കര്‍ഷകനായ കുഞ്ഞാക്കയെ മരണം തട്ടിത്തെറിപ്പിച്ചത് സ്വന്തം കൃഷിയിടത്തേക്ക്
കൂട്ടിലങ്ങാടി: വീട്ടിലെ പണിക്കാരോട് ഇപ്പോഴെത്താം എന്നു പറഞ്ഞ് ജീപ്പുമായി പോയ കുഞ്ഞാക്കയെ സ്വന്തം കൃഷിയിടത്തിലേക്കാണ് പിന്നാലെയെത്തിയ മരണം തട്ടിത്തെറിപ്പിച്ചത്.
ഇന്നലെ വള്ളിക്കാപറ്റയില്‍ റോഡപകടത്തില്‍ മരിച്ച കൂട്ടിലങ്ങാടി ഉന്നംതല ഇരിയകളത്തില്‍ മുഹമ്മദ് എന്ന നാട്ടുകാരുടെ കുഞ്ഞാക്ക 1997 മുതല്‍ പ്രവാസിയായി കഴിയുകയായിരുന്നു. ആറു വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയത്. തെങ്ങ്, വാഴ, കുരുമുളക് പൂള, കവുങ്ങ് തുടങ്ങിയ ഹൃസ്വ ദീര്‍ഘ വിളകളേതും കൃഷി ചെയ്യാറുള്ള കുഞ്ഞാക്ക വള്ളിക്കാപറ്റ ജംഗ്ഷനു സമീപം റോഡരികിലെ തന്റെ കൃഷിയിടം നോക്കാനിറങ്ങിയതായിരുന്നു.
ഇപ്പോഴെത്താമെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ജീപ്പുമായി ഇറങ്ങിയത്. പതിവായി പണിക്കാരുമായാണ് കൃഷി സ്ഥലത്ത് എത്തിയിരുന്നത്. ഇന്നലെ പണിക്കാരെ വീട്ടില്‍ നിര്‍ത്തി തനിച്ചു ഡ്രൈവ് ചെയ്തു വരികയായിരുന്നു.
കൃഷിയിടത്തോട് ചേര്‍ന്ന റോഡരികില്‍ ജീപ്പ് നിര്‍ത്തി ഇറങ്ങാന്‍ ശ്രമിക്കവേയാണ് പിന്നാലെയെത്തിയ ലോറി ഇടിച്ചു തെറിപ്പിച്ചത്. കൃഷിയിടത്തേക്ക് തന്നെയാണ് ഇടിയുടെ ആഘാതത്തില്‍ ജീപ്പു തെറിച്ചത്.
ഉടന്‍ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഓടിക്കൂടിയെങ്കിലും അപകട സ്ഥലത്തു ജീപ്പില്‍ തന്നെ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഭാര്യയും രണ്ടു പെണ്‍മക്കളും മകനുമടങ്ങുന്നതാണ് കുഞ്ഞാക്കയുടെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."