
ഹൈക്കോടതി ഉത്തരവ്: അനധികൃത അറവുശാലകള്‍ക്കെതിരേ നടപടിക്കൊരുങ്ങി ജില്ലാ ഭരണകൂടം
പാലക്കാട്: അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹൈകോടതി ഉത്തരവ് നടപ്പിലാക്കുവാനൊരുങ്ങി ജില്ലാ ഭരണകൂടം. ജില്ലയിലുള്ള മുഴുവന്‍ അറവുശാലകളുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വിവരശേഖരണം നടത്തിയിരുന്നു.വരും ദിവസങ്ങളില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. ഒറ്റപ്പാലത്തെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ അടച്ചുപൂട്ടാന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ ഉത്തരവിട്ടിരുന്നു.
യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നിയമം കാറ്റില്‍ പറത്തി നഗരസഭാപ്രദേശത്തും സമീപ പഞ്ചായത്തുകളിലുമായി നിരവധി അനധികൃത അറവുശാലകളുണ്ട്. അനുമതിയുള്ള അറവുശാലകളില്‍ തന്നെ നിയമം പാലിക്കുന്നുമില്ല.
ഇവിടെ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് അറവ് നടക്കുന്നത്. പഴകിയ മാംസം ഉള്‍പ്പെടെ വില്ക്കപ്പെടുന്നുണ്ട്. ഇവയുണ്ടാക്കുന്ന പരിസരമലിനീകരണവും ഏറെയാണ്. ശുചീകരണമില്ലാത്തതും, മലിനമായ അന്തരീക്ഷത്തിലുമാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അറവുശാലകളില്‍ മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ തൂക്കിയിടരുതെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. എന്നാലിതൊന്നും പാലിക്കപ്പെടുന്നില്ല. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു അറവുശാലകള്‍ ഉണ്ടെങ്കില്‍ മാത്രമേ മാംസ കച്ചവടം നടത്താന്‍ പാടുള്ളു എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് പല പ്രദേശങ്ങളിലും വില്പന തകൃതിയായി നടക്കുന്നത്.
ഇവയ്ക്ക് ലൈസന്‍സ് ഇല്ലെന്ന വിവരം തദ്ദേശസ്വയംഭരണ സ്ഥാപനമേധാവികള്‍ക്കും അറിയാം. എന്നാല്‍ നടപടിയെടുക്കുവാന്‍ തയ്യാറാകുന്നുമില്ല. മാംസത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും വ്യാപക പരാതിയുണ്ട്. അതാതുപ്രദേശങ്ങളിലെ വെറ്ററിനറി ഡോക്ടര്‍മാര്‍ പരിശോധിച്ച് രോഗബാധിതമല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് നിയമമെങ്കിലും ഇതൊന്നും പാലിക്കപ്പെടാറില്ല. സ്ഥിരം പരിശോധന പ്രാവര്‍ത്തികമാകില്ലെന്നാണ് കച്ചവടക്കാരുടെ വാദം.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അറവു നടക്കുന്നതെന്നും രോഗം ബാധിച്ചവയെ ഇറച്ചിയാക്കുന്നുണ്ടെന്നും കണ്ടെത്തി.അന്യസംസ്ഥാനങ്ങളില്‍നിന്നും ആഴ്ചചന്തകളില്നിന്നും അറവുമാടുകളെ ഒരു പരിശോധനയുമില്ലാതെയാണ് അറക്കുന്നതെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസം പുതുപ്പള്ളിത്തെരുവിലെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ആറ് അറവുശാലകള്‍ നാഗസഭാധികൃതര് അടച്ചു പൂട്ടിയിരുന്നു.ഇവിടെയുള്ള അറവുശാലയില്‍ നിന്നും ഇറച്ചിയില്‍ വിഷം കലക്കി വെച്ചതിനാല്‍ 20 കാക്കകളും, രണ്ടു നായകളും, ഒരു പരുന്തും ചത്തിരുന്നു. ഇനിയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃത അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതായി കളക്ടര്ക്കുവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മൈക്രോസോഫ്റ്റ് മുതല്‍ ചൈനീസ് കമ്പനി വരെ; ഗസ്സയില്‍ വംശഹത്യ നടത്താന്‍ ഇസ്റാഈലിന് പിന്തുണ നല്കുന്ന 48 കോര്‍പറേറ്റ് കമ്പനികളുടെ പേര് പുറത്തുവിട്ട് യുഎന്‍
Business
• 5 days ago
മതംമാറിയതിന് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന കേസ്: കൊടിഞ്ഞി ഫൈസല്‍ വധത്തില്‍ വിചാരണ ആരംഭിച്ചു
Kerala
• 5 days ago
അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനൊരുങ്ങി കേരളം; സംസ്ഥാനത്ത് ബാങ്ക് വായ്പ എടുത്ത് കണക്കെണിയിലായ പതിനായിരത്തിലധികം കുടുംബങ്ങളെന്ന് സര്‍വേ റിപ്പോര്‍ട്ട്
Kerala
• 5 days ago
കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹനവകുപ്പ്
Kerala
• 5 days ago
എസ്എഫ്ഐ സമ്മേളനത്തിന് അവധി നല്കിയ സംഭവത്തില്‍ പ്രധാനാധ്യാപകനെ പിന്തുണച്ച് ഡി.ഇ.ഒ റിപ്പോർട്ട്
Kerala
• 5 days ago
ഗസ്സയില്‍ വെടിനിര്‍ത്തല്‍ സാധ്യത തെളിയുന്നു: 60 ദിവസത്തേക്ക് വെടിനിര്‍ത്താന്‍ ഇസ്റാഈല്‍ സമ്മതിച്ചെന്ന് ട്രംപ്; ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുന്ന കരാറാണ് വേണ്ടതെന്ന് ഹമാസ്
International
• 5 days ago
വിവാദങ്ങൾക്കിടെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ സന്ദര്‍ശിച്ച് നിയുക്ത ഡിജിപി
Kerala
• 5 days ago
ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി
Kuwait
• 6 days ago
ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം
National
• 6 days ago
ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം
Cricket
• 6 days ago
എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്
Football
• 6 days ago
പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ
qatar
• 6 days ago
പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്
National
• 6 days ago
എസ്എഫ്ഐ പ്രവർത്തകരുടെ രാജ്ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
Kerala
• 6 days ago
മൺസൂൺ സജീവമായി തുടരും; അടുത്ത 6-7 ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ മഴയും,വെള്ളപ്പൊക്ക സാധ്യതയും, ഐഎംഡി മുന്നറിയിപ്പ്
Kerala
• 6 days ago
മനോലോ മാർക്വേസ് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു
Football
• 6 days ago
യുഎസ് ആയുധ സഹായം ഭാഗികമായി മരവിപ്പിച്ചു; യുക്രൈന് കനത്ത തിരിച്ചടി
International
• 6 days ago
മര്‍സാന നൈറ്റ് ബീച്ച് തുറന്നു; അബൂദബിയുടെ വിനോദ രംഗത്തിന് പുതിയ മുഖം നല്‍കുമെന്ന് അധികൃതര്‍
uae
• 6 days ago
ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം
International
• 6 days ago
ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം
oman
• 6 days ago
വിദേശത്തു നിന്നും ഇമെയിലൂടെ പരാതികൾ ലഭിച്ചാലും എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഹൈക്കോടതി
Kerala
• 6 days ago