HOME
DETAILS

അധികൃതര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കഞ്ഞിവെപ്പ് സമരം

  
backup
September 10 2018 | 06:09 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%a3%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b5

വളാഞ്ചേരി: ഓട്ടോ-ടാക്‌സി സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ കഞ്ഞിവെപ്പ് സമരം നടത്തി.
വളാഞ്ചേരി കോഴിക്കോട് റോഡില്‍ പൊലിസ് ഒഴിപ്പിച്ച ഓട്ടോ സ്റ്റാന്‍ഡിലായിരുന്നു മോട്ടോര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരം സംഘടിപ്പിച്ചത്. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ കോ-ഓര്‍ഡിനേഷന്റെ ആഭിമുഖ്യത്തില്‍ ടൗണിലെ ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് മൂന്നു ദിവസം പിന്നിട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വളാഞ്ചേരി സി.ഐ യുടെ നേതൃത്വത്തില്‍ പൊലിസ് കോഴിക്കോട് റോഡിലെ ഓട്ടോ പാര്‍ക്കിംഗ് ഒഴിപ്പിച്ചത് - ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്. ഇന്നലെ രാവിലെ തൊഴിലാളികള്‍ ടൗണില്‍ പ്രകടനം നടത്തി. കഞ്ഞിവെപ്പ് സമരം എസ്.ടി.യു ജില്ലാ സെക്രട്ടറി വി.പി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ മുഹമ്മദലി നീറ്റുകാട്ടില്‍ അധ്യക്ഷനായി. കണ്‍വീനര്‍ എം. ജയകുമാര്‍, കെ.എം.ഫിറോസ് ബാബു, ഇ.പി മുഹമ്മദലി, കെ. ഷാജിമോന്‍, മുഹമ്മദ് കുട്ടികരേക്കാട് ,പി, സൈതാലിക്കുട്ടി ഹാജി, എം.വി ബാലന്‍, എം. സുരേഷ്, വി.പി മുനീര്‍, നേതൃത്വം നല്‍കി. ഇന്ന് സമരം ഒത്തുതീര്‍പ്പാക്കാന്‍ അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍ നാളെ രാവിലെ ദേശീയപാതയില്‍ ചക്രസ്തംഭനം നടത്തുമെന്ന് തൊഴിലാളി നേതാക്കള്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 months ago
No Image

താമരശ്ശേരി ഒന്‍പതാം വളവില്‍ നിന്ന് യുവാവ് താഴേക്ക് ചാടി

Kerala
  •  2 months ago
No Image

കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ

Kerala
  •  2 months ago
No Image

എമിറേറ്റ്സ് റിക്രൂട്ട്മെന്റ്: ഇന്ത്യയിലുൾപ്പെടെ 136 തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

കോടികളുടെ ഇന്‍ഷുറന്‍സ് കൈക്കലാക്കണം; സ്വന്തം കാലുകള്‍ മുറിച്ച് ഡോക്ടര്‍; ഒടുവില്‍ പിടിയില്‍

International
  •  2 months ago
No Image

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ കോച്ച്: ചെന്നൈയിൽ പരീക്ഷണ ഓട്ടം പൂർത്തിയായി

National
  •  2 months ago
No Image

ഗോവിന്ദചാമിയുടെ ജയിൽചാട്ടം: ഒന്നര മാസത്തെ ആസൂത്രണം, ലക്ഷ്യം ഗുരുവായൂരിൽ മോഷണം

Kerala
  •  2 months ago
No Image

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റു: സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ശവസംസ്കാര പ്രാർത്ഥനകൾ നടത്തുന്നത് ഒഴിവാക്കണം; നിർദേശവുമായി യുഎഇ

uae
  •  2 months ago
No Image

​ഗോവിന്ദചാമിയുടെ ജയിൽചാട്ടം: 'ബ്ലേഡ് കൊടുത്തത് ജയിലിലുള്ള ആൾ, ആസൂത്രിത രക്ഷപ്പെടലിന് സഹായമുണ്ടായെന്ന് വെളിപ്പെടുത്തൽ

Kerala
  •  2 months ago