സാമൂഹിക സുരക്ഷ പെന്ഷന് അദാലത്ത് 16 ന്
കുത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയില്‍ സാമൂഹിക സുരക്ഷ പെന്‍ഷനുകളുടെ വിതരണം സംബന്ധിച്ച പരാതികള്‍ ജനകീയമായി പരിഹരിക്കുന്നതിന് 16 ന് രാവിലെ 11 ന് പെന്ഷന് അദാലത്ത് നടത്തും. പെന്ഷന് ഐഡി ലഭിച്ചതും ഒരു പ്രാവശ്യമെങ്കിലും പെന്ഷന് ലഭിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ക്ക് പരാതി നല്‍കാം.
പരാതിക്കാരന്റെ പേര്,വിലാസം, ഐഡി പെന്ഷന് ഇനം,ആധാര്‍ നമ്പര്‍,അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ വേണം. സാക്ഷ്യപത്ര സമര്‍പ്പണത്തിന് ശേഷം രണ്ടു പ്രാവശ്യം പെന്ഷന് മുടങ്ങിയവര്‍ , പെന്ഷന് തുക ലഭിക്കേണ്ട രീതി മാറ്റേണ്ടവര്‍ , വീട്ടിലേക്ക് എത്തിക്കേണ്ട തുക മടങ്ങിപ്പോയവര്‍, ചെക്ക് മാറാന്‍ കഴിയാതിരുന്നവര്‍ , എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കാം.
പെന്ഷന് സാക്ഷ്യപത്രം സമര്‍പ്പിച്ച ശേഷം ഉണ്ടായ പിശകുകള്‍ മൂലം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പെന്ഷന് ലഭിക്കാതെ വരികയും പിശകുകള്‍ തിരുത്തി ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പെന്ഷന് തുക ലഭിക്കുകയും ചെയ്തവര്‍ പരാതിപ്പെടേണ്ടതില്ല.
ഇവര്‍ക്ക് ലഭിക്കാതെ പോയ പെന്ഷന് നല്‍കും. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള പരാതികള്‍ 12 വരെ നഗരസഭാ കാര്യാലയത്തില്‍ സ്വീകരിക്കുമെന്ന് ചെയര്മാന് പ്രിന്‍സ് പോള്‍ ജോണ്‍ അറിയിച്ചു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."