കൃഷിനാശ നഷ്ടപരിഹാരം; ഓണ്‍ലൈനിലൂടെ അപേക്ഷിക്കണമെന്ന നീക്കം പിന്‍വലിക്കണമെന്ന്
പുല്‍പ്പള്ളി: വന്യമൃഗശല്യം മൂലമുണ്ടാകുന്ന കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കാനുള്ള വനം വകുപ്പ് നീക്കം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു.
യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് വനം വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പരാതിയുണ്ട്. വനം വകുപ്പിന്റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിനെ കുറിച്ചും പരാതികള്‍ ഉയരുന്നുണ്ട്. പല വിവരങ്ങളും ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്. മറ്റ് വകുപ്പുകളിലെ പോലെ വനം വകുപ്പില്‍ കംപ്യൂട്ടര്‍ വല്‍കരണം ഇതുവരെ കാര്യക്ഷമമായിട്ടില്ല. നേരത്തെ സര്‍വിസില്‍ കയറിയ പലര്‍ക്കും ഇത് ഉപയോഗിക്കാനുള്ള പരിശീലനം നല്‍കിയിട്ടുമില്ല.
ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളെ ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ വീണ്ടും ദ്രോഹിക്കുന്ന നിലപാടാണ് വനം വകുപ്പ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുതെന്നും ഓണ്‍ലൈന്‍ വഴിയും അല്ലാതെയും അപേക്ഷ സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കര്‍ഷകരക്ഷാസമിതി യോഗം ആവശ്യപ്പെട്ടു. ജോസ് നെല്ലേടം അധ്യക്ഷനായി. കെ.ജെ ജോസ്, ടി.എം ജോര്‍ജ്, ടി.ജെ മാത്യു, പി.എ ഡിവന്‍സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."