എക്‌സിറ്റ് പോള്‍: വീണ്ടും ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് പ്രവചനം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമെന്ന പ്രവചനവുമായി എക്‌സിറ്റ് പോളുകള്‍. എന്നാല്‍ 2014 ല്‍ നേടിയ വലിയ വിജയം ഇപ്രാവശ്യം ഉണ്ടാവില്ലെന്നും ഫലങ്ങള്‍ പറയുന്നു. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയ്ക്ക് 300 സീറ്റുകളില്‍ അധികം ലഭിക്കുമെന്നും ചില ഫലങ്ങള്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ പശ്ചിമബംഗാൡും ഒഡിഷയിലും നികത്തുമെന്നും ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ബംഗാളില്‍ നിലവില്‍ രണ്ടു സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പിക്ക് രണ്ടക്ക സംഖ്യയിലെത്തി 14 സീറ്റെങ്കിലും നേടാനാവുമെന്നും സര്‍വേ പറയുന്നു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് സീറ്റുകള്‍ നഷ്ടമാവുമെന്ന് ഫലങ്ങള്‍ പറയുന്നു. എന്നാല്‍ പകുതിയില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു. കഴിഞ്ഞ പ്രാവശ്യം 80 ല്‍ 71 സീറ്റുകള്‍ നേടിയ ബി.ജെ.പി ഇപ്രാവശ്യം 44 സീറ്റുകള്‍ നേടുമെന്നാണ് വിവിധ സര്‍വേകള്‍ പറയുന്നത്.
കോണ്‍ഗ്രസിനും യു.പി.എക്കും വലിയ മുന്നേറ്റമുണ്ടാക്കാനാവില്ലെന്നാണ് എക്‌സിറ്റ് പോള്‍. ഡിസംബറില്‍ വലിയ വിജയം കൊയ്ത രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് സംസ്ഥാനങ്ങളും കോണ്‍ഗ്രസിനൊപ്പമുണ്ടാവില്ലെന്ന് സര്‍വേകള്‍ പറയുന്നു.
മറ്റു പാര്‍ട്ടികളുടെ നിലയും പരുങ്ങലിലാണെന്ന് ഫലങ്ങള്‍ പ്രവചിക്കുന്നു. മറ്റുള്ളവര്‍ എല്ലാം കൂടി 100 കടക്കില്ലെന്നാണ് എല്ലാ സര്‍വേകളും പറയുന്നത്.
ചില സര്‍വേ ഫലങ്ങള്‍
ടൈംസ് നൗ- വി.എം.ആര്‍
എന്‍.ഡി.എ- 306
യു.പി.എ- 142
മറ്റുള്ളവര്‍- 94
റിപ്പബ്ലിക്ക്- സി വോട്ടര്‍
എന്‍.ഡി.എ- 287
യു.പി.എ- 128
മറ്റുള്ളവര്‍- 127
ന്യൂസ് 18- ഐ.പി.എസ്.ഒ.എസ്
എന്‍.ഡി.എ- 336
യു.പി.എ- 82
മറ്റുള്ളവര്‍- 124
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."