HOME
DETAILS
MAL
എക്‌സിറ്റ് പോള്‍ ഫലം വോട്ടിങ് മെഷീന്‍ ക്രമക്കേടിനായി ഉപയോഗിക്കാനുള്ള 'ഗെയിം പ്ലാനെ'ന്ന് മമതാ ബാനര്‍ജി
backup
May 19 2019 | 16:05 PM
കൊല്‍ക്കത്ത: എക്‌സിറ്റ് പോള്‍ ഫലം ഗോസിപ്പാണെന്നും വിശ്വസിക്കരുതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. വോട്ടിങ് മെഷീനില്‍ ക്രമേക്കേടിനായി ഉപയോഗിക്കാനുള്ള 'ഗെയിം പ്ലാനാ'ണ് ഇതെന്നും മമത ആരോപിച്ചു.
ഈ ഗോസിപ്പ് വഴി ആയിരക്കണക്കിന് വോട്ടിങ് മെഷീന്‍ മാറ്റിവയ്ക്കുകയോ ക്രമക്കേട് നടത്തുകയോ ചെയ്യുമെന്നും മമത ബാനര്‍ജി പറഞ്ഞു. ഒറ്റക്കെട്ടായി ശക്തരാതി നില്‍ക്കണമെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും താന്‍ ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞു. ഈ യുദ്ധത്തില്‍ നമ്മളൊന്നിച്ച് പോരാടുമെന്നും മമത ട്വിറ്ററിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."