HOME
DETAILS
MAL
കോപ്പിയടിയുടെ പേരില്‍ വസ്ത്രമഴിപ്പിക്കുന്ന നിലപാട് തെമ്മാടിത്തം: കാംപസ് ഫ്രണ്ട്
backup
May 08 2017 | 21:05 PM
കോഴിക്കോട്: കോപ്പിയടിക്കുമെന്ന കാരണം മുന്‍ നിറുത്തി വിദ്യാര്‍ഥികളുടെ വസ്ത്രമഴിപ്പിക്കുന്ന സി.ബി.എസ്.ഇയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നടപടി ശുദ്ധ തെമ്മാടിത്തമാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ് പറഞ്ഞു.
ഭരണഘടന ഉറപ്പു നല്കുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണിത്. കേന്ദ്ര സര്‍ക്കാര്‍ പൗരന്മാരുടെ വസ്ത്ര ധാരണത്തോടും മത സ്വാതന്ത്രത്തോടും പുലര്‍ത്തുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ് നീറ്റ് പരീക്ഷയില്‍ കണ്ടതെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."