ങള്‍ക്ക് ചില കരാറുകാര്‍ തടസം നില്‍ക്കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കരാറുകാരുടെ ഇത്തരം ഇടപെടലുകള്‍ ജനം അറിയണമെന്നും സുധാകരന്‍ പറഞ്ഞു.
ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് അസോസിയേഷന്‍ കേരളയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമ്പലപ്പുഴ - എടത്വ റോഡ് നിര്‍മാണത്തിനെതിരേ ചില കരാറുകാര്‍ സ്റ്റേ സമ്പാദിച്ചിരിക്കുകയാണ്. ഇനി ഈ റോഡ് ഇടതു സര്‍ക്കാരിന്റെ കാലത്ത് പണിയില്ല. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് റോഡ് നിര്‍മാണത്തിന് കരാര്‍ നല്‍കിയിരുന്നത്.
കഴിഞ്ഞ യു. ഡി. എഫ് സര്‍ക്കാരിന്റെ കാലത്ത് ആയിരം കോടി രൂപയുടെ പ്രവൃത്തികളാണ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയത്. ആധുനിക യന്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള റോഡ് നിര്‍മാണത്തോട് ചില കരാറുകാര്‍ക്ക് എതിര്‍പ്പാണ്. ഇതിനാലാണ് ഇവര്‍ തടസങ്ങളുമായെത്തുന്നത്.
സ്റ്റേ നീക്കാന്‍ താന്‍ ഇടപെടില്ലെന്നും ജനങ്ങള്‍ക്ക് റോഡ് വേണമെങ്കില്‍ മുന്നോട്ടു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു കരാറുകാരുടെ ഇത്തരം ഇടപെടലുകള്‍ക്കെതിരേ ജനം രംഗത്തിറങ്ങണം.
പ്രൊഫഷണലിസമില്ലെങ്കില്‍ ഈ രംഗത്ത് അഴിമതി വര്‍ധിക്കുമെന്നും ആലപ്പുഴ ബൈപാസ് നിര്‍മാണത്തിന് സര്‍ക്കാര്‍ തടസമായിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ ചില നിലപാടുകളാണ് പദ്ധതി ഇഴയാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
താന്‍ ഫയലുകള്‍ പഠിച്ചശേഷമാണ് കാര്യങ്ങള്‍ പറയുന്നത്. മറിച്ചുളള ആക്ഷേപങ്ങള്‍ തെറ്റാണ്. സര്‍ക്കാരിനെ വിമര്‍ശിച്ച് നേരത്തെ കെ.സി വേണുഗോപാല്‍ എം.പി രംഗത്തുവന്നിരുന്നു. എന്നാല്‍ ബൈപാസ് ഇല്ലാതെയും ജനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് എ.എന്‍ പുരം ശിവകുമാര്‍ അധ്യക്ഷനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകത്തിൽ ഒന്നാമനായി രാജസ്ഥാൻ താരം; ഏകദിനത്തിൽ നേടിയത് പുത്തൻ നേട്ടം
Cricket
• 6 days ago
ഗർഭിണിയാകുന്ന വിദ്യാർഥിനികൾക്കു ഒരു ലക്ഷം രൂപ സമ്മാനം; ജനനനിരക്ക് വർധിപ്പിക്കാൻ നടപടിയുമായി റഷ്യ
International
• 6 days ago
കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കി; വിസിയെ മറികടന്ന് സിൻഡിക്കേറ്റ് തീരുമാനം
Kerala
• 6 days ago
ഉയര്‍ന്ന തിരമാല: ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക, ജാഗ്രത നിര്‍ദേശം
Kerala
• 6 days ago
ഔദ്യോഗിക വസതി ഒഴിയണം; മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് സുപ്രിം കോടതി നിർദേശം
National
• 6 days ago
ചാരവൃത്തി കേസിലെ മുഖ്യപ്രതി കേരളത്തിൽ; സന്ദർശനം ടൂറിസ്റ്റ് വകുപ്പിന്റെ ക്ഷണപ്രകാരം
Kerala
• 6 days ago
വാട്ട്‌സ്ആപ്പ് വഴി മറ്റൊരു സ്ത്രീയെ അപമാനിച്ച യുവതിക്ക് 20,000 ദിര്‍ഹം പിഴ ചുമത്തി അല്‍ ഐന്‍ കോടതി
uae
• 6 days ago
നരഭോജിക്കടുവയെ കാട്ടിൽ തുറന്നുവിടരുത്; കരുവാരക്കുണ്ടിൽ വൻജനകീയ പ്രതിഷേധം, ഒടുവിൽ മന്ത്രിയുടെ ഉറപ്പ്
Kerala
• 6 days ago
'സ്റ്റാർ ബോയ്...ചരിത്രം തിരുത്തിയെഴുതുന്നു' ഇന്ത്യൻ സൂപ്പർതാരത്തെ പ്രശംസിച്ച് കോഹ്‌ലി
Cricket
• 6 days ago
ദീര്‍ഘദൂര വിമാനയാത്ര രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും; മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടര്‍മാര്‍
uae
• 6 days ago
ഇംഗ്ലണ്ടിനെ വീഴ്ത്തിയാൽ പിറക്കുക പുതിയ ചരിത്രം; വമ്പൻ നേട്ടത്തിനരികെ ഗില്ലും സംഘവും
Cricket
• 6 days ago
950 മില്യണ്‍ ദിര്‍ഹത്തിന്റെ ക്രിപ്റ്റോ തട്ടിപ്പ് കേസില്‍ ദുബൈയിലെ ഹോട്ടല്‍ ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍
uae
• 6 days ago
ചരിത്രത്തിലാദ്യം! ബയേൺ മാത്രമല്ല, വീണത് മൂന്ന് വമ്പൻ ടീമുകളും; പിഎസ്ജി കുതിക്കുന്നു
Football
• 6 days ago
ഈ ഗള്‍ഫ് രാജ്യത്തെ പ്രവാസികളെയും പൗരന്മാരെയും ലക്ഷ്യമിട്ട് തട്ടിപ്പ് സംഘം; സംഘം പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
uae
• 6 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് ആരോഗ്യമന്ത്രി
Kerala
• 6 days ago
ഒ.ബി.സി വിഭാഗങ്ങള്‍ക്കും സുപ്രിംകോടതിയില്‍ സംവരണം; എല്ലാ തസ്തികയ്ക്കും നയം ബാധകം
National
• 6 days ago
വാർത്ത ഏജൻസി റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ ഔദ്യോഗിക എക്സ് അക്കൗണ്ട് മരവിപ്പിച്ചു
National
• 6 days ago
സ്കൂള്‍ സമയമാറ്റം: എസ്.കെ.എം.എം.എ പ്രക്ഷോഭത്തിലേക്ക്; പ്രഖ്യാപന സമ്മേളനം 10ന് കോഴിക്കോട്ട്
Kerala
• 6 days ago
വീണ്ടും ചരിത്രം സൃഷ്ടിച്ച് മെസി; അമ്പരിപ്പിക്കുന്ന റെക്കോർഡുമായി ഇതിഹാസത്തിന്റെ കുതിപ്പ്
Football
• 6 days ago
കരുവാരക്കുണ്ടിൽ കടുവ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി; നരഭോജി കടുവയെന്ന് സംശയം
Kerala
• 6 days ago
രാജ്യത്തെ 591 സ്ട്രീറ്റുകളുടെ പേരുകള്‍ മാറ്റി അക്കങ്ങള്‍ ഉപയോഗിച്ച് നാമകരണം ചെയ്യാന്‍ ഒരുങ്ങി കുവൈത്ത്
Kuwait
• 6 days ago