പ്ലസ്‌വണ്‍ അപേക്ഷ: മാര്‍ഗനിര്‍ദേശത്തിന് ജില്ലയില്‍ ഏഴ് ഫോക്കസ് പോയിന്റുകള്‍
മലപ്പുറം: ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശന നടപടികള്‍ക്ക് ഇന്നു തുടക്കം. പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഇന്നുമുതല്‍ ഓണ്‍ലൈനില്‍ സ്വീകരിക്കും. അപേക്ഷിക്കാവുന്ന അവസാന തിയതി മെയ് 22 ആണ്. മെയ് 29നാണ് ട്രയല്‍ അലോട്ട്‌മെന്റ് നടക്കുക. ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റ് നടത്തി ജൂണ്‍ 14നു ക്ലാസ് തുടങ്ങാവുന്ന തരത്തിലാണ് പ്രവേശന ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
ഹയര്‍സെക്കന്‍ഡറി പ്രവേശവുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കുന്ന ഏഴു 'ഫോക്കസ് പോയിന്റുകള്‍' ഇന്നു ജില്ലയില്‍ തുടങ്ങും.
പ്ലസ്‌വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍ പരിചയപ്പെടുത്തുന്നതിനും ഓരോ വിഷയത്തിന്‍േറയും ഉപരിപഠന തൊഴില്‍ സാധ്യതകളെക്കുറിച്ചു വിവരം നല്‍കുന്നതിനുമാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിനു കീഴില്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് സെല്‍ ഫോക്കസ് പോയിന്റുകള്‍ എന്ന പേരുള്ള ഏഴു കേന്ദ്രങ്ങള്‍ ഒരോ താലൂക്കുകളിലും ആരംഭിച്ചിച്ചിരിക്കുന്നത്.
19 വരെയാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. ജി.ജി.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര, ജി.ജി.എച്ച്.എസ്.എസ് മഞ്ചേരി, ജി.എച്ച്.എസ്.എസ് മൂത്തേടം, ജി.എച്ച്.എസ്.എസ് എടപ്പാള്‍, ജി.ബി.എച്ച്.എസ്.എസ് തിരൂര്‍, ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി എന്നിവയാണ് ജില്ലയിലെ ഫോക്കസ് പോയിന്റുകള്‍. വിദഗ്ധരായ കരിയര്‍ ഗൈഡുകളുടെ സേവനം ഇവിടങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."